Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പതിവായി മുട്ട കഴിക്കുന്നവരില്‍ സംഭവിക്കുന്നത്
പലരും പറയാറുണ്ട് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്. എന്നാല്‍, മുട്ട അത്ര നല്ലതാണോ? പതിവായി മുട്ട കഴിക്കുന്നവരില്‍ സംഭവിക്കുന്നത് എന്തായിരിക്കും? പലര്‍ക്കും ഇതിനെക്കുറിച്ച് ധാരണകള്‍ വളരെ കുറവാണ്. പലരീതിയില്‍ പലരൂപത്തില്‍ മുട്ട കഴിക്കുമ്പോഴും ഇത് ശരീരത്തില്‍ എത്തിയാല്‍ എന്തെല്ലാം മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാകും എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണകള്‍ കുറവാണ്. ഈ ധാരണാക്കുറവാണ് ഏറ്റവും വലിയ പ്രശ്നവും. മുട്ട കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാം.

ശരീരഭാരം
മുട്ട കഴിക്കുന്നവരില്‍ ശരീരഭാരം കുറയാനുള്ള സാധ്യത കൂടുതലാണ്. കാരണം, മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഹെല്‍ത്തി ഫാറ്റിന്റെ ഉറവിടം കൂടിയാണ് മുട്ട. അതിനാല്‍, മുട്ട കഴിക്കുന്നതിലൂടെ വയര്‍ വേഗത്തില്‍ നിറയുന്നു. ഇത് കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ശരീരത്തില്‍ നിന്നും കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയുന്നതിന് സഹായിക്കുന്നു. കൂടാതെ പേശികളെ ബലപ്പെടുത്താനും മുട്ട സഹായിക്കുന്നു. മുട്ടയിലെ പ്രോട്ടീന്‍ പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ ബലപ്പെടാന്‍ ഇത് സഹായിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിനായി, രാവിലെ പ്രാതലിന്റെ കൂടെ മുട്ട കഴിക്കാവുന്നതാണ്. മുട്ട പുഴുങ്ങി കഴിക്കുന്നത് നല്ലതാണ്. അതുപോലെ, വെള്ളത്തില്‍ വേവിച്ച് കഴിക്കുന്നതും നല്ലതാണ്.
രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മുട്ട വളരെയധികം സഹായിക്കുന്നതാണ്. കാരണം, മുട്ടയുടെ മഞ്ഞയില്‍ വിറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ ഡി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ തന്നെ, ആരോഗ്യം നിലനിര്‍ത്താനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം
മുട്ടയില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. പേശികള്‍ ബലപ്പെടുമ്പോള്‍ എല്ലുകളിലേയ്ക്കുള്ള ഭാരം കുറയുന്നു. ഇത് എല്ലുതേയ്മാനം എന്നീ രോഗാവസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, മുട്ടയുടെ മഞ്ഞയില്‍ വിറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ ഡി ഉള്ളതിനാല്‍, ശരീരത്തിലേയ്ക്ക് കാല്‍ത്സ്യം ആഗിരണം ചെയ്യപ്പെടുന്നു. ഇത് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ്.
തലച്ചോറിന്റെ ആരോഗ്യം
പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവ്, മറവി എന്നീ അസുഖങ്ങള്‍ കുറയ്ക്കാന്‍ മുട്ടയ്ക്ക് സാധിക്കുന്നതാണ്. കാരണം, മുട്ടയുടെ മഞ്ഞയില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. നാഡീവ്യൂഹത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഒമേഗ-3 ഫാറ്റി ആസിഡ് നല്ലതാണ്. അതുപോലെ, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുട്ട പതിവാക്കിയാല്‍ ഗുണങ്ങള്‍ അനവധിയാണ്. എന്നാല്‍, മുട്ട കഴിക്കുന്നത് അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ദിവസേന മൂന്ന് മുട്ടയില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായാല്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
