Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
തമാശയ്ക്ക് കവിളത്തടി ഹരമാക്കിയാൽ, സീൻ മാറും, കളിമാറും, ഇവ അറിഞ്ഞുവെച്ചോളൂ!
കരണം നോക്കി പൊട്ടിക്ക, കരണക്കുറ്റിക്ക് ഒന്ന് കൊടുക്കണം! ചെപ്പടിച്ചു പൊളിക്ക, ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുക്കണം, മോന്ത അടിച്ചുപൊളിക്കും! അങ്ങനെ വാക്കുകൾ പലവിധം... അതുപോലെ, ഈ വാക്കുകൾ ചിലപ്പോഴെങ്കിലും വായിൽ നിന്നും വീഴാത്തവരും വളരെ വിരളമായിരിക്കും. ഇന്ന് ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ, ദേഷ്യം വരുമ്പോൾ വിളിച്ചുപറയുന്ന വാക്കുകളിൽ ഒന്നാണിത്. സത്യത്തിൽ ഈ പറയണത്ര സുഖം, ഒന്ന് കിട്ടികഴിയുമ്പോൾ ഉണ്ടാവുകയില്ല!

മുഖത്ത് അടികിട്ടിയാൽ ഒരു പുകച്ചിൽ മാത്രമേ ഉണ്ടാകൂ എന്ന് വിചാരിച്ചാൽ തെറ്റി. ഒരാളുടെ മാനസികാരോഗ്യത്തെ ഇത് ബാധിക്കും. എന്തിന് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കുവരെ ഇത് നയിക്കാം എന്നതാണ് സത്യം. ഈ സത്യം മനസ്സിലാക്കാതെ, മുഖത്തടിക്കുന്നത് അഭിമാനമായി കൊണ്ടുനടക്കുന്നവരുടെ ശ്രദ്ധയിലേയ്ക്കുള്ളതാണ് ഈ ലേഖനം.
അനുഭവങ്ങൾ
ഇന്ന് ഇൻസ്റ്റഗ്രാം തുറന്നാൽ, പവർ സ്ലാപ്പിംഗ് ഗെയിമന്റെ കുറേ റീൽസ് നിങ്ങൾ കണ്ടിട്ടുണ്ടാകും. അതായത്, ഏറ്റവും ശക്തിയിൽ ഏതിർ വശത്തു നിൽക്കുന്ന വ്യക്തിയുടെ മുഖത്ത് അടിക്കണം. അടി കിട്ടിയിട്ടും ഒരു കുലുക്കവും സംഭവിക്കാതെ നിൽക്കുന്നവരാണ് ഇതിൽ വിജയിക്കുക. പവർ സ്ലാപ്പ് ലീഗ് എന്നെല്ലാം അറിയപ്പെടുന്ന ഈ ഗെയിം വളരെ മൃഗീയമാണെന്ന അഭിപ്രായമാണ് ശാസ്ത്രലോകത്തിനുള്ളത്. കാരണം, നല്ല ശക്തിയിൽ, കവിളിൽ അടി കിട്ടിയാൽ, ഇത് തലച്ചോറിൽ ക്ഷതമേൽപ്പിക്കുന്നു. ചിലപ്പോൾ, ബോധക്ഷയം വരാം. അതുമല്ലെങ്കിൽ മരണത്തിലേയ്ക്ക് വരെ നയിക്കാം. ഇതേ അവസ്ഥ തന്നെയാണ് സാധാരണക്കാർക്കും ഉണ്ടാവുക.
ആരോഗ്യവശം
കിട്ടുന്ന അടി നല്ല സ്ട്രോംഗ് ആണെങ്കിൽ, അത് മുഖത്തെ എല്ലുകൾക്ക് പൊട്ടലും, ക്ഷതവും സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്. ചിലപ്പോൾ ഗുരുതരമായ പരിക്ക് പറ്റിയാൽ, മുഖത്തിന്റെ ഷേയ്പ്പ് തന്നെ മാറിയേക്കാം. ഇത് മാത്രമല്ല, അടികിട്ടിയ ഭാഗത്തെ ചർമ്മം, കണ്ണ് എന്നിവയുടെ ആരോഗ്യത്തേയും കാര്യമായി ബാധിക്കും. ചിലപ്പോൾ കണ്ണുകൾക്ക് ചുറ്റും വീക്കം വരാനും, കാഴ്ച മങ്ങാനും ഇത് കാരണമായേക്കാം. കൂടാതെ, ചെവിയുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കും. കേൾവിക്കുറവിലേയ്ക്ക് ഇത് നയിക്കാം. പല്ലുകളുടെ ആരോഗ്യം നശിക്കാനും, തലച്ചോറിന് ക്ഷതമേൽക്കാനും സാധ്യത കൂടുതലാണ്.
മാനസികാരോഗ്യം
ഒരു വ്യക്തിയെ നിങ്ങൾ അടിച്ചാൽ, ആ അടി കിട്ടിയ വ്യക്തിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ, മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം, ഇത് ആ വ്യക്തിയെ മാനസികമായി തളർത്തും. ആ വ്യക്തിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനു സമമാണ് മുഖത്ത് കിട്ടിയ അടി. ഇത് സ്വയം ഒതുങ്ങിക്കൂടുന്നതിലേയ്ക്ക് നയിക്കുന്നു. കൂടാതെ, ഇവരിൽ അമിതമായിട്ടുള്ള ഭയം ഉടലെടുക്കാം. പൊതു സമൂഹത്തിൽ വന്ന് സ്വന്തം അഭിപ്രായം പറയാൻ ഭയപ്പെടാം. വീണ്ടും അടികിട്ടുമോ എന്ന ഭയം ഇവരെ ജീവിതകാലം മൊത്തം വേട്ടയാടും. ഇത് മാനസികാവസ്ഥ താളം തെറ്റിക്കും. വിഷമ രോഗത്തിലേയ്ക്ക് നയിക്കും. ഉത്കണ്ഠ പ്രശ്നങ്ങൾ വേട്ടയാടും.
കുട്ടികൾ
ചില മാതാപിതാക്കൾ ദേഷ്യം വരുമ്പോൾ കുട്ടികളുടെ മുഖത്തടിക്കും. അത് ചെറിയ അടിയായാൽ പോലും കുട്ടികളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കും. കുട്ടികൾക്ക് മാതാപിതാക്കളോട് വെറുപ്പ് വരുന്നതിന് കാരണമാകും. സ്വന്തമായി കഴിവില്ലാത്തവനായി തോന്നാം. ഉത്കണ്ഠ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പഠനത്തിൽ പിന്നാക്കം പോകാം. ബുദ്ധിക്കുറവ് നേരിടാം. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെടാം. അതിനാൽ, ഇത്തരം അക്രമങ്ങൾ കുട്ടികളോട് ഒട്ടും അരുത്!
ശ്രദ്ധിക്കേണ്ടത്
നിങ്ങളെ ഒരു വ്യക്തി അടിച്ചാൽ, അല്ലെങ്കിൽ പതിവായി നിങ്ങളുടെ പങ്കാളി അടിക്കുന്നുണ്ടെങ്കിൽ, അച്ഛൻ, അമ്മ എന്നിവരിൽ ആരെങ്കിലും മുഖത്ത് അടിച്ചാൽ അതിനെതിരെ പ്രതികരിക്കുക. ഉപദ്രവം കൂടിയാൽ, നിയമത്തിന്റെ സഹായം തേടാൻ മറക്കരുത്. അതുപോലെ, അവരിൽ നിന്നും അകലം പാലിക്കാനും ശ്രദ്ധിക്കുക. ഇത് നിങ്ങളെ നല്ല ആരോഗ്യത്തോടെ വളരാനും, ജീവിക്കാനും സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
