Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ആര്‍ത്തവ സമയം ദുര്‍ഗന്ധം കൂടുതലോ? പരിഹരിക്കാം മിനിറ്റുകള്‍ക്കുള്ളില്‍
ആര്‍ത്തവം എന്നത് സ്ത്രീകളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന സമയമാണ്. എന്നാല്‍ ഈ സമയം ഇതൊന്നുമല്ലാതെ നിങ്ങളെ വലക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ആര്‍ത്തവ സമയത്തുണ്ടാവുന്ന ദുര്‍ഗന്ധം. അതിനെ പരിഹരിക്കുന്നതിന് വേണ്ടി പലരും ശ്രമിക്കുന്നു. എന്നാല്‍ വേണ്ട പോലെ പരിഹാരം കാണാന്‍ പലപ്പോഴും സാധിക്കണം എന്നില്ല. പലപ്പോഴും ശരിയായ ശുചിത്വവും പ്രകൃതിദത്തമായ ചില ചേരുവകളും ചേര്‍ന്നാല്‍ ഇത്തരം പ്രശ്നത്തെ നമുക്ക് വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. ദുര്‍ഗന്ധം തടയുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ഇത് ആര്‍ത്തവ സമയത്തെ പല ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ ഇത് എത്തിക്കുന്നത്. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ഇനി ചില ചെറിയ പരിഹാരങ്ങള്‍ ശീലമാക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഉപയോഗിക്കുന്ന വസ്തുക്കള്‍
ഈ സമയം സ്വകാര്യ ഭാഗം കഴുകുന്നതിന് വേണ്ടി നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് ദുര്‍ഗന്ധത്തെ ഉണ്ടാക്കുന്നതിനും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്. എപ്പോഴും സാനിറ്ററി ഉത്പ്പന്നങ്ങള്‍ കൃത്യമായി മാറ്റുകയും എപ്പോഴും സുഗന്ധമില്ലാത്തതും മൃദുലവുമായ ഉത്പ്പ്ന്നങ്ങള് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഇത് ബാക്ടീരിയകള്‍ അടിഞ്ഞ് കൂടുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കും.
പ്രോബയോട്ടിക് ഉത്പ്പന്നങ്ങള്‍
ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്ന പ്രോബയോട്ടിക്ക് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ സ്വകാര്യ ഭാഗത്തെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ദുര്‍ഗന്ധത്തെ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
വെള്ളം ധാരാളം കുടിക്കാം
ആരോഗ്യ സംരക്ഷണത്തിന് വെള്ളം അനിവാര്യമാണ് എന്ന് പറയുന്ന പോലെ തന്നെ അത് നിങ്ങളുടെ ആര്‍ത്തവ ദുര്‍ഗന്ധത്തെ ഒഴിവാക്കുന്നതിനും സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. അത് മാത്രമല്ല പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് പോഷകസമൃദ്ധവും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നതാണ് എന്നതില്‍ സംശയം വേണ്ട.

വെളിച്ചെണ്ണ
പല വിധത്തിലുള്ള ഉപയോഗമാണ് വെളിച്ചെണ്ണ കൊണ്ട് ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള ദുര്‍ഗന്ധത്തെ ഒഴിവാക്കുന്നതിന് വേണ്ടി വെളിച്ചെണ്ണ പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ ഇത്തരം പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. അത് മാത്രമല്ല സുഗന്ധപൂരിതമായ ഉത്പ്പന്നങ്ങള്‍ ഈ സമയം ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
മറ്റ് മാര്‍ഗ്ഗങ്ങള്‍
ഇത് പോലെ തന്നെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അതില്‍ ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് നിങ്ങളുടെ ശരീരത്തിലെ pH നില സന്തുലിതമാക്കി ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും. ഇത് വെള്ളത്തില്‍ കലര്‍ത്തി കഴുകിയ ശേഷം സ്വകാര്യഭാഗം കഴുകി വൃത്തിയാക്കാലുന്നതാണ്. ഇത് പോലെ തന്നെ വിച്ച് ഹാസല്‍ അല്ലെങ്കില്‍ ചമോമൈല്‍ ടീ പോലുള്ള ഔഷധ ചായകള്‍ ഉപയോഗിക്കാം. ഇതെല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും ദുര്‍ഗന്ധവും ഇല്ലാതാക്കും. അത് കൂടാതെ ടീ ട്രീ ഓയില്‍ നേര്‍പ്പിച്ച രൂപത്തില്‍ പുറംഭാഗത്ത് പുരട്ടുന്നതും പരിഹാരം കാണാവുന്നതാണ്.
ബേക്കിംഗ് സോഡ
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് ബേക്കിംഗ് സോഡ സഹായകമാണ്. ഇത് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി 15-20 വരെ മിനിറ്റ് അതില്‍ ഇരിക്കാവുന്നതാണ്. ഇത് ദുര്‍ഗന്ധം കുറയ്ക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇവയെല്ലാം ഉപയോഗിക്കുമെങ്കിലും ദുര്‍ഗന്ധത്തെ പ്രതിരോധിക്കാന്‍ സാധിച്ചില്ലെങ്കിലും അതോടൊപ്പം മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് വരെ എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications