Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള് ആര്ത്തവമുള്ള സ്ത്രീയെ അപകടത്തിലാക്കും
ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് നാം ഓരോരുത്തും കടന്ന് പോവുന്നത്. എന്നാല് ചില അവസരങ്ങളില് എങ്കിലും നമ്മുടെ അശ്രദ്ധ വളരെയധികം വെല്ലുവിളികളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും സ്ത്രീകളില് ആണ് പുരുഷന്മാരെ അപേക്ഷിച്ച് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള് വര്ദ്ധിക്കുന്നതും. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. അതിന് കാരണം പലപ്പോഴും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള് തന്നെയാണ്.
ആര്ത്തവ ചക്രം നിയന്ത്രിക്കുന്നതിലും അണ്ഡോത്പാദനത്തിന്റെ കാര്യത്തിലും തൈറോയ്ഡ് വളരെയധികം വെ്ല്ലുവിളികള് ഉയര്ത്തുന്നതാണ്. കഴുത്തില് ചിത്രശലഭത്തിന്റേത് പോലെ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോര്മോണ് അസന്തുലിതാവസ്ഥയാണ് പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ശരീരത്തിലെ ഉപാപചയ പ്രവര്ത്തനങ്ങളേയും ഇത് ബാധിക്കുന്നു. കാരണം ശരീരത്തിന് ആവശ്യമായ ശാരീരിക പ്രവര്ത്തനങ്ങള്ക്ക് വേണ്ടി ആവശ്യമായ അളവില് ഹോര്മോണുകല് ഉത്പാദിപ്പിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.

ശ്രദ്ധിക്കേണ്ടത്
രണ്ട് തരത്തിലാണ് തൈറോയ്ഡ് പ്രശ്നങ്ങള് നമ്മളെ ബാധിക്കുന്നത്. അതില് ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പര് തൈറോയ്ഡിസം എന്നിവയാണ് ഇത. പല സ്ത്രീകളിലും തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ പലപ്പോഴും ആര്ത്തവ ചക്രത്തേയും ബാധിക്കുന്നു എന്നതാണ് സത്യം. പൂനെയിലെ നോവ ഐവിഎഫ് ഫെര്ട്ടിലിറ്റിയിലെ ഫെര്ട്ടിലിറ്റി കണ്സള്ട്ടന്റ് ഡോ നിഷ പന്സാരെയുമായി ഒരു മാധ്യമം നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തില് ചില കാര്യങ്ങള് ഈ ലേഖനത്തില് പറയുന്നു.
തൈറോയ്ഡിന്റെ പ്രാധാന്യം
പലപ്പോഴും തൈറോയ്ഡ് ഹോര്മോണുകളും പ്രത്യുത്പാദന ആരോഗ്യവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. രണ്ട് പ്രധാന ഹോര്മോണുകളാണ് ഇവ ഉത്പാദിപ്പിക്കുന്നതും. ഇതാണ് പലപ്പോഴും ശരീരത്തിന്റെ ഉപാപചയം വര്ദ്ധിപ്പിക്കുന്നതിനും കൃത്യമാക്കുന്നതിനും ആര്ത്തവ പ്രശ്നങ്ങള് പരിഹരിക്കുന്നതിനും സഹായിക്കുന്നത്. ഹോര്മോണ് സന്തുലിതാവസ്ഥക്കും ഇത് തന്നെയാണ് സഹായിക്കുന്നത്. ഹോര്മോണുകള് ഈസ്ട്രജന്, പ്രൊജസ്റ്ററോണ്, ല്യൂട്ടിനൈസിംഗ് ഹോര്മോണ് (എല്എച്ച്) എന്നിവയുടെ ഉത്പാദനത്തില് തൈറോയ്ഡ് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പലപ്പോഴും തൈറോയ്ഡിന്റെ അസന്തിലാതാവസ്ഥ അണ്ഡോത്പാദനത്തെ വരെ ബാധിക്കുന്നു എന്നാണ് ഡോ നിഷ വിശദീകരിക്കുന്നത്.
ആര്ത്തവ പ്രശ്നങ്ങള് എപ്രകാരം
തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള് ആര്ത്തവത്തേയും വളരെ മോശമായി തന്നെ ബാധിക്കുന്നു. പലപ്പോഴും സ്ത്രീകളില് മാസങ്ങളോളം ആര്ത്തവമേ ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതിന് കാരണമായി പറയുന്നത് പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തന വൈകല്യമാവാം. അതിന്റെ അടിസ്ഥാനത്തില് ചില പെണ്കുട്ടികളില് പതിനഞ്ച് വയസ്സിന് ശേഷവും ആര്ത്തവം ആരംഭിക്കുന്നില്ല. ഇതിനെ പ്രമറി അമെനോറിയ എന്നാണ് പറയുന്നത്. എന്നാല് നാല് അഞ്ച് മാസത്തോളം ആര്ത്തവമേ ഇല്ലാതിരിക്കുന്ന സ്ത്രീകളും ഉണ്ട്. അതും തൈറോയ്ഡ് അസ്വസ്ഥതകളുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. അതിനെ പറയുന്നത് സെക്കന്ററി അമെനോറിയ എന്നാണ്.
അണ്ഡോത്പാദനം നടക്കാതിരിക്കുന്നത്
പലപ്പോഴും അണ്ഡോത്പാദനം നടക്കാതിരിക്കുന്ന അവസ്ഥയും ചിലരില് ഉണ്ടാവുന്നുണ്ട്. ആര്ത്തവ ചക്രത്തില് അണ്ഡത്തെ പുറത്ത് വിടാന് കഴിയാതെ വരുന്ന അവസ്ഥയെയാണ് അനോവുലേഷന് എന്ന് പറയുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും അണ്ഡോത്പാദനം നടക്കുന്നില്ല. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവര്ത്തനമോ അല്ലെങ്കില് പ്രവര്ത്തന രഹിതതമായതോ ആയ അവസ്ഥയാണ് ഇത്തരം ഗുരുതര ആരോഗ്യപ്രശ്ത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നത്. ഇത് ഭാവിയില് വന്ധ്യത പോലുള്ള പ്രശ്നങ്ങള് ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഈ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കാന്.
ആര്ത്തവ രക്തസ്രാവം
ആര്ത്തവ സമയം ഉണ്ടാവുന്ന രക്തസ്രാവത്തിലും വളരെയധികം ശ്രദ്ധിക്കണം. ചില സ്ത്രീകളില് തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള് കണ്ടെത്തിയതിന് ശേഷമാണ് പലരും ആര്ത്തവ ചക്രത്തിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും രക്തസ്രാവത്തെക്കുറിച്ചും ശ്രദ്ധിക്കുന്നത്. ചിലരില് രക്തസ്രാവം വളരെ കൂടുതലായിരിക്കും, ചിലരിലാകട്ടെ കുറഞ്ഞതോ അല്ലെങ്കില് കൂടിയതോ ആയ ആര്ത്തവ ദിനങ്ങള് ഉണ്ടായിരിക്കും സ്പോട്ടിംങ് പോലുള്ളവയും പലരും അനുഭവിക്കുന്നു. ഇതെല്ലാം തന്നെ കൃത്യമായ ചികിത്സ വേണ്ട അവസ്ഥകള് തന്നെയാണ്.
ശ്രദ്ധിക്കേണ്ടത്
തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. പലപ്പോഴും വേറിട്ട് നില്ക്കുന്ന ലക്ഷണങ്ങള് അനുസരിച്ചാണ് ഓരോരുത്തരിലും ചികിത്സ നടത്തുന്നത്. സ്ത്രീകള് അവരുടെ തൈറോയ്ഡ് അസന്തുലിതാവസ്ഥയെക്കുറിച്ച് കൂടുതലറിയാന് കൃത്യമായ ആരോഗ്യ പരിശോധന കൃത്യമായ ഇടവേളകളില് നടത്തേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തൈറോയ്ഡ് അളവ് നിലനിര്ത്താന് ചിലപ്പോള് ഡോക്ടര് മരുന്നുകള് നിര്ദ്ദേശിച്ചേക്കാം. കൂടാതെ ജീവിത ശൈലിയിലെ മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് വഴി രോഗാവസ്ഥകളെ പ്രതിരോധിക്കാന് സാധിക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
