Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
ദാമ്പത്യം തുടങ്ങും മുന്‍പ് നിര്‍ബന്ധമായും ആണിനെക്കുറിച്ചറിയേണ്ട കാര്യങ്ങള്‍
വിവാഹം കഴിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോഴാണ് പലപ്പോഴും പലരും പല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത്. ദമ്പതികള്‍ ഒരുമിച്ച് കഴിഞ്ഞിട്ടും ഒരു വര്‍ഷത്തിന് ശേഷം ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ ഇവരില്‍ വന്ധ്യതയുണ്ടെന്ന് കണ്ടെത്തി ചികിത്സ ആരംഭിക്കേണ്ടതാണ്. എന്നാല്‍ പലരും ഭാര്യയായാലും ഭര്‍ത്താവായാലും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര പ്രാധാന്യ നല്‍കാത്തത് പിന്നീട് ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അതിന്റെ ഫലമായി പലരിലും ചികിത്സ ഫലിക്കാതെ വരുന്നു.
പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി പലപ്പോഴും പല ടെസ്റ്റുകളിലൂടെ നേരത്തെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്ന സമയം പലപ്പോഴും അത് ലഭിക്കാതെ വരുമ്പോഴാണ് പലരിലും നിരാശയും സമ്മര്‍ദ്ദവും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നത്. എന്നാല്‍ പുരുഷന്മാരില് എങ്ങനെയെല്ലാം വന്ധ്യതയെ കണ്ടെത്താം എന്ന് നമുക്ക് നോക്കാം.

സെമന്‍ അനാലിസിസ്
പുരുഷന്മാരില് ബീജത്തിന്റെ അനാലിസിസ് നടത്തുന്നത് വഴി നമുക്ക് പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ച് നേരത്തെ മനസ്സിലാക്കാം. പലപ്പോഴും ബീജത്തിന്റെ എണ്ണം, ചലനശേഷി, ബീജത്തിന്റെ ആകൃതി എന്നിവ നോക്കി നമുക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ബീജസങ്കലനം നടന്ന് ഗര്‍ഭധാരണത്തിന് വേണ്ടി എപ്പോഴും ബീജം സ്വതന്ത്രമായി ചലിക്കേണ്ടതാണ്. എന്നാല്‍ അങ്ങനെ സംഭവിക്കാത്ത പക്ഷം അവരില്‍ പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍
ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരാണ് എന്നുണ്ടെങ്കില്‍ അതും നിങ്ങളില്‍ പലപ്പോഴും പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഹോര്‍മോണ്‍ പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവിനേയും കുറക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും അതിന്റെ അളവ് കണ്ടെത്തുകയും ചെയ്യുന്നു. ഇത് വഴി മറ്റ് പ്രശ്നങ്ങളേയും കണ്ടെത്തുന്നതിന് സഹായിക്കുന്നു.
ജനിതക പരിശോധനകള്‍
ജനിതക സംബന്ധമായ പരിശോധനകള്‍ പലപ്പോഴും കൂടുതല്‍ അപകടാവസ്ഥകളെ തിരിച്ചറിയുന്നതിനും നിങ്ങളില്‍ പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും സഹായിക്കുന്നു. ഇത് ബീജത്തിന്റെ ഉത്പാദനം, അതുകൂടാതെ ജനിതകപരമായുണ്ടാവുന്ന മറ്റ് മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അറിയുന്നതിനും അതിന് വേണ്ട പരിശോധനകള്‍ നടത്തുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ പ്രത്യുത്പാദന ക്ഷമത കൂടുതലെങ്കിലും കുറവെങ്കിലും ഇത് മനസ്സിലാക്കാന്‍ സാധിക്കും.
വന്ധ്യതയുടെ യഥാര്‍ത്ഥ കാരണം
വന്ധ്യതയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് തിരിച്ചറിയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഇത്തരം പരിശോധനകള്‍ വഴി സാധിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് വഴി നിങ്ങളുടെ ദാമ്പത്യ ജീവിതം ഉഷാറാവുന്നു. ഇത് നിങ്ങളുടെ കുഞ്ഞെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കുന്നതിന് സഹായിക്കുന്നു. പുരുഷന്മാരില് മാത്രമല്ല സ്ത്രീകളിലും ഇത്തരത്തില്‍ വന്ധ്യത നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന ചില പരിശോധനകള്‍ ഉണ്ട്.
കൃത്യമായ ചികിത്സ
പ്രശ്നങ്ങള്‍ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നീട് കൃത്യമായ രീതിയില്‍ ചികിത്സ എടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ സന്താനസൗഭാഗ്യത്തിന് ഭാഗ്യമുണ്ടാവുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകളും വ്യായാമം, ഡയറ്റ്, യോഗ, മെഡിറ്റേഷന്‍ കൂടാതെ കൃത്യമായ ഇടവേളകളിലെ ലൈംഗിക ബന്ധം എന്നിവയെല്ലാം തന്നെ നിങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications