Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
കാലാവസ്ഥ മാറുമ്പോള്‍ രോഗവും കൂടെയുണ്ടോ? പരിഹരിക്കാന്‍ ഇക്കാര്യങ്ങള്‍
കാലാവസ്ഥാ മാറ്റം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും വളരെ മോശമായി ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നു. കാരണം ചിലരില്‍ രോഗപ്രതിരോധ ശേഷി കുറവാണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രതികൂലാവസ്ഥയിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും ജലദോഷം, ചുമ, പനി, അലര്‍ജികള്‍ എന്നിവയെല്ലാം ഇവരില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് പലരിലും ചോദ്യമുയര്‍ത്തുന്ന ഒന്ന് തന്നെയാണ്. രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അണുബാധകള്‍ അതുകൊണ്ട് തന്നെ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഈ സമയം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. പലപ്പോഴും തണുത്ത കാറ്റ് പലപ്പോഴും മൂക്കിനെ വരണ്ടതാക്കി വൈറസുകളെ തടയുന്നതില്‍ നിന്ന് ശരീരത്തിനെ തടയുന്നു. ഇതാണ് പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കും. ഇത് ജലദോഷം, സൈനസ് പ്രശ്നങ്ങള്‍, ശ്വാസകോശ ബുദ്ധിമുട്ടുകള്‍ എന്നിവയുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പ്രതിരോധ ശേഷി വര്‍ദ്ധിക്കും
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതിന് വേണ്ടി ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ഭക്ഷണത്തില്‍ ധാരാളം ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി, തേന്‍ പോലുള്ളവ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ വീക്കം കുറച്ച് അത് പലപ്പോഴും പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ശീലമാക്കാം.
വെള്ളം കുടിക്കണം
ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അത് ഏത് കാലാവസ്ഥയാണെങ്കിലും അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. കാരണം നിര്‍ജ്ജലീകരണം പലപ്പോഴും നിങ്ങളുടെ രോഗസാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദാഹമില്ലെങ്കില്‍ പോലും ഹെര്‍ബല്‍ ടീ, സൂപ്പ് എന്നിവ കഴിക്കാവുന്നതാണ്. കൂടാതെ ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
വസ്ത്രം ധരിക്കുമ്പോള്‍
തണുപ്പ് കാലത്ത് വസ്ത്രം ധരിക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഒന്നിലധികം വസ്ത്രങ്ങള്‍ ധരിക്കുന്നത് തണുപ്പ് കാലത്തെ വ്യതിയാനത്തിന് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് ശരീരം അമിതമായി ചൂടാകുന്നതിനെ പ്രതിരോധിക്കുന്നു. നെഞ്ച്, തൊണ്ട, പാദങ്ങള്‍ എന്നിവ തണുപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ വസ്ത്രം ധരിക്കാവുന്നതാണ്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും.

ഉറക്കം അനിവാര്യം
നിങ്ങള്‍ക്ക് ഉറക്കം അനിവാര്യമാണ് എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. ഇത് കുറയുന്നത് പലപ്പോഴും രോഗപ്രതിരോധശേഷി കുറയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. രോഗങ്ങളെ ചെറുക്കുന്നതിന് വേണ്ടി ദിനവും 9 മണിക്കൂര്‍ വരെ ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും അത് വഴി ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
ശരീരത്തിന്റെ സൂചനകള്‍ ശ്രദ്ധിക്കുക
അതോടൊപ്പം തന്നെ ശരീരം നല്കുന്ന ചില സൂചനകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും ഇവയെ അവഗണിക്കാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. നേരത്തെ ഉറങ്ങുക, പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കുക, അമിതമായി അധ്വാനിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ചെറിയ ലക്ഷണങ്ങള്‍ തുടക്കത്തില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് പല രോഗാവസ്ഥകളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളില്‍ നിന്ന് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











