Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
ഒരിക്കലും മുട്ട ഈ വിധം കഴിക്കരുത്; പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമായേക്കാം
ദിവസേന മുട്ട കഴിക്കുന്നത് മൂലം ഒട്ടനവധി ഗുണങ്ങളാണ് ഓരോരുത്തർക്കും. ലഭിക്കുന്നത്. പ്രത്യേകിച്ച് പേശികളുടെ ആരോഗ്യം നിലനിർത്താനും, തലച്ചോറിന്റെയും എല്ലിന്റെയും ആരോഗ്യം നിലനിർത്താൻ മുട്ട വളരെയധികം സഹായിക്കുന്നു. എന്നാൽ, ആരോഗ്യ ഗഉണങ്ങൾ മുൻനിർത്തി മുട്ട അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മുട്ട കഴിക്കുന്നത് അമിതമായാലും ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ തേടി എത്തുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

മുട്ടയുടെ ഗുണങ്ങൾ
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. ഒരു വലിയ മുട്ടയിൽ 6-7 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാൽ പേശികളുടെ ആരോഗ്യത്തിന് മുട്ട കഴിക്കുന്നത് നല്ലതാണ്. കൂടാതെ, മുട്ടയിൽ ധാരാളം അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. മനുഷ്യശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയാത്ത ഒമ്പത് അവശ്യ അമിനോ ആസിഡുകളും മുട്ടയിൽ നിന്നും ലഭിക്കുന്നതാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് അമിനോ ആസിഡ് നല്ലതാണ്. ഇവ കൂടാതെ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ എന്നിവയുൾപ്പെടെ വിവിധ വിറ്റാമിനുകളുടെ നല്ല ഉറവിടമാണ് മുട്ട. ഇവ കൂടാതെ, മുട്ടയിൽ സിങ്ക്, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇഴയെല്ലാം ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്.ഇവ കൂടാതെ, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മുട്ടകൾ. പതിവായി മുട്ട കഴിക്കുന്നവരിൽ തിമിരത്തിനുള്ള സാധ്യത കുറയന്നു. മുട്ടയിലെ ആന്റിഓക്സിഡന്റുകൾ തിമിരത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ, പ്രത്യേകിച്ച് പ്രായമായവരിൽ, കോഗ്നിറ്റീവ് ഫംഗ്ഷൻ മെച്ചപ്പെടുത്താൻ സഹായിച്ചേക്കുന്ന ഘടകമാണ്. മുട്ടയിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ദോഷവശങ്ങൾ
മുട്ടയിൽ കൊളസ്ട്രോൾ താരതമ്യേന കൂടുതലാണ്. അത്യാവശ്യം വലിപ്പമുള്ള ഒരു മുട്ട എടുത്താൽ അതിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ഹൃദ്രോഗികൾ മുട്ട കഴിക്കുമ്പോൾ സൂക്ഷിച്ച് കഴിക്കുക. ഇവ കൂടാതെ, മുട്ടയിൽ സാൽമൊണെല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാം. ചില ആളുകൾക്ക് മുട്ടയോട് അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ശ്രദ്ധിച്ച് കഴിക്കുക. ഇവ കൂടാതെ അമിതമായി മുട്ട കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുന്നു. മുട്ടയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായ മുട്ട കഴിക്കുന്നത് ശരീരത്തിൽ വിറ്റമിൻ എ അമിതമായി എത്തുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം തലവേദന, തലകറക്കം, കരൾ രോഗങ്ങൾ എന്നിവ ഉണ്ടായേക്കാം. അമിതമായി മുട്ട കഴിക്കുന്നത് ബയോട്ടിൻറെ കുറവിന് കാരണമാകും.
കഴിക്കേണ്ട ശരിയായ രീതി
ആരോഗ്യമുള്ള ഒരു വ്യക്തിയ്ക്ക് ദിവസവും 1മുതൽ2 മുട്ടകൾ വരെ കഴിക്കാം. മുട്ട കഴിക്കുമ്പോൾ പാചകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ശരീരത്തിൽ അണബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുട്ടയുടെ കൂടെ വിവിധതരം സമ്പൂർണ്ണ ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
