Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
രക്തദാനം ചെയ്തവരാണോ, എപ്പോഴും രക്തമെടുക്കുന്നത് ഇടംകൈ വഴിയെങ്കില്‍ അറിയണം ചിലത്
രക്തദാനം മഹാദാനമാണെന്ന് നമുക്കറിയാം. ഒരാളെ നമുക്ക് പണം കൊണ്ട് സഹായിക്കാന്‍ സാധിച്ചില്ലെങ്കിലും രക്തദാനത്തിലൂടെ ജീവന് രക്ഷിക്കാന്‍ സാധിക്കുന്നു എന്നത് വളരെ വലിയ കാര്യം തന്നെയാണ്. .എന്നാല്‍ രക്തദാനത്തിനായി എത്തുമ്പോള്‍ എപ്പോഴും ഒരേ കൈയ്യില്‍ നിന്ന് തന്നെ രക്തം എടുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും വാക്സിനുകള്‍ എടുക്കുന്നതും അതുപോലേ തന്നെയാണ്. എന്നാല്‍ രക്തദാനം നടത്തുമ്പോള്‍ പലപ്പോഴും ഒരേ കൈയ്യില്‍ നിന്ന് തന്നെ രക്തം എടുക്കുന്നത് വഴി സംഭവിക്കുന്നത് എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
രക്തദാനം നടത്തുമ്പോള്‍ ഒരേ കൈ തന്നെ തിരഞ്ഞെടുക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ ഒരേ കൈ വഴി രക്തം ദാനം ചെയ്യുമ്പോള്‍ ദാനം ചെയ്ത രക്തത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ അതോ എന്തുകൊണ്ടാണ് എപ്പോഴും ഒരു കൈ തന്നെ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ എന്നതിനെക്കുറിച്ച് ഇപ്പോള്‍ വിദഗ്ധാഭിപ്രായം പുറത്ത് വന്നിരിക്കുകയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രണ്ട് കൈകളും ഉപയോഗിക്കാം
രക്തദാനത്തിനായി നിങ്ങള്‍ക്ക് സാധാരണയായി രണ്ട് കൈകളും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പല ആളുകളും പലവിധ കാരണങ്ങളാല്‍ അവര്‍ എപ്പോഴും ഉപയോഗിക്കാത്ത കൈകള്‍ ഉപയോഗിക്കുന്നു. അതിന് കാരണങ്ങള്‍ പലതാണ് എന്നാണ് വോക്ക്ഹാര്‍ഡ് ഹോസ്പിറ്റല്‍സ് മിരാ റോഡിലെ ഹെഡ് കണ്‍സള്‍ട്ടന്റ് ക്രിട്ടിക്കല്‍ കെയര്‍ ഡോ. അക്ലേഷ് തണ്ടേക്കര്‍ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നത്.
വലംകൈ ഉപയോഗിക്കുന്ന വ്യക്തി
നിങ്ങള്‍ സ്ഥിരമായി എല്ലാ കാര്യങ്ങള്‍ക്കും വലംകൈ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പലപ്പോഴും രക്തദാനത്തിന് വേണ്ടി ഇടത് കൈ ആണ് ഉപയോഗിക്കുന്നത്. ഡോക്ടര്‍ തണ്ടേക്കര്‍ പറയുന്നതനുസരിച്ച്, ഇത് രക്തം ദാനം ചെയ്യുന്ന വ്യക്തിക്ക് എന്തെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കുന്നതിനും രോഗത്തിനുള്ള സാധ്യതയെ കുറക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ആക്റ്റീവ് ആയ കൈകളുടെ ഉപയോഗത്തെ ബാധിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു രീതി പിന്തുടരുന്നത് എന്നതാണ്. പ്രത്യേകിച്ച് ഒരേ വ്യക്തിയില്‍ നിന്ന് തന്നെ ഒന്നിലധികം തവണ രക്തം എടുക്കേണ്ടി വന്നാല്‍ ഇത് പിന്തുടരുന്നു.
ഡോക്ടറുടെ അഭിപ്രായത്തില്‍
ഡോക്ടറുടെ അഭിപ്രായത്തില്‍ രക്തം ദാനം ചെയ്യുന്നതിന് വേണ്ടി ഏറ്റവും കംഫര്‍ട്ടബിള്‍ ആയ കൈ തിരഞ്ഞെടുക്കുക എന്നതാണ്. അത് മാത്രമല്ല സ്ഥിരമായി നിങ്ങളെ ആക്റ്റീവ് ആക്കി നിര്‍ത്തുന്നതിനും ഇത് വഴി സാധിക്കുന്നു. മാത്രമല്ല രക്തം എടുക്കുന്ന ടെക്നീഷ്യന് നിങ്ങളുടെ സിരകള്‍ കണ്ടെത്തുന്നതിനും ഇത് എളുപ്പമാക്കുന്നു എന്നതും ഒരു കാരണമാണെന്ന് ഡോ.അനില്‍ ഖേതര്‍പാല്‍ പറഞ്ഞു. അതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും ഡോക്ടര്‍മാര്‍ പറയുന്ന ചിലതുണ്ട്.
കാരണങ്ങള്‍ പലത്
നിങ്ങള്‍ ദൈനംദിന കാര്യങ്ങളില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കൈ ഏതാണെന്ന് വെച്ചാല്‍ അത്തരത്തില്‍ എപ്പോഴും ഉപയോഗിക്കുന്ന കൈകള്‍ അല്ല രക്തം നല്‍കുന്നതിന് ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥതയോ അസൗകര്യമോ ഉണ്ടാവുന്നതിനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഇടത് കൈ തന്നെ തിരഞ്ഞെടുക്കുന്നത്. പലപ്പോഴും സ്ഥിരമായി ഉപയോഗിക്കാത്ത കൈകളില്‍ മുറിവുകളോ വ്രണമോ ഉണ്ടായാല്‍ അതിനെ തടസ്സപ്പെടുത്താതിരിക്കുന്നതിനും ഇത്തരത്തില്‍ ഒരേ കൈ തന്നെ ഉപയോഗിക്കുന്നു.
സിരയുടെ അനുയോജ്യത
സിരയുടെ അനുയോജ്യത കണ്ടെത്തുന്നതിന് വേണ്ടിയും നഴ്സ് അഥവാ ഫ്ളെബോടോമിസ്റ്റ് നിങ്ങളുടെ രണ്ട് കൈകളും പരിശോധിക്കും. ഇതനുസരിച്ചും നിങ്ങള്‍ക്ക് കൈകള്‍ ഏതാണെന്ന് നിശ്ചയിക്കാന്‍ സാധിക്കുന്നു കൂടാതെ ഒരു കൈക്ക് പരിക്കോ മറ്റെന്തെങ്കിലും ബാധിച്ചാല്‍ ഇടക്കിടെ കൈകള്‍ മാറി ഞരമ്പുകള്‍ സുഖപ്പെടുത്തുന്ന അവസ്ഥയിലും കൈകളുടെ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. മിക്ക കേസുകളിലും, നിങ്ങള്‍ രക്തം ദാനം ചെയ്യുന്ന കൈ ആക്റ്റീവ് ആണെങ്കില്‍ അത് നിങ്ങളുടെ കൈകളെ ബാധിക്കുന്നില്ല എന്നതാണ് സത്യം. മിക്കവാറും പ്രായോഗികമാവുന്ന അവസ്ഥയെ നോക്കിയാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നതും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
