Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വിഷാദരോഗത്തെ തിരിച്ചറിയുക
വിഷാദമെന്ന വികാരം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവര്‍ ഭൂമുഖത്ത് ഉണ്ടാവുകയില്ല. ദുഖങ്ങളിലും നഷ്ടങ്ങളിലും കുറ്റബോധങ്ങളിലുമൊക്കെ നൊന്ത് താല്കാലികമായി വിഷാദമനുഭവിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ ഇവരെയെല്ലാം വിഷാദരോഗികള്‍ എന്ന് വിളിക്കാന്‍ കഴിയുമോ
തികച്ചും സ്വാഭാവികമായ മാനസിക പ്രതികരണത്തിനും വിഷാദമെന്ന രോഗത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ എവിടെയാണ് വിഷാദ രോഗത്തെ എങ്ങനെയാണ് തിരിച്ചറിയേണ്ടത്. പ്രാചീന കാലം മുതല്‍തന്നെ പഴയനിയമത്തില്‍ സോളമന് രാജാവിനും മഹാഭാരതത്തില്‍ അര്‍ജുനനും രാമായണത്തില്‍ ദശരഥ മഹാരാജാവിനും വിഷാദരോഗമുണ്ടായതായി പരാമര്‍ശമുണ്ട്.
സമൂഹത്തില്‍ നാലുമുതല്‍ എട്ടുശതമാനം വരെ വിഷാദരോഗികളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കല്‍ വിഭാഗങ്ങളിലും പോകുന്ന രോഗികളില്‍ പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെയുള്ളവര്‍ വിഷാദരോഗത്തിനടമപ്പെട്ടവരാണത്രേ.
മനുഷ്യവര്‍ഗത്തിന് കനത്ത ആതുര പരാധീനതയുണ്ടാക്കുന്ന രോഗങ്ങളെപ്പറ്റി വിശദമായി പഠനം നടത്തിയപ്പോള്‍ ഏറ്റവുമധികം പരാധീനതയും പ്രയാസവും സൃഷ്ടിക്കുന്ന നാലാമത്തെ രോഗമാണ് വിഷാദരോഗമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. ഇനിയൊരു പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഹൃദ്രോഗത്തിന് തൊട്ടുപിന്നാലെയി സ്ഥാനം പിടിക്കുന്ന രോഗമായിരിക്കും ഇതെന്നും പറയുന്നുണ്ട്.
ഏകദേശം 30 വയസ്സിനും 40 വയസ്സിനും ഇടയിലാണ് വിഷാദരോഗം ആരംഭിക്കുന്നത് എന്നിരുന്നാലും ഏത് പ്രായക്കാരിലും വിഷാദരോഗമുണ്ടാകാം. സമീപകാലങ്ങളില്‍ 20 വയസ്സിന് താഴെയുള്ളവരില്‍ വിഷാദരോഗം കൂടുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂന്നിരട്ടിയാണ് വിഷാദരോഗത്തിനുള്ള സാധ്യത. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ആര്‍ത്തവം, ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ എന്നിവയെല്ലാം വിഷാദരോഗത്തിന് കാരണമാകുന്നുണ്ട്.

വിഷാദം എന്ന് കേള്‍ക്കുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളില്‍ തോന്നുന്ന ദുഖം എന്നാണ് കൂടുതല്‍പ്പേരും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ വിഷാദരോഗം ഒരു മാനസിക പ്രശ്നമാണെന്നും സ്വാന്ത്വനം കൊണ്ടും ഉപദേശം കൊണ്ടും പരിഹരിക്കാവുന്നതാണെന്നും പലരും ചിന്തിക്കുന്നത്.
എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ വിഷാദരോഗം ലക്ഷണമൊത്ത ഒരു രോഗമാണ്. ഇതിന് ശക്തവും ഏതാണ്ട് വ്യക്തവുമായ ജൈവധര്‍മ്മപരമായ അടിസ്ഥാനമുണ്ട്. മസ്തിഷ്കത്തില്‍ വൈകാരികവും ധര്‍മ്മപരവുമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും സംയോജിപ്പിക്കുന്നതുമായ ലിംബിക് വ്യൂഹം, മസ്തിഷ്കകാണ്ഡത്തിലെ ഹൈപ്പോതലാമസ, ് ഫ്രോണ്ടല്‍ ഖണ്ഡത്തിന്റെ അടിയിലും മധ്യഭാഗത്തുമുള്ള നാഡിഭാഗം എന്നിവിടങ്ങളിലെ നാഡീ പ്രവര്‍ത്തനങ്ങള്‍ക്കടിസ്ഥാനമായ രാസപ്രക്രിയ വിഷാദരോഗത്തില്‍ തകരാറിലാകുന്നു.
സിറടോണിന്‍, നോര്‍എപ്പിനെഫ്രിന്‍ ഡോപ്പമിന്‍ എന്നീ രാസപരിവാഹകരുടെ വിന്യസത്തിലുള്ള കുറവാണ് വിഷാദരോഗത്തിന് കാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യ ഘടകങ്ങള്‍, കടുത്ത മാനസിക സമ്മര്‍ദ്ദം, ചില ശാരീരികാവസ്ഥകള്‍ തുടങ്ങി പല ഘടകങ്ങളും വിശാദരോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗം, പക്ഷാഘാതം, ചില മരുന്നുകളുടെ ഉപയോഗം എന്നിവകാരണവും വിഷാദരോഗമുണ്ടാകാം. ഇങ്ങനെയുണ്ടാകുന്ന വിഷാദരോഗാവസ്ഥ മാറ്റിയെടുക്കാന്‍ കാരണമാകുന്ന അസുഖം പരിപൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
