Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
എമ്പക്കം കൂടുതലാണോ? അമിതമെങ്കില്‍ ശരീരത്തിനകത്തെ ചില അപകട സൂചനകള്‍
ഏമ്പക്കം എന്നത് ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ഇതിനെ പലപ്പോഴും ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനമായി കണക്കാക്കുന്നു. ശരീരത്തില്‍ നിന്ന് വാതകം പുറത്തേക്ക് പോവുന്നതിനെയാണ് ഏമ്പക്കം എന്ന് പറയുന്നത്. ഇത് അധോവായു ആയും പുറത്ത് പോവാറുണ്ട്. എന്നാല്‍ ഇതല്ലാതെ ഏമ്പക്കത്തിന്റെ രൂപത്തില്‍ പുറത്തേക്ക് വരുന്ന വായു പലപ്പോഴും ചെറിയ ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. അമിതമായുണ്ടാവുന്ന ഏമ്പക്കം പലപ്പോഴും അല്പം അസാധാരണമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.
എന്താണ് ഏമ്പക്കം എന്ന് നമുക്ക് നോക്കാം. നമ്മുടെ ദഹന നാളത്തിന്റെ മുകളില്‍ നിന്ന് അധികമായുണ്ടാവുന്ന വായു പുറന്തള്ളുന്നതിനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമാണ് ഏമ്പക്കം എന്ന് പറയുന്നത്. ഇതിന്റെ ഫലമായി ഓക്സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവ പുറത്തേക്ക് പോവുന്നു. ഇത് പലപ്പോഴും അമിതമാവുന്നത് ചില അപകടങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും നമുക്ക് ഈ ലേഖനത്തതില് വായിക്കാം.

കാരണങ്ങള്‍
നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് വളരെ വേഗത്തില്‍ ആണെങ്കില്‍ അവരില്‍ ഏമ്പക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വെള്ളം കുടിക്കുന്നതും ഇതില്‍ പ്രധാനമാണ്. കൂടാതെ ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ സംസാരിക്കുമ്പോള്‍ അവരിലും ഏമ്പക്കം വളരെ കൂടുതലാണ്. ഇത് കൂടാതെ പല്ലിന്റെ അനാരോഗ്യവും പലപ്പോഴും ഇത്തരത്തില്‍ നിങ്ങളില്‍ ഏമ്പക്കം വര്‍ദ്ധിക്കുന്നു. വായ വൃത്തിയായി കഴുകാത്തതും കാര്‍ബണേറ്റഡ് ആയ പാനീയങ്ങള്‍ കുടിക്കുന്നതും ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലാം ഇത്തരത്തില്‍ അപകടമുണ്ടാക്കുന്നു. കൂടാതെ ദഹന സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും അവരില്‍ ഈ പ്രശ്നം ഉണ്ടാവുന്നു.
രോഗാവസ്ഥകള്‍
എന്നാല്‍ അമിത ഏമ്പക്കത്തിന് കാരണമാകുന്ന ചില രോഗാവസ്ഥകള്‍ ഉണ്ട്. അതില്‍ വരുന്നതാണ് എയറോഫാഗിയ. ഇത് കൂടാതെ ഗ്യാസ്ട്രൈറ്റിസ്, ആമാശയ പാളിയുടെ വീക്കം
ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ റിഫ്ലക്സ് രോഗം (GERD) എന്നിവയുള്ളവരിലും പലപ്പോഴും അമിതമായി ഇടക്കിടക്ക് ഏമ്പക്കം വരുന്നു. ഇത് കൂടാതെ ഇവര്‍ എപ്പോഴും കൂടുതലായി അകത്തേക്ക് എടുക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ ഗുരുതരമായി കണക്കാക്കണം. എന്നാല്‍ ഏമ്പക്കത്തിന്റെ ചില വിശദ കാരണങ്ങളും പരിഹാരവും നോക്കാം.

ബിവറേജ് പാനീയങ്ങള്‍
നിങ്ങള്‍ക്ക് ഇടക്കിടക്ക് ഏമ്പക്കം വരുന്ന വ്യക്തിയാണെങ്കില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ് ബീവറേജ് പാനീയങ്ങള്‍. അതില്‍ സോഡ, ബിയര്‍ മറ്റ് കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ എന്നിവയെല്ലാം ഉണ്ട്. ഇവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കഴിക്കുന്നതിലൂടെ അത് കൂടുതല്‍ വായു നിങ്ങളുടെ അകത്തേക്ക് എത്തുന്നു. അതുകൊണ്ട് ഇത്തരം പാനീയങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക. കൂടാതെ അള്‍സര്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ അവരും ശ്രദ്ധിക്കണം. പ്രത്യേകിച്ച് വയറ്റില്‍ അള്‍സര്‍ ഉണ്ടെങ്കില്‍.
ഭക്ഷണം കഴിക്കുന്ന രീതി
ഭക്ഷണം കഴിക്കുന്ന രീതിയും നിങ്ങളുടെ ഏമ്പക്കത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങള്‍ വളരെ വേഗത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന വ്യക്തിയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇവരില്‍ വയറ്റില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അതിലൂടെ പലപ്പോഴും ഏമ്പക്കം എന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ലാക്ടോസ് അസഹിഷ്ണുതയും വളരെയധികം ശ്രദ്ധിക്കണം. ഇവരില്‍ പലപ്പോഴും നിങ്ങളുടെ ഏമ്പക്കത്തിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു.

ആസ്ത്മ
ആസ്ത്മ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ പലപ്പോഴും ഏമ്പക്കം പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ശ്വാസകോശത്തിലേക്ക് അമിത വായു കടക്കുന്നതിന് കാരണമാക്കുന്നു. ഇത് പലപ്പോഴും ഏമ്പക്കം വര്‍ദ്ധിപ്പിക്കുന്നതിനും പല അസ്വസ്ഥതകള്‍ കാരണമാകുന്നു. വളരെയധികം ഫ്രക്ടോസ് കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത് വാതകം വര്‍ദ്ധിപ്പിക്കുകയും അത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications