Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
എത്ര കൂടിയ യൂറിക് ആസിഡ് എങ്കിലും രാവിലത്തെ ഈ ശീലത്തിലൂടെ മാറ്റിയെടുക്കാം
ആരോഗ്യ പ്രതിസന്ധികള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും അതില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പലരും നിസ്സാരമായി കണക്കാക്കുന്നു. അതില്‍ ഒന്നാണ് യൂറിക് ആസിഡ്. അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ രാവിലെയുള്ള ശീലത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗത്തേയും വളരെ മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ സാധിക്കും. ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു. അതില്‍ ശരീര വേദനയും വളരെയധികം പ്രധാനപ്പെട്ടതാണ്.
ശരീരത്തിലെ അധികമുള്ള യൂറിക് ആസിഡ് ശരീരം വൃക്കകളിലൂടേയും മൂത്രത്തിലൂടേയും യൂറിക് ആസിഡ് ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി പലപ്പോഴും ഉയര്‍ന്ന അളവില്‍ ശരീരത്തിലേക്ക് യൂറിക് ആസിഡ് ഉണ്ടാവുന്നു. എന്നാല്‍ പ്യൂരിന്‍ അമിതമായി കഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ രക്തത്തില്‍ അടിഞ്ഞ് കൂടുന്നു. എന്നാല്‍ ചെറിയ ചില പ്രഭാത ശീലങ്ങളിലൂടെ സ്വാഭാവികമായി യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ധാരാളം വെള്ളം കുടിക്കുക
രാവിലെ എഴുന്നേറ്റ ഉടനേ തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല വൃക്കകള്‍ യൂറിക് ആസിഡ് വളരെ വേഗത്തില്‍ പുറന്തള്ളുന്നതിന് വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡ് 70% ശുദ്ധീകരിച്ചാണ് വൃക്കകള്‍ പുറന്തള്ളുന്നത്. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേറ്റാല്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നത് വഴി അത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വൃക്കകളെ പിന്തുണക്കുന്നതിനും കിഡ്നി സ്റ്റോണ്‍ പോലുള്ളവയ്ക്ക പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
നാരങ്ങ വെള്ളം
രാവിലെ എഴുന്നേറ്റതിന് ശേഷം നാരങ്ങ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരു ഗ്ലാസ്സ് ഇളം ചൂടുള്ള വെള്ളത്തില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നു. അത് മാത്രമല്ല മറ്റ് പല ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതിനൊടൊപ്പം അല്പം കറുത്ത ഉപ്പും അതിലോടൊപ്പം ഇഞ്ചി നീരും ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. കൂടാതെ ദഹനാരോഗ്യത്തിനും സഹായിക്കുന്നു എന്നുള്ളതാണ് സത്യം.
കാപ്പി കുടിക്കുക
കാപ്പി കുടിക്കുന്നതും നിങ്ങളില്‍ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്. അതിനായി രാവിലെ എഴുന്നേറ്റാല്‍ യൂറിക് ആസിഡ് നിയന്ത്രണത്തിനായി അല്പം കാപ്പി കുടിക്കാം. ഇത് ശരീരത്തിലെ പ്യൂരിനുകളെ തകര്‍ക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് വഴി ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കപ്പെടുന്നു. അത് മാത്രമല്ല കാപ്പിയിലുള്ള കഫീന്‍ യൂറിക് ആസിഡ് പുറന്തള്ളുന്നതിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിാഹരം കാണുന്നതിനും സാധിക്കും.
ചെരിപ്പിടാതെ നടക്കുക
ചെരിപ്പിടാതെ നടക്കുക എന്നത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. കാരണം ഇത് രാവിലെ തന്നെ ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കാലിന്റെ അടിഭാഗത്തുള്ള അക്യുപ്രഷര്‍ പ്രഭാവം വൃക്കകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും മികച്ച യൂറിക് ആസിഡ് ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് ഈ നടത്തം.
പ്രഭാതഭക്ഷണത്തിന് നാരുകള്‍ കഴിക്കുക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരുകള്‍ ധാരാളം കഴിക്കുക എന്നതാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ കൂടുതല്‍ നാരുകള്‍ ചേര്‍ക്കേണ്ടത് എന്തുകൊണ്ടും അനിവാര്യമാണ്. ഇത് വഴി നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയുന്നു. നാരുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് സന്തുലിതമാക്കാനും സംതൃപ്തി വര്‍ദ്ധിപ്പിക്കാനും വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ദിനവും ഇത് ശീലമാക്കിയാല്‍ യൂറിക് ആസിഡ് എന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
