Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
ആയുര്‍വ്വേദമെന്ന ആയുസ്സിന്റെ വേദം, ജനനം മുതല്‍ മരണം വരെ കിറുകൃത്യം: ഡോ. പൂര്‍ണിമ ബാബു
ആയുസ്സിന്റെ വേദം എന്നാണ് ആയുര്‍വ്വേദത്തെ പറയുന്നത്. ഒരു വ്യക്തി ജനിക്കുന്നത് മുതല്‍ മരണം വരെ ആ വ്യക്തി എങ്ങനെയായിരിക്കണം, എങ്ങനെ ജീവിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ആഹാരവും വിഹാരവും ഉള്‍പ്പടെ എത്രത്തോളം ആയുര്‍വ്വേദം ജീവിതത്തേയും ആരോഗ്യത്തേയും ജീവനേയും സ്വാധീനിക്കുന്നു എന്ന് ഡോ. പൂര്‍ണിമ ബാബു മലയാളം ബോള്‍ഡ്സ്കൈയോട് സംസാരിക്കുന്നു.
ഒരു വ്യക്തി ജനിക്കുന്നത് മുതല്‍ അവരുടെ ആരോഗ്യരീതിയും ഭക്ഷണരീതിയും ഉറക്കരീതികളും എല്ലാം തന്നെ കണക്കാക്കിയാണ് ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് പറയുന്നത്. ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് വരെ വേണ്ട ആരോഗ്യനിഷ്ഠകളെക്കുറിച്ചും ദിനചര്യകളെക്കുറിച്ചും ആയുര്‍വ്വേദം കൃത്യമായി വിവരിക്കുന്നു.

ആയുര്‍വ്വേദത്തിലെ ദോഷങ്ങള്‍
വാത, പിത്ത, കഫ ദോഷങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗനിര്‍ണയവും രോഗത്തിന് വേണ്ടിയുള്ള ചികിത്സയും നടത്തുന്നത്. അതുപോലെ തന്നെയാണ് അഗ്നിയും ഓജസ്സും തേജ്ജസ്സും. ഇതിന് മൂന്നിനും വളരെയധികം പ്രാധാന്യമാണ് ആയുര്വ്വേദത്തിലുള്ളത്. അതില്‍ തന്നെ ജഡരാഗ്നിയാണ് ഏറ്റവും പ്രധാനം. നമ്മുടെ ദഹനത്തെ സംബന്ധിക്കുന്നതാണ് ഇത്. ഒരു വ്യക്തിയെ ചികിത്സിക്കുന്നത് എപ്പോഴും ആ വ്യക്തിയുടെ സത്വബലവും അഗ്നിയും തിരിച്ചറിഞ്ഞാണ്. അതിന് ശേഷം മാത്രമാണ് രോഗനിര്‍ണയം എന്നത് മനസ്സിലാക്കുന്നത്.
ടോക്സിന് പുറന്തള്ളുന്നത് ആയുര്‍വ്വേദ പ്രകാരം
ശരീരത്തില്‍ എന്തുകൊണ്ടാണ് ടോക്സിന് നിറയുന്നത് എന്നതാണ് മനസ്സിലാക്കേണ്ടത്. ആഹാരവും വിഹാരവും നോക്കിയാണ് ശരീരത്തിലെ ടോക്സിനെ മനസ്സിലാക്കുന്നത്. ആഹാരത്തില്‍ നിന്നും ആഹാരം കഴിക്കുന്ന രീതിയില്‍ നിന്നും എല്ലാം മാറ്റം വരുത്തിയാല്‍ ശരീരത്തിലെ ടോക്സിനെ പുറന്തള്ളാന്‍ സാധിക്കുന്നു. പഞ്ചശോധനകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാമന, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണ് പഞ്ചശോധനകള്.
ആരോഗ്യത്തോടെ ഇരിക്കാന്‍ ശീലിക്കേണ്ടത്?
ആയുര്‍വ്വേദ പ്രകാരം എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാന്‍ ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് ഋതുചര്യ. ഓരോ ഋതുക്കളിലും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്ത് തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ആറ് ഋതുക്കള്‍ മാറി വരുമ്പോള്‍ എന്തൊക്കെയാണ് ശീലിക്കേണ്ടത്, എന്തൊക്കെ ഒഴിവാക്കണം ഭക്ഷണത്തിന്റെ കാര്യത്തിലും എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് വഴി ആയുര്‍വ്വേദം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ദിനചര്യ അനുസരിച്ച് കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നത് വഴി ടോക്സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും.
രസായനങ്ങള്‍ ശീലിക്കാം
രസായനങ്ങള്‍ ശീലമാക്കുന്നത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. നെല്ലിക്ക ഇതില്‍ മികച്ചതാണ്. ഇത് കൂടാതെ ഭക്ഷണം പാകം ചെയ്ത ഉടനേ ചൂടാറാതെ കഴിക്കാന്‍ ശ്രദ്ധിക്കുക. അതോടൊപ്പം അമിത ഭക്ഷണത്തെ നിയന്ത്രിക്കണം. മാനസികാരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. നല്ല സൗഹൃദങ്ങളെ കൂടെക്കൂട്ടുക എന്നിവയെല്ലാം തന്നെ സ്ഥിരമായി ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നതാണ്.
അമിതവണ്ണത്തെ പ്രതിരോധിക്കാന്‍
ആയുര്‍വ്വേദത്തില്‍ അമിതവണ്ണത്തെ എപ്രകാരം പ്രതിരോധിക്കാം എന്നത് പ്രധാനപ്പെട്ടതാണ്. അതിനായി പലപ്പോഴും പാരമ്പര്യം ഒരു ഘടകം തന്നെയാണ്. ഭക്ഷണം കഴിക്കുന്നത് കുറവായാലും ചിലര്‍ പെട്ടെന്ന് തടിക്കുന്നു. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളാണോ അമിതവണ്ണത്തിലേക്ക് എത്തുന്നത് എന്നത് ആദ്യം തിരിച്ചറിയണം. പ്രസൂതി സ്ത്രീരോഗം എന്ന വിഭാഗത്തില്‍ കൃത്യമായ ചികിത്സ എടുത്താല്‍ കൃത്യമായി അമിതവണ്ണത്തെ നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. അതോടൊപ്പം ആളുകളുടെ അഗ്നിബലം ഓജോബലം എന്നിവയെല്ലാം മനസ്സിലാക്കി കൃത്യമായി മരുന്ന് നിര്‍ണയിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications