Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ആരോഗ്യവും ആയുസ്സും ഇരട്ടിയാവും, രാവിലെ എഴുന്നേറ്റ ഉടന്‍ 5 ശീലങ്ങള്‍ മതി
രാവിലെ എഴുന്നേറ്റ ഉടനെ ആരോഗ്യത്തിനായി നിങ്ങളില്‍ എത്ര പേര് ശ്രദ്ധിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി എല്ലാ ദിവസവും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ വീഴ്ച വരുത്തുന്നത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. ശരീരഭാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യത്തിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ശീലിക്കാവുന്നതാണ്.
ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ ശാരീാരികവും മാനസികവുമായ മാറ്റങ്ങള്‍ ഇത് വഴി ഉണ്ടാവുന്നു. കൃത്യമായി ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. അത് കൂടാതെ ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും എല്ലാം കൃത്യ സമയത്തെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതിനായി സ്ഥിരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് കൃത്യമായി നോക്കാം.

ഡീടോക്സ് വെള്ളത്തോടെ തുടക്കം
ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഡിറ്റോക്സ് വെള്ളത്തോടെ നിങ്ങള്‍ക്ക് ഒരു ദിവസം ആരംഭിക്കാവുന്നതാണ്. അതിനായി രാവിലെ എഴുന്നേറ്റ ഉടനെ ചെറുചൂടുള്ള വെള്ളത്തില്‍ അല്പം കറുവപ്പട്ട പൊടിച്ചതോ അല്ലെങ്കില്‍ അല്പം നാരങ്ങ നീരോ മിക്സ് ചെയ്ത് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്കും അതോടൊപ്പം തന്നെ ശരീരത്തിലെ ഇന്‍സുലിന്‍ സംവേദന ക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യം ദിവസം മുഴുവന്‍ സംരക്ഷിക്കുന്നതിന് സാധിക്കുന്നു.
ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുക
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിലും ശ്രദ്ധ വേണം. ഒരിക്കലും ഇത് കഴിക്കാതിരിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. പലപ്പോഴും പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തൈര്, ചിയ വിത്തുകള്‍, റൊട്ടി, വേവിച്ച മുട്ട, ഓട്സ് മുതലായവയെല്ലാം ഭക്ഷണത്തിനായി ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു.

പഞ്ചസാരയും മൈദയും വേണ്ട
പലപ്പോഴും രാവിലെയുളള ഭക്ഷണം കഴിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. എപ്പോഴും പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും അമിതമായ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും വേണ്ട എന്നതാണ് സത്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്.
കാപ്പി കുടിക്കുക
പലരും രാവിലെയുള്ള കാപ്പിയും ചായയും ഒഴിവാക്കുന്നവരാണ് ചിലരാകട്ടെ ഇത് സ്ഥിരമായി കുടിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതില്‍ ഏതാണ് നല്ലത് എന്ന് നമുക്ക് നോക്കാം. ഒരു കാരണവശാലും വെറും വയറ്റില്‍ കാപ്പിയോ ചായയോ കുടിക്കരുത്. അത് നല്ലതല്ല. കാരണം പലപ്പോഴും സ്ട്രേസ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇത് കാരണമാകുന്നു, അതുകൊണ്ട് തന്നെ എന്തെങ്കിലും ലഘുവായി കഴിച്ചതിന് ശേഷം മാത്രം കാപ്പിയും ചായയും രാവിലെ കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു.
വെയിലത്ത് നടക്കുക
പ്രധാനമായും വേണ്ട ഒരു കാര്യമാണ് അല്പ സമയം രാവിലെ വെയിലത്ത് നടക്കുക എന്നത്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിന് വിറ്റാമിന്‍ ഡി ലഭ്യമാവുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ഇത് വഴിയെല്ലാം ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. ശരീരത്തിന്റെ ജൈവഘടികാരത്തിനും സഹായിക്കു്ന്നു വെയിലത്ത് നടക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നു. അപ്പോള്‍ ഇന്ന് തന്നെ മുകളില്‍ പറഞ്ഞ 5 ശീലങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
