നിങ്ങളുടെ രൂപം തന്നെ മാറ്റുന്ന പിസിഒഎസ്; ചര്‍മ്മത്തെയും മുടിയെയും ബാധിക്കുന്നത് ഇങ്ങനെ

പിസിഒഎസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഒരു സ്ത്രീയുടെ ഹോർമോൺ നിലയെ മാത്രമല്ല, അവളുടെ രൂപത്തെയും ബാധിക്കും. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം സ്ത്രീ ഹോർമോണുകളുടെ അളവിനെ ബാധിക്കുന്ന ഒരു സങ്കീർണ്ണ അവസ്ഥയാണ്. സ്ത്രീ ഹോർമോണുകളേക്കാൾ കൂടുതൽ പുരുഷ ഹോർമോണുകൾ സ്ത്രീയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ ഇത് കാരണമാകുന്നു. ഒപ്പം ആർത്തവവിരാമവും ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ അവർക്ക് ഗർഭിണിയാകാൻ പ്രയാസമാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ അവസ്ഥകളിൽ ഒന്നാണിത്.

അണ്ഡാശയത്തിൽ ഇത് സിസ്റ്റുകൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കും. അമിതവണ്ണമുള്ളവരോ അമിതഭാരമുള്ളവരോ ആയ സ്ത്രീകൾക്ക് പിസിഒഎസ് വരാനുള്ള സാധ്യത കൂടുതലാണ്. എങ്കിലും സാധാരണ ഭാരമുള്ള സ്ത്രീകളുടെ ഹോർമോൺ നിലയെയും ഇത് ബാധിക്കാറുണ്ട്. ഇതിനെ ഡിപെൻഡന്റ്‌ പിസിഒഎസ് എന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ നിങ്ങളുടെ ഹോർമോണിന്റെ അളവ് മാത്രമല്ല മാറുന്നത് നിങ്ങളുടെ രൂപവും മാറും.

പിസിഒഎസ് ഉള്ള സ്ത്രീകൾ പലപ്പോഴും അവരുടെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യവുമായി ബദ്ധപ്പെട്ട് പലതരം വെല്ലുവിളികൾ നേരിടുന്നവരാണ് . ഇത് വിഷാദത്തിനും ആത്മവിശ്വാസക്കുറവിനും കാരണമാകുകയും ചെയ്യാറുണ്ട്. പെൺകുട്ടികളിൽ ശരീരത്തിലും മുഖത്തും രോമങ്ങൾ ഉണ്ടാകുന്നതായി കാണാറുണ്ട്. കൂടാതെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഇരുണ്ട ചർമ്മം , മൂഡ് വ്യതിയാനം തുടങ്ങിയ അനവധി ആരോഗ്യപ്രശ്‌നങ്ങളും അവരെ അലട്ടാറുണ്ട്.

Effects Of PCOS On Your Skin And Hair; Details In Malayalam

പിസിഒഎസ് ചർമ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ
അമിതമായ ഹോർമോൺ വ്യതിയാനം നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ബാധിക്കാറുണ്ട്. വളരെ ചുരുക്കം സാഹചര്യങ്ങളിൽ നേരത്തെ ഇവ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കും. എന്നാൽ മറ്റു പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

Effects Of PCOS On Your Skin And Hair; Details In Malayalam

ഹിർസുറ്റിസം
അനാവശ്യ മുഖരോമങ്ങൾ എന്നും ഹിർസുറ്റിസം അറിയപ്പെടുന്നു. പിസിഒഎസ് രോഗികളിൽ ഇത് വളരെ സാധാരണമായി കാണപ്പെടുന്നു. പുരുഷ ഹോർമോണുകൾ അമിതമായി ഉണ്ടാകുന്നതാണ് അമിത രോമവളർച്ചയ്ക്ക് കാരണം. ഇത് പ്രധാനമായും താടി, നെഞ്ച്, തുടകൾ എന്നിവിടങ്ങളിലാണ് ബാധിക്കുന്നത് . ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ തളർച്ച അനുഭവപ്പെടും. മരുന്നുകളും ലേസർ ശസ്ത്രക്രിയകൾ പോലുള്ള ചികിത്സകളും അമിതരോമത്തെ നിയന്ത്രിക്കാൻ സഹായിക്കും.

Effects Of PCOS On Your Skin And Hair; Details In Malayalam

മുഖക്കുരു
കൗമാരകാലഘട്ടത്തിൽ മുഖത്ത് കുരുക്കൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ 25 വയസ്സിനു ശേഷവും മുഖക്കുരു കാണുന്നുവെങ്കിൽ സ്ത്രീകൾ ത്വക്ക് രോഗ വിദഗ്ദനെ കണ്ട ശേഷം പിസിഒഎസ് ടെസ്റ്റ് ചെയ്തു നോക്കണം. സാധാരണ പിസിഒഎസ് ഉള്ളവരിൽ മുഖത്തിന്റെ താഴത്തെ ഭാഗം , കവിൾത്തടങ്ങൾ, താടി, കഴുത്തിന്റെ മുകൾഭാഗം എന്നിവിടങ്ങളിലാണ് മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്.

ആന്റി-ആൻഡ്രോജൻ മരുന്നുകൾ, റെറ്റിനോയിഡുകൾ തുടങ്ങിയ നിരവധി ചികിത്സകളും മരുന്നുകളും കുരുക്കൾ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ തക്കാളി, കാലെ, ചീര, ബദാം, വാൽനട്ട്, സാൽമൺ, ഒലിവ് ഓയിൽ, ബെറികൾ , മഞ്ഞൾ തുടങ്ങിയ ആന്റി ഇൻഫ്ളമേറ്ററി ഭക്ഷണ വസ്തുക്കൾ ദിനചര്യയിൽ ഉൾപ്പെടുത്തുക.

Effects Of PCOS On Your Skin And Hair; Details In Malayalam

പിസിഒഎസ് മുടിയെ ബാധിക്കുന്ന വിധം
പിസിഒഎസ് ഉള്ള സമയത്ത് ഒരു സ്ത്രീയുടെ ശരീരം കൂടുതൽ ആൻഡ്രോജൻ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് പ്രായപൂർത്തിയാകുന്നതിനും അമിത രോമവളർച്ചയ്ക്കും കാരണമാകുന്നു. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളിൽ മുടി കൊഴിച്ചിൽ ധാരാളമായി കണ്ടുവരുന്നു. തലയുടെ മുൻഭാഗത്തെ മുടി കൊഴിച്ചിൽ പരിഹരിക്കാൻ സമയോചിതമായ ഇടപെടൽ ആവശ്യമാണ്.

ശരീരത്തിൽ ആൻഡ്രോജൻസിന്റെ അളവ് കൂടുമ്പോഴാണ് മുഖത്തും ശരീരത്തും രോമങ്ങൾ ഉണ്ടാകുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ആൻഡ്രോജൻ കാണുന്നുണ്ട്. പുരുഷന്മാരിൽ വളരെ ഉയർന്ന അളവിൽ സജീവമായ ആൻഡ്രോജൻ കാണുന്നു. എന്നാൽ സ്ത്രീകളിൽ, അണ്ഡാശയങ്ങളും അഡ്രീനൽ ഗ്രന്ഥികളുമാണ് ആൻഡ്രോജൻ ഉത്പാദിപ്പിക്കുന്നത്.

നിങ്ങളുടെ ഫോളിക്കുകൾ ഹോർമോണുകളോട് കൂടുതൽ സെൻസിറ്റിവ് ആണെങ്കിൽ ആൻഡ്രോജൻ ഉള്ളതിനാൽ ചെറു രോമങ്ങൾ വലിയ മുടിയായി മാറും. ചുണ്ടിന് മുകളിൽ, താടിയുടെ സ്ഥാനത്തു, സ്തനങ്ങളിൽ, അടിവയറിൽ , തുടകൾക്ക് അടിയിൽ,മുതുകിൽ എന്നിവിടങ്ങളിൽ മുടി കൂടുതലായി കാണപ്പെടുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion