Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഏതു പ്രായത്തിലും കണ്ണുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ഇവ പതിവാക്കൂ
ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ കഠിനമായി പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ കണ്ണുകള്‍ക്കും എക്കാലത്തും യുവത്വം നിലനിര്‍ത്താന്‍ നല്ല പരിപാലനം ആവശ്യമാണ്. പ്രത്യേകിച്ച്, നല്ല കാഴ്ച ശക്തി ഉണ്ടെങ്കില്‍ മാത്രമേ, ഏത് പ്രയത്തിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കുക. അത്തരത്തില്‍ കണ്ണിന്റെ കാഴ്ച ശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന കുറച്ച് ആഹാരങ്ങള്‍ പരിചയപ്പെടാം.

മീന്‍
ചൂര, മത്തി, അയല പോലെയുള്ള മത്സ്യങ്ങളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും, കണ്ണുകളില്‍ അസുഖങ്ങൾ വരാതെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, ആഹാരത്തില്‍ മത്സ്യ വിഭവങ്ങള്‍ ധാരാളം ചേര്‍ത്ത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
മുട്ട
പ്രോട്ടീന്‍ ലഭിക്കാന്‍ മാത്രമല്ല, കണ്ണുകളുടെ ആരോഗ്യം പരിപാലിക്കുന്നതിനും മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ടയില്‍ സിയസാന്തിന്‍, ആന്റിഓക്സിഡന്റ്സ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിലെ റെറ്റിനയുടെ ആരോഗ്യം പരിപാലിക്കാന്‍ വളരെ നല്ലതാണ്. കൂടാതെ, മുട്ടയില്‍ വിറ്റമിന്‍ എ, സെലേനിയം എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ, കണ്ണുകളുടെ ആരോഗ്യം പരിപാലിക്കാന്‍ സഹായിക്കുന്നു.
ഇലകള്‍
മുരിങ്ങയി, ചീര, അതുപോലെ, ബ്രോക്കോളി എന്നിവയെല്ലാം ആഹാത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇവയില്‍ ലൂട്ടേയ്ന്, സിയാസാന്തിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇവ കണ്ണുകളുടെ ആരോഗ്യം പരിപാലിക്കാന്‍ വളരെയധികം സഹായിക്കുന്നു.
നട്സ്
ബദാം, കശുവണ്ടി, പിസ്ത, അതുപോലെ, മത്തന്റെ വിത്ത് എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡ്, അതുപോലെ, വിറ്റമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇതെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
തക്കാളി
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ തക്കാളി കഴിക്കുന്നത് വളരെ നല്ലതാണ്. തക്കാളിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ, സിയാസാന്തിന്‍ ബീറ്റ-കരോറ്റീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാല്‍, തക്കാളിയും ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.



Click it and Unblock the Notifications
