Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ശക്തമായ രോഗപ്രതിരോധത്തിന് ഇവ മാത്രം മതി: മാറാത്ത രോഗത്തെ പാടേ അകറ്റും
രോഗാവസ്ഥകള്‍ എപ്പോഴും ശരീരത്തിന് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ രോഗം വരാതെ ശരീരം സംരക്ഷിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. പലപ്പോഴും രോഗത്തിനെതിരേ പോരാടാന്‍ ശരീരത്തെ സജ്ജമാക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണം. എന്നാല്‍ ശക്തമായ രോഗപ്രതിരോധ ശേഷിക്കായി നാം ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ബന്ധമായും വരുത്തേണ്ടതാണ്.
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗാവസ്ഥകളേയും പ്രതിരോധിക്കുന്നതിനും ഇന്ന് ചുറ്റും നിറയുന്ന പല രോഗത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എപ്പോഴും പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഔഷധഗുണങ്ങളുടെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്കുന്ന ഈ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നെല്ലിക്ക
നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളാകട്ടെ എടുത്ത് പറയേണ്ടത് തന്നെയാണ്. ഓറഞ്ചിനേക്കാള്‍ 20 മടങ്ങാണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി. രോഗപ്രതിരോധ ശേഷി ഉയര്‍ന്ന അളവില്‍ വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക മികച്ചതാണ് എന്നതില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കവും ഇല്ല. ശക്തമായ ആന്റി ഓക്സിഡന്റാണ് ഇതില്‍ ഉള്ളത്. മാത്രമല്ല മികച്ച ദഹനത്തിനും നെല്ലിക്ക അത്യുത്തമം തന്നെയാണ്. നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ചമ്മന്തി, കറി പോലുള്ളവയില്‍ ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്. പച്ചക്ക് കഴിയ്ക്കുന്നതും ജ്യൂസ് ആക്കുന്നതും എല്ലാം ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും.
മഞ്ഞള്‍
നമ്മുടെ ഭക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് മഞ്ഞള്‍. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് നല്കുന്ന ഗുണങ്ങള്‍ ആയുസ്സ് പോലും വര്‍ദ്ധിപ്പിക്കും. ശരീരത്തിലുണ്ടാവുന്ന ഒരു വിധം എല്ലാ അണുബാധകളേയും ചെറുക്കുന്നതിന് മഞ്ഞള്‍ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ശരീരത്തിലെ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതില്‍ മഞ്ഞളിന്റെ സ്ഥാനം വളരെ വലുതാണ്. കറികളിലോ അല്ലെങ്കില്‍ പാലിലോ ചേര്‍ത്ത് അല്പം മഞ്ഞള്‍ കഴിക്കുന്നത് വഴി രോഗാവസ്ഥകളില്‍ നല്ലൊരു ശതമാനത്തേയും ഇല്ലാതാക്കാം എന്നതാണ് സത്യം.
ഇഞ്ചി
മഞ്ഞളിനെപ്പോലെ തന്നെ കിഴങ്ങ് വര്‍ഗ്ഗമാണ് ഇഞ്ചിയും. ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നത് അനുഭവത്തിലൂടെ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. നമ്മുടെ പല ഭക്ഷണങ്ങളിലും ഇഞ്ചിയുടെ പങ്ക് നിസ്സാരമല്ല. ഇത് ശരീരത്തിലെ പല വിധത്തിലുള്ള അണുബാധകളെ ചെറുക്കുന്നു. അതിന് ഇഞ്ചിയെ സഹായിക്കുന്നത് അതില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ എന്ന ഘടകമാണ്. ഇത് ശരീരത്തിന് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയം ചെയ്യും. തൊണ്ട വേദന പോലുള്ള ബാക്ടീരിയല്‍ അണുബാധക്ക് പൂര്‍ണ ആശ്വാസം നല്കാന് ഇഞ്ചി തിളപ്പിച്ച വെള്ളമോ ഇഞ്ചിയും ശര്‍ക്കരയും തേനും ചേര്‍ത്ത മിശ്രിതമോ കഴിക്കാവുന്നതാണ്. കൂടാതെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ഇത് മികച്ച ദഹനത്തിനും സഹായിക്കും.
വെളുത്തുള്ളി
നമ്മുടെ ഭക്ഷണത്തില്‍ സ്ഥിരമായി ചേര്‍ക്കുന്ന ഒരു വസ്തുവാണ് വെളുത്തുള്ളി. ഇതില്‍ ഉള്ള അലിസിന് ആണ് മികച്ച പ്രകൃതിദത്ത ആന്റി ബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നത്. രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും ശരീരത്തിന് ആവശ്യത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായിക്കുന്നു വെളുത്തുള്ളി. ഇതിലുള്ള ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുയ അത് മാത്രമല്ല വെളുത്തുള്ളി ഭക്ഷണത്തില്‍ ചേര്‍ക്കുന്നതോടൊപ്പം തന്നെ പച്ചക്ക് ചവച്ച് കഴിക്കാവുന്നതുമാണ്.
പുളിപ്പിച്ച ഭക്ഷണങ്ങള്‍
തൈര്, ഇഡ്ലി, ദോശ തുടങ്ങിയ പുളിപ്പിച്ച വിഭവങ്ങളില്‍ നിന്നുള്ള പ്രോബയോട്ടിക്കുകള്‍ ശരീരത്തിന് കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീത്തിന് മികച്ച മാറ്റങ്ങള്‍ നല്കുകുയം ചെയ്യുന്നു. ഇവയെല്ലാം തന്നെ ദഹനാരോഗ്യം മികച്ചതാക്കുകയും അതോടൊപ്പം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മികച്ച രോഗപ്രതിരോധം തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും അടിസ്ഥാനമായി വേണ്ടത്. അതിനായി ഭക്ഷണത്തില്‍ ഈ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications