Latest Updates
-
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ? -
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ!
ആര്‍ത്തവം അതികഠിനമെങ്കില് വീട്ടിലുണ്ട് പരിഹാരവും
ആര്‍ത്തവ സമയം സ്ത്രീകളില്‍ അതികഠിനമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും വയറുവേദന, ശരീര വേദന, പേശീവേദന, തലവേദന തുടങ്ങി നിരവധി അസ്വസ്ഥതകള്‍ ചുറ്റിനും ഉണ്ടാവുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. സ്ത്രീയുടെ പ്രത്യുത്പാദന ആരോഗ്യത്തെയാണ് എപ്പോഴും ആര്‍ത്തവം സൂചിപ്പിക്കുന്നത്. പലപ്പോഴും അമിതമായ ആര്‍ത്തവം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ആര്‍ത്തവ രക്തസ്രാവം കൂടുതലാവുന്നതിന് പിന്നിലെ ചില കാര്യങ്ങളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ കനത്ത രക്തസ്രാവം ഏഴ് ദിവസത്തില്‍ കൂടുതല്‍ നിലനില്ക്കുന്നു. .അത് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ വീട്ടില്‍ നിന്ന് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. എപ്രകാരം എന്ന് നോക്കാം.

അമിത ആര്‍ത്തവത്തിന്റെ കാരണങ്ങള്‍
ആര്‍ത്തവ രക്തസ്രാവം കൂടുതലാവുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്.. അതില്‍ ഒന്നാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ ആര്‍ത്തവത്തെ വളരെയധികം വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. ഇത് കൂടാതെ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്), ഇന്‍സുലിന്‍ പ്രതിരോധം, തൈറോയ്ഡ് പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ നിങ്ങളില്‍ അമിത രക്തസ്രാവം ഉണ്ടാക്കുന്നു.
ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍
ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഫൈബ്രോയ്ഡുകള്‍ പലപ്പോഴും അമിതമായ ആര്‍ത്തവ രക്തസ്രാവത്തെ സൂചിപ്പിക്കുന്നു. പലപ്പോഴും ഇത് പലരും ശ്രദ്ധിക്കുന്നത് തന്നെ ആര്‍ത്തവ രക്തം കൂടുമ്പോഴാണ്. അത് കൂടാതെ പോളിപ്സ് പോലുള്ള അവസ്ഥയുള്ളവരിലും ആര്‍ത്തവ രക്തസ്രാവം കൂടുന്നു. അതോടൊപ്പം തന്നെ എന്‍ഡോമെട്രിയോസിസും ഒരു വലിയ കാരണം തന്നെയാണ്.
പരിഹാരങ്ങള്‍
ആര്‍ത്തവ രക്തം കൂടുന്നതിന്റെ ഫലമായി സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ ചിലതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
കനത്ത രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളില്‍ മുന്നില്‍ തന്നെയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും തലവേദന, മലബന്ധം എന്നിവക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് വഴി അത് ആര്‍ത്തവ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.
ജലാംശം നിലനിര്‍ത്തുക
ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ജലാംശം നിലനിര്‍ത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് പലപ്പോഴും ആര്‍ത്തവ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് കാരണമാകുന്നു. ദിനവും 5 മുതല്‍ 7 വരെ കപ്പ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും ദ്രാവകത്തിന്റെ ആവശ്യകതകള്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ഇഞ്ചിവെള്ളം
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും ഇഞ്ചി പോലുള്ളവ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും തടയിടുന്നതിന് സഹായിക്കും. അമിത ആര്‍ത്തവ രക്തസ്രാവത്തെ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ കുടിക്കാവുന്നതാണ്. കൂടാതെ ഇഞ്ചി വെള്ളത്തില്‍ മിക്സ് ചെയ്തും കുടിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് മികച്ചതാണ്.
ജീരകവെള്ളം
ജീരകവെള്ളം കുടിക്കുന്നതും അമിത ആര്‍ത്തവ രക്തസ്രാവത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം നല്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന പല പ്രതിസന്ധികള്‍ക്കും നിര്ജ്ജലീകിരണം പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ സമയം ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
ആര്‍ത്തവ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത്തരം വീട്ടുവൈദ്യങ്ങള്‍ ചെയ്യുമെങ്കിലും പൂര്‍ണമായും ഇവയെ മാത്രം ആശ്രയിച്ച് നില്‍ക്കരുത്. കാരണം ഇത് പലപ്പോഴും മറ്റേതെങ്കിലും പ്രശ്നത്തിന്റെ കൂടെ തുടക്കമായിരിക്കും. .അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications