Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഏത് കഠിന വയറുവേദനക്കും പരിഹാരം കാണാന്‍ ശര്‍ക്കര ധാരാളം
സ്ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ പല തരത്തിലാണ് ഉണ്ടാവുന്നത്. ആര്‍ത്തവ സമയവും പലപ്പോഴും നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. വയറുവേദനയും മലബന്ധവും ശരീര വേദനയും എല്ലാം നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ചില സ്ത്രീകളില്‍ ഇത്തരം പ്രശ്നങ്ങള്‍ അല്പം കൂടുതലായിരിക്കാം. അതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതിനെക്കുറിച്ചാണ് പല സത്രീകളും നോക്കുന്നത്. വയറ്റിലെ പേശികളില്‍ വലിവുണ്ടാവുന്നത് പോലെയാണ് ഈ വേദന അനുഭവപ്പെടുന്നത്.
ചിലരില്‍ ഇത് തീവ്രമായിരിക്കും. ചിലര്‍ക്ക് ഇത് പുറകിലേക്കും തുടകളിലേക്കും എത്തുന്നു. പലരും വേദന സംഹാരികള്‍ സ്ഥിരമാക്കേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ആര്‍ത്തവ വേദനക്ക് പരിഹാരം കാണുന്നതിന് ചില പൊടിക്കൈകള്‍ നമുക്ക് നോക്കാം. ഹോര്‍മോണ്‍ ബാലന്‍സ് കാരണമാണ് പലപ്പോഴും ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നത്. ആര്‍ത്തവ വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് ചില വീട്ടു പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആര്‍ത്തവ വേദനയുടെ കാരണങ്ങള്‍
ഒരു ആര്‍ത്തവചക്രത്തില്‍ സ്ത്രീകളുടെ അണ്ഡാശയത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് ആര്‍ത്തവ വേദനയുടെ കാരണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ചില സ്ത്രീകളില്‍ അസഹനീയ.മായ വേദന അനുഭവപ്പെടുന്നു. ഇതിന് കാരണം പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഹോര്‍മോണുകളാണ്. ആര്‍ത്തവസമയത്ത് അണ്ഡാശയത്തില്‍ ആവശ്യത്തിന് രക്തം ഇല്ലാത്തതിനാല്‍, പേശികള്‍ ചുരുങ്ങാന്‍ തുടങ്ങുന്നു, ഇത് അടിവയറ്റിലെ അതികഠിനമായ വേദനക്ക് കാരണമാകുന്നു. എന്തൊക്കെയാണ് പരിഹാരം കാണാന്‍ സഹായിക്കുന്ന മര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
ശര്‍ക്കര
ശര്‍ക്കരയിലൂടെ നമുക്ക് ഈ പ്രശ്നത്തെ പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. സോഡിയം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഗര്‍ഭാശയ സംബന്ധമായ വേദന കുറക്കുന്നതിന് വേണ്ടി നമുക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിസ്പാസ്മോഡിക് ഗുണങ്ങള്‍ അടങ്ങിയ ശര്ക്കരശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ മൂഡ് സ്വിങ്സ്, വയറുവേദന, മറ്റ് ലക്ഷണങ്ങള്‍ എന്നിവക്ക് പ്രതിരോധം തീര്‍ക്കുന്നു.

മസാജ് ചെയ്യുക
ആര്‍ത്തവ സമയത്ത് ഇളം ചൂടുള്ള എണ്ണ വയറ്റില്‍ പുരട്ടുന്നതും ആര്‍ത്തവ സമയത്ത് മസാജ് ചെയ്യുന്നതും ആര്‍ത്തവ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. മസാജ് ചെയ്യുന്നതിനുമുമ്പ്, എണ്ണ ചെറുചൂടുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടാണ്. എന്നാല്‍ ഇത്തരത്തില്‍ മസ്സാജ് ചെയ്യുമ്പോള്‍ ആര്‍ത്തവ വേദനക്ക് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി ആമാശയത്തില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍
ആര്‍ത്തവസമയത്ത് നിങ്ങള്‍ക്ക് കഠിനമായ വേദന അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ബദാം, ബ്ലാക്ക് ബീന്‍സ്, ചീര, തൈര്, നിലക്കടല വെണ്ണ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഇതില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ വയറുവേദന കുറയ്ക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ മഗ്നീഷ്യം അടങ്ങിയ ഭക്ഷണവും പി എം എസ് പോലുള്ള ലക്ഷണങ്ങളെ കുറക്കുന്നതിനും സഹായിക്കുന്നു.

ഔഷധ പാനീയങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആര്‍ത്തവം സുഗമമാക്കുന്നതിന് വേണ്ടി പെരുംജീരകം, കറുവപ്പട്ട, ഇഞ്ചി എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഔഷധ പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ ആര്‍ത്തവ വേദനയും മലബന്ധവും കുറക്കുന്നതിന് സാധിക്കുന്നു. ഈ ഔഷധസസ്യങ്ങള്‍ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ളത് തന്നെയാണ് വേദന കുറക്കുന്നതിന് സഹായിക്കുന്നത്. ഇത് നിങ്ങളുടെ പേശികളുടെ സങ്കോചത്തെ കുറക്കുന്നു അതോടൊപ്പം തന്നെ വേദനയുടെ തീവ്രത കുറക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് പുതിന ചായയും കുറക്കുന്നതിന് സഹായിക്കും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
