Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം
മുടി കൊഴിച്ചില്‍ സാധാരണം, പക്ഷേ ഇങ്ങനെ കൊഴിയുന്നതെങ്കില്‍ ഭയക്കണം
മുടി കൊഴിച്ചില്‍ എപ്പോഴും സാധാരണമായ ഒന്നാണ്, എന്നാല്‍ പലപ്പോഴും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് മുടി കൊഴിച്ചിലിനെ കുറയ്ക്കുന്നതും കൂട്ടുന്നതും. ദിവസവും കൊഴിയുന്ന മുടി നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. ഓരോ ദിവസവും ഇത് കൂടിയും കുറഞ്ഞും ഇരിക്കുന്നത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ മുടി കൊഴിച്ചില്‍ എപ്പോഴും ആഴത്തിലുള്ളതാണ് എന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ചില ആരോഗ്യപരമായ കാരണങ്ങള്‍ കൂടിയുണ്ട്.
ഇത്തരം കാരണങ്ങളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. എപ്പോഴും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നത് വഴി ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടിയാണ് ഇല്ലാതാക്കുന്നത് എന്നതാണ് സത്യം. മുടിയുടെ വളര്‍ച്ചയില്‍ ഹോര്‍മോണ്‍ പലപ്പോഴും വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഇത് അമിതമായി കൊഴിയുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്താണ് കാരണം എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഹോര്‍മോണ്‍ മുടിയെ സ്വാധീനിക്കുന്നത്
ഹോര്‍മോണ്‍ എപ്രകാരമാണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും നിരവധി ഹോര്‍മോണുകള്‍ മുടിയുടെ ആരോഗ്യത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇത് പലപ്പോഴും നിങ്ങളുടെ മുടിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആന്‍ഡ്രോജന്‍സ് (പുരുഷ ഹോര്‍മോണുകള്‍) ഹോര്‍മോണിന്റെ അമിത ഉത്പാദനമാണ് പലപ്പോഴും സ്ത്രീകളിലും പുരുഷനന്മാരിലും കഷണ്ടിയിലേക്ക് നയിക്കുന്നത്.
തൈറോയ്ഡ് ഹോര്‍മോണുകള്‍
ചിലരില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ പല വിധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതില്‍ ഹൈപ്പര്‍തൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം എന്നിവയെല്ലാം തന്നെ മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഈസ്ട്രജനും പ്രോജസ്റ്ററോണും ഗര്‍ഭകാലത്തും ആര്‍ത്തവ വിരാമത്തിന് ശേഷവും ആര്‍ത്തവ സമയത്തും പ്രസവശേഷവും എല്ലാം താല്‍ക്കാലികമായോ അല്ലെങ്കില്‍ സ്ഥിരമായോ ഉള്ള മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.
ഗര്‍ഭകാലവും പ്രസവ ശേഷവും
ഗര്‍ഭകാലവും പ്രസവ ശേഷവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയം സ്ത്രീകളില്‍ മുടി കൊഴിച്ചിലിനും മുടി വളര്‍ച്ചയ്ക്കും എത്തുന്നു. ഗര്‍ഭിണികളിലും ആര്‍ത്തവ വിരാമത്തോട് അടുക്കുന്നവരിലും പലപ്പോഴും ഈസ്ട്രജന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പ്രസവാനന്തരമായി സ്ത്രീകളില്‍ ഈസ്ട്രജന് അളവ് കുറയുന്നതിന്റെ ഫലമായി പെട്ടെന്നുള്ള ഗണ്യമായ മുടി കൊഴിച്ചിലിലേക്ക് കാര്യങ്ങളെത്തുന്നു. പുരുഷന്മാരിലും പലപ്പോഴും തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ മുടി കൊഴിച്ചില്‍ അതിഭീകരമായ കഷണ്ടിയിലേക്ക് എത്തിക്കും.
ഹോര്‍മോണ്‍ കാരണമാണോ മുടി കൊഴിച്ചില്‍
ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളാണോ മുടി കൊഴിച്ചിലിന് പിന്നില്‍ എന്ന് എപ്രകാരം തിരിച്ചറിയാം എന്നതാണ് ആദ്യത്തെ കാര്യം. അതിനായി നിങ്ങളുടെ മുടി കൊഴിച്ചില്‍ പെട്ടുന്നുള്ളതോ അല്ലെങ്കില്‍ കൂടുതല്‍ മുടി കൊഴിയുന്നതോ ആയ അവസ്ഥയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇത് കൂടാതെ മുടി കൊഴിച്ചിലിനൊപ്പം ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു, കൂടാതെ ആര്‍ത്തവ ചക്രം ക്രമരഹിതമായും ഉണ്ടാവുന്നു. ഇതെല്ലാം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ട് എന്നതാണ് സത്യം.
ശ്രദ്ധിക്കേണ്ടത്
നിങ്ങളില്‍ അതികഠിനമായ രീതിയില്‍ മുടി കൊഴിച്ചിലും മുകളില്‍ പറഞ്ഞ ലക്ഷണങ്ങളും കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ രക്തപരിശോധന നടത്തുന്നതിനും ശ്രദ്ധിക്കണം. കൂടാതെ തലയോട്ടി വിശകലനം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ ജീവിത ശൈലിയിലെ മാറ്റങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ട് പോവാന്‍. ആഹാരം, വ്യായാമം എന്നിവയെല്ലാം കൃത്യമായി കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ എന്ന പ്രതിസന്ധിയില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. കൂടാതെ മതിയായ ഉറക്കവും അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











