Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
മുട്ടയുടെ മഞ്ഞ കളയല്ലേ! പോഷകങ്ങളുടെ കലവറയാണിത്!
ശരീരത്തിൽ അമിതമായി കൊഴുപ്പ് വരും എന്ന് ഭയന്ന് മിക്കവരും ഒഴിവാക്കുന്ന ഒരു സാധനമാണ് മുട്ടയുടെ മഞ്ഞ. മുട്ടയുടെ വെള്ള ധാരാളം കഴിക്കുമെങ്കിലും മഞ്ഞ കഴിക്കാൻ പലർക്കും പേടിയാണ്. അസുഖങ്ങൾ വരുമോ എന്ന ഭയം. ചിലർക്ക് ശരീരഭാരം വർദ്ധിക്കുമോ എന്ന ഭയം. ഇങ്ങനെ ഈ ഇത്തരികുഞ്ഞനെ പല കാരണങ്ങൾ പറഞ്ഞ് പലരും ഒഴിവാക്കുകയാണ് പതിവ്.

എന്നാൽ, നിങ്ങൾ വിചാരിക്കും പോലെ മുട്ടയുടെ മഞ്ഞ അത്ര അപകടകാരിയല്ല കേട്ടോ! ഒട്ടനവധി പോഷകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
പ്രോട്ടീൻ
മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞയിലാണ്. 100 ഗ്രാം മുട്ടയുടെ മഞ്ഞ എടുത്താൽ, ഇതിൽ 16.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാൽ, പേശികളുടെ ആരോഗ്യത്തിനും, ജിമ്മിൽ പോകുന്നവർക്കും മുട്ടയുടെ മഞ്ഞ കഴിക്കാവുന്നതാണ്. ഇത് ശരീരം ദൃഢമാകുന്നതിന് സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യം നിലനിൽക്കാനും സഹായിക്കും.
പോഷകങ്ങൾ
മുട്ടയുടെ മഞ്ഞയിൽ വിറ്റമിൻ ബി12, ബി2, വിറ്റമിൻ എ, ഫോലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റമിൻ ഡിയുടെ ഒരു ഉറവിടം കൂടിയാണ് മുട്ടയുടെ മഞ്ഞ. വിറ്റമിൻ ഡി ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ, കാൽത്സ്യം ശരീരത്തിൽ ലഭിക്കൂ. അതിനാൽ, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ മുട്ടയുടെ മഞ്ഞ പതിവാക്കുന്നത് നല്ലതാണ്. കൂടാതെ, ഇതിൽ മിനറലുകളായ ഫോസ്ഫറസ്, സെലേനിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വൃക്ക, ഞരമ്പ് എന്നിവയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഫാറ്റി ആസിഡുകൾ
മുട്ടയുടെ മഞ്ഞയിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നല്ല ഓർമ്മ ശക്തി വർദ്ധിക്കുന്നതിനും കാര്യങ്ങൾ വളരെ വേഗത്തിൽ തിരിച്ചറിയുന്നതിനും ഒമേഗ-3 ഫാറ്റി ആസിഡ് അനിവാര്യമാണ്. അതിനാൽ, പ്രായമായവരും, കുട്ടികളും മുട്ടയുടെ മഞ്ഞ പതിവായി കഴിക്കുന്നത് ബുദ്ധി വളർച്ചയ്ക്ക് സഹായിക്കും.
ഒരു ദിവസം എത്ര കഴിക്കാം?
ചെറുപ്പക്കാരാണെങ്കിൽ ഒരു ദിവസം ഒന്നോ അല്ലെങ്കിൽ രണ്ടോ മുട്ടയുടെ മഞ്ഞ കഴിക്കാവുന്നതാണ്. അമിതമായി കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ ഉള്ളവർ മുട്ടയുടെ മഞ്ഞ കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. കാരണം, മുട്ടയുടെ മഞ്ഞയിൽ ചീത്ത കൊളസ്ട്രോൾ ഉണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക.
- പ്രോട്ടീൻ അളവ് വർദ്ധിക്കാൻ മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുമിച്ച് കഴിക്കുക
- നല്ല ഹെൽത്തി ഓയിൽ ഉപയോഗിച്ച് മുട്ട പാചകം ചെയ്യാം
- മുട്ട പുഴുങ്ങി കഴിക്കുന്നത് നല്ലതാണ്.
- മുട്ട പുഴുങ്ങാൻ 9 മിനിറ്റ് മാത്രമേ എടുക്കാൻ പാടുള്ളൂ. അമിതമായി സമയം എടുക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടുന്നതിലേയ്ക്ക് നയിക്കും.
- മുട്ട പച്ചയ്ക്ക് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
- മുട്ടയുടെ മഞ്ഞയുടെ കൂടെ പച്ചക്കറികൾ ചേർത്ത് കഴിക്കുന്നത് ആരോഗ്യ ഗുണം വർദ്ധിക്കാൻ സഹായിക്കും.
- അമിതമായി കൊഴുപ്പടങ്ങിയ ആഹാരങ്ങൾ മുട്ടയുടെ കൂടെ ചേർത്താതിരിക്കാൻ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
