Latest Updates
-
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ!
ജിം ഇഞ്ച്വറീസ് വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ ഇവ; ഡാനീഷ് ദാവൂദ്
ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും, ശരീരഭാരം കുറയ്ക്കാനും ഇന്ന് ജിമ്മില്‍ പോകുന്നവരുടെ എണ്ണം കൂടുതലാണ്. ചിലര്‍, എന്നും ആരോഗ്യത്തോടെ ഇരിക്കാന്‍ കൃത്യമായ രീതിയില്‍ വ്യായാമം ചെയ്യുന്നവന്നവരും കൂടുതലാണ്. എന്നാല്‍, ഇത്തരത്തില്‍ പല ആശകളും മോഹങ്ങളുമായി ജിമ്മില്‍ പോകുന്ന പലര്‍ക്കും ജിം ഇഞ്ച്വറീസ് ഉണ്ടാകാറുണ്ട്. ഇതിനുപിന്നിലെ കാരണങ്ങളും, ജിം ഇഞ്ച്വറീസ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും, ശരിയായ രീതിയില്‍ എങ്ങനെ വര്‍ക്കൗട്ട് ചെയ്യണം എന്നതിനെ കുറിച്ചും വിശദീകരിക്കുകയാണ് ബെംഗളൂരു പ്ലാനറ്റ് പ്രീമിയം ഫിറ്റ്നസ്സ് സെന്ററിലെ പേഴ്സണല്‍ ഫിറ്റ്നസ്സ് ട്രെയ്നറായ ഡാനീഷ് ദാവൂദ്.

ജിം ഇഞ്ച്വറീസ്
ജിം ഇഞ്ച്വറീസ് വര്‍ദ്ധിക്കുന്നത് പ്രധാനമായും വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുമ്പോഴാണ്. കൃത്യമായ രീതിയില്‍ വാം അപ്പ് ചെയ്യാതെ, നേരിട്ട് വേയ്റ്റ് ലിഫ്റ്റ് ചെയ്യുന്നത് ജിം ഇഞ്ച്വറീസിന് കാരണമാകുന്നുണ്ട്. ജോയിന്റ്സിന് കുറഞ്ഞത് 10 മിനിറ്റെങ്കിലും വാം അപ്പ് നല്‍കാതെ, വേയ്റ്റ് ലിഫ്റ്റിംഗ് പോലെയുള്ള വ്യായാമങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ, വ്യായാമം ചെയ്താല്‍ മാത്രം പോര, വ്യായമം ചെയ്യുന്നതിനൊത്ത് പോഷകങ്ങളും ശരീരത്തില്‍ എത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ഒരു ശരീരത്തിലേയ്ക്ക് ആവശ്യമായ പ്രോട്ടീന്‍, ഫൈബര്‍ എന്നിവ കൃത്യമായി ആഹാരത്തിലൂടെ ശരീരത്തില്‍ എത്തണം. ഇവ കൃത്യമായി ശരീരത്തില്‍ എത്തിയില്ലെങ്കില്‍, ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇഞ്ച്വറീസ് സംഭവിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, ഡെഡ് ലിഫ്റ്റ് ചെയ്യുന്നവര്‍ അതിനനുസരിച്ച് പോഷകങ്ങള്‍ ശരീരത്തില്‍ എത്തിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, ബോഡിയ്ക്ക് താങ്ങാവുന്ന വേയ്റ്റ് മാത്രം എടുക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ വേയ്റ്റ് എടുക്കുന്നവര്‍ക്ക് കൂടുതല്‍ പോഷകങ്ങള്‍ അനിവാര്യമാണ്. അതുപോലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. പേശികള്‍ പൂര്‍വ്വ സ്ഥിതിയിലാകണമെങ്കില്‍ ഉറക്കം വേണം. ഉറക്കം കൃത്യമായില്ലെങ്കില്‍ അതും ഇഞ്ച്വറീസ് ഉണ്ടാകുന്നതിന് കാരണമാണ്.
വാം അപ്പ് V/S സ്ട്രെച്ചിംഗ്
ഏതൊരു സ്പോര്‍ട്സ് ചെയ്യുന്നതിന് മുന്‍പ് വാം അപ്പ് ചെയ്യേണ്ടത് അനിവാര്യമാണ്. അത് ജിമ്മില്‍ പോകുമ്പോള്‍ മാത്രമല്ല, ക്രിക്കറ്റായാലും, ഫുട്ബോള്‍ ആയാലും, അങ്ങനെ ഏത് സ്പോര്‍ട്സ് ആയാലും, അതിന് മുന്‍പ് വാം അപ്പ് അനിവാര്യമാണ്. കാരണം, ഇഞ്ച്വറീസ് ഇല്ലാതിരിക്കുന്നതിനുവേണ്ടിയാണ് ഫുള്‍ ബോഡി വാം അപ്പ് ചെയ്യുന്നത്. ബോഡിയെ സത്യത്തില്‍ വ്യായാമത്തിനായി തയ്യാറാക്കുന്നതിനായിട്ടാണ് വാം അപ്പ് ചെയ്യുന്നത്.
വാം അപ്പ് പോലെ തന്നെ പ്രാധാനപ്പെട്ടതാണ് സ്ട്രെച്ചിംഗ്. വ്യായാമം ചെയ്തതിനുശേഷം പേശികള്‍ സ്റ്റിഫാകും. ഒരിക്കലും പേശികള്‍ ബലപ്പെട്ടിരിക്കാന് പാടുള്ളതല്ല. പേശികളെ അതിന്റെ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കുന്നതിനുവേണ്ടിയാണ് വ്യായാമം ചെയ്ത് കഴിയുമ്പോള്‍ സ്ട്രെച്ചിംഗ് ചെയ്യുന്നത്. നമ്മുടെ ശരീരം എല്ലായ്പ്പോഴും ഫ്ലക്സിബിള്‍ ആയിരിക്കണം. സ്ട്രെച്ചിംഗ് ചെയ്യാത്തവര്‍ക്കാണ്, വ്യായാമം ചെയ്ത് പിറ്റേ ദിവസം ശരീരവേദന ഉണ്ടാകുന്നതും.
യൂട്യൂബ് നോക്കി പഠിക്കുന്നവര്‍
യൂട്യൂബ് നോക്കി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ഏതെങ്കിലും നല്ലൊരു ട്രെയ്നറുടെ വീഡിയോ കണ്ട് അതിനനുസരിച്ച ചെയ്യാന്‍ ശ്രദ്ധിക്കുക. തുടക്കക്കാരാണെങ്കില്‍ പലതരം വീഡിയോകള്‍ കണ്ട് വര്‍ക്കൗട്ട് ചെയ്യുന്നതിന് പകരം, ഏതെങ്കിലും ഒരു വ്യക്തിയുടെ ട്രെയ്നിംഗില് ശ്രദ്ധിക്കുക. അതുപോലെ, യൂട്യൂബ് നോക്കി ചെയ്താല്‍, പലപ്പോഴും കറക്ട് ഫോം ലഭിക്കണമെന്നില്ല. അതിനാല്‍, ഒരു ട്രെയ്നറുടെ സഹായം തേടുന്നത് നല്ലതായിരിക്കും. ഓരോ വ്യക്തിയ്ക്കനുസരിച്ച്, അവരുടെ ബോഡിയ്ക്കനുസരിച്ചുള്ള ട്രെയ്നിംഗ് അവര്‍ നല്‍കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications