Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
40 വയസ്സിലും ഗര്‍ഭധാരണം സാധ്യം; അണ്ഡം ഫ്രീസ് ചെയ്യുന്ന ART ടെക്നോളജി ഇപ്രകാരം
Egg freezing: കാലം മാറിയതോടെ പല സ്ത്രീകള്‍ക്കും വിവാഹത്തിനോടുള്ള താല്പര്യം കുറഞ്ഞിരിക്കുകയാണ്. വിവാഹം കഴിച്ചാലും വളരെ പെട്ടെന്ന് കുട്ടികള്‍ വേണ്ട എന്ന അഭിപ്രായം പല സ്ത്രീകളിലും ശക്തമാണ്. പലപ്പോഴും ജോലിയുടെ ഭാഗമായും, സാമ്പത്തിക പ്രതിസന്ധികള്‍ മൂലവും കുട്ടികള്‍ വിവാഹം കഴിഞ്ഞ ഉടനെ വേണ്ട എന്ന് തീരുമാനിക്കുന്നവരും കൂടി വരുന്നു. ഇത്തരം തീരുമാനം എടുക്കുന്നവര്‍ക്ക് പിന്നീട് അവര്‍ ആഗ്രഹിക്കുന്ന സമയത്ത് കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

ഇത്തരം പ്രശ്നങ്ങള്‍ നേരിടാതെ, ആഗ്രഹിക്കുന്ന സമയത്ത് കുട്ടികള്‍ ഉണ്ടാകാന്‍ അണ്ഡം ഫ്രീസ് ചെയ്യുന്നത് വളരെയധികം സഹായിക്കും. ഇന്നത്തെ കാലത്ത് ഇതിനുള്ള അധുനിക സജ്ജീകരണങ്ങളും ലഭ്യമാണ്. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
എന്താണ് എഗ്ഗ് ഫ്രീസ്സിംഗ്? അഥവാ അണ്ഡം ഫ്രീസ് ചെയ്യുന്ന സംവിധാനം?
അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതിനെ പൊതുവില്‍ Oocyte Cryopreservation എന്നാണ് പറയയുന്നത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജിയുടെ ഭാഗവുമാണ് ഇത്. സ്ത്രീയില്‍ നിന്നും ആരോഗ്യമുള്ള അണ്ഡം എടുത്ത്, അതിനെ മരുന്ന് നല്കി, വളര്‍ച്ച ത്വരിതപ്പെടുത്തി ഫ്രീസ് ചെയ്ത് സൂക്ഷിക്കു. പിന്നീട് ആ സ്ത്രീ ആഗ്രഹിക്കുന്ന സമയത്ത് കുട്ടികള്‍ ഉണ്ടാകാനായി ഫ്രീസ് ചെയ്ത അണ്ഡം ബീജവുമായി ചേര്‍ത്ത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും, ഗര്‍ഭധാരണം സാധ്യമാക്കുന്നു. സ്വയം ഗര്‍ഭധാരണത്തിന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് ഡോണേറ്റ് ചെയ്യാനും ഇത്തരം അണ്ഡം ഉപയോഗിക്കുന്നതാണ്.
ഇതിന്റെ പ്രവര്‍ത്തനം എപ്രകാരമാണ്?
ഒരു അണ്ഡം അതിന്റെ പൂര്‍ണ്ണ സ്ഥിതിയിലെത്താന്‍ കുറഞ്ഞത് 2 മുതല്‍ മൂന്ന് ആഴ്ച എടുക്കുന്നതാണ്. പ്രത്യേകിച്ച്, ആര്‍ത്തവത്തിനോട് അടുക്കുമ്പോള്‍ അണ്ഡം പൂര്‍ണ്ണവളര്‍ച്ചയില്‍ എച്ചുന്നതാണ്. അണ്ഡത്തിന്റെ വളര്‍ച്ച അള്‍ട്രാസൗണ്ട് സ്കാനിംഗ് വഴിയും, രക്ത പരിശോധനയിലൂടെയും മനസ്സിലാക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം, ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും പരിശോധിക്കുന്നതാണ്. അതുപോലെ, Antral Follicle Count (AFC) പശിശോധിക്കുന്നതാണ്. ഓവറിയില്‍ എത്രത്തോളം അണ്ഡം ഉണ്ട് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഈ പരിശോധന നടത്തുന്നത്. ഈ പരിശോധനകളെല്ലാം കഴിഞ്ഞതിനുശേഷം എത്രത്തോളം അണ്ഡം നിങ്ങള്‍ക്ക് ഫ്രീസ് ചെയ്യാന്‍ സാധിക്കും എന്ന് ഡോക്ടര്‍ പറയും. അതിനുശേഷം ആവറിയന് സ്റ്റിമുലേഷന്‍ നടത്താനുള്ള മരുന്നുകള്‍ നല്‍കും. അതിനുശേഷമാണ് അണ്ഡം പുറത്തെടുക്കുന്നതും, അവ സൂക്ഷിക്കുന്നതും.
അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍
അണ്ഡം പുറത്തെടുത്ത് 24 മണിക്കൂര്‍ നേരത്തേയ്ക്ക് പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, അമിതമായിട്ടുള്ള വയറുവേദന, വയറിളക്കം, മലബന്ധപ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉണ്ടായേക്കാം. ചിലരില്‍ തലകറക്കവും, രക്തസ്രാവവും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ആര്‍ക്കെല്ലാം അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിക്കാം?
20 മുതല്‍ 30 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് അണ്ഡം സൂക്ഷിക്കാവുന്നതാണ്. അതുപോലെ, പിസിഒഎസ് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. പിന്നീട് ഇവരുടെ ആഗ്രഹ പ്രകാരം ഫ്രീസ് ചെയ്ത അണ്ഡം ഉപയോഗിച്ച് ഗര്‍ഭധാരണവും സാധ്യനാക്കാം.
ദോഷവശങ്ങള്‍
അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതിലൂടെ ചിലരില്‍ ശാരീരിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവ സമത്ത് അമിതമായിട്ടുള്ള വേദനയും അനുഭവപ്പെടാം. അതുപോലെ, ഇത്തരം ചികിത്സകള്‍ക്ക് ചിലവും കൂടുതലാണ്. എല്ലാവര്ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിച്ചെന്നും വരില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
