Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം
മഴക്കാലത്ത് സൈനസ് അണുബാധ നിസ്സാരമല്ല: രോഗത്തിന് മുന്‍പ് ഒറ്റമൂലി വീട്ടില്‍ ഒരുക്കാം
മഴക്കാലം കനത്ത് കൊണ്ടിരിക്കുകയാണ്, സംസ്ഥാനത്തിന്റെ ഓരോ ഭാഗത്തും അതിഭീകരമായ അവസ്ഥകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമയം രോഗാവസ്ഥകള്‍ കൈകാര്യം ചെയ്യേണ്ടത് വളരെ അനിവാര്യമായ ഒന്നാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ അതിനെ പ്രതിരോധിക്കാന്‍ രോഗത്തിന് മുന്നേ തന്നെ പരിഹാരം കാണുന്നതിനും ശ്രദ്ധിക്കണം. പനിയും ജലദോഷവും തൊണ്ടവേദനയും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ പല വിധത്തിലാണ് ബാധിക്കുന്നത്. പലപ്പോഴും ഇത് സൈനസ് പോലുള്ള അണുബാധകളിലേക്ക് നിങ്ങളെ എത്തിക്കും എന്നതില്‍ സംശയം വേണ്ട.
സൈനസ് അണുബാധയുടേയും ജലദോഷത്തിന്റേയും അസ്വസ്ഥതകള്‍ പലര്‍ക്കും തലവേദന ഉണ്ടാക്കുന്നതാണ്. സൈനസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന അമിതമായ മ്യൂക്കസ് ആണ് സൈനസ് അണുബാധയിലേക്ക് എത്തിക്കുന്നത്. ഇതിന്റെ ഫലമായി തലവേദനയും മുഖത്തുള്‍പ്പടെ വേദനയും അസ്വസ്ഥതയും അതികഠിനമായ ജലദോഷവും പലര്‍ക്കും അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ സൈനസ് പ്രതിരോധത്തിന് വേണ്ടി മഴക്കാലത്ത് നമുക്ക് ചില പൊടിക്കൈകള്‍ നോക്കാവുന്നതാണ്.

സൈനസ് അണുബാധയ്ക്കുള്ള വീട്ടുവൈദ്യങ്ങള്‍
ജീവിതത്തില്‍ ഒരിക്കലെങ്കിലും സൈനസ് അണുബാധ പോലുള്ള പ്രശ്നങ്ങള്‍ പലരും അനുഭവിച്ചിട്ടുള്ളതായിരിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്താണ് കൃത്യമായ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അലര്‍ജിയോ അണുബാധയോ എല്ലാം പലപ്പോഴും സൈനസിന്റെ ആക്കം കൂട്ടുന്നു. പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത് എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കുന്നു എന്നതാണ്. എന്നാല്‍ എപ്രകാരം ഇതിനെ പ്രതിരോധിക്കാം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
അയമോദകം
അയമോദകം ആയുര്‍വ്വേദത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് എപ്രകാരം സൈനസ് പോലുള്ള അണുബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും ആന്റിമൈക്രോബയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അയമോദകത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൂക്കിലെ സൈനസ് കാരണമാകുന്ന അണുബാധയോ ചെറുക്കുന്നതിനും മൂക്കിനുള്ളിലെ വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
ആയുര്‍വ്വേദ പ്രകാരം അയമോദകത്തിന്റെ വിത്തുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടി ഒരു പാനില്‍ അയമോദകം ചൂടാക്കി അതിന്റെ നിറം മാറുന്നത് വരെ വറുത്തെടുക്കുക. അതിന് ശേഷം ഇത് ചെറുചൂടോടെ തന്നെ വൃത്തിയുള്ള ഒരു തുണിയില്‍ പൊതിഞ്ഞ് അണുബാധയുള്ള മൂക്കിന്റെ ഇരുവശത്തുമായി ചെറുചൂടില്‍ അല്പ സമയം വെക്കുക. ആഴത്തില്‍ ശ്വാസമെടുക്കുന്നതിലൂടെ ഇത് മൂക്കിനുള്ളിലേക്ക് അതിന്റെ ഗന്ധത്തെ പുറപ്പെടുവിക്കുന്നു. ഇതിലൂടെ സൈനസ് അണുബാധക്കും അത് മൂലമുണ്ടാവുന്ന മൂക്കടപ്പിനും പരിഹാരം കാണാവുന്നതാണ്.

യൂക്കാലിപ്റ്റസ് ഓയില്‍
യൂക്കാലിപ്റ്റസ് ഓയില്‍ ഉപയോഗിക്കുന്നതും ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്. ഏറ്റവും ലളിതമായി നിങ്ങള്‍ക്ക് സൈനസ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് യൂക്കാലിപ്റ്റസ് ഓയില്‍. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ചൂടാക്കി ഇതിലേക്ക് അല്പം യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കുക. അതിന് ശേഷം ഇത് ശ്വസിക്കുന്നതിലൂടെ നിങ്ങളുടെ സൈനസ് അണുബാധ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇത് അണുബാധ ചെറുക്കുന്നതോടൊപ്പം ശ്വാസത്തിന് നല്ല ഊര്‍ജ്ജവും നല്‍കുന്നതിന് സഹായിക്കുന്നു.
എന്തുകൊണ്ട് യൂക്കാലിപ്റ്റസ്
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് യൂക്കാലിപ്റ്റസ്. ഇതില്‍ യൂക്കാലിപ്റ്റോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കഫക്കെട്ടിനെ പ്രതിരഓധിക്കുകയും സൈനസ് ഗ്രന്ഥികളില്‍ ഉണ്ടാവുന്ന വീക്കത്തെ തടയുന്നതിനും സഹായിക്കുന്നു. കൂടാതെ ബാക്ടീരിയകളേയും അണുബാധയുണ്ടാക്കുന്ന വൈറസുകളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകള്‍ക്കും പരിഹാരം കാണാവുന്നതാണ്. യൂക്കാലിപ്റ്റസ് വെള്ളം ചൂടാക്കി ആവി പിടിക്കുന്നത് ആരോഗ്യത്തിന് മറ്റ് ചില ഗുണങ്ങള്‍ കൂടി നല്കുന്നു.

ചൂടുള്ള ഇഞ്ചി പുതിന ചായ കുടിക്കുക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നല്ല ചൂടുള്ള ഇഞ്ചി- പുതിന ചായ കഴിക്കുന്നത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചിയും പുതിനയും. ഇതിലൂടെ നിങ്ങളുടെ ആയുസ്സ് വരെ വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു എന്നതാണ് സത്യം. ആയുര്‍വ്വേദ പ്രകാരം ഇഞ്ചി എന്നത് ആയുസ്സിന്റെ താക്കോലായാണ് കണക്കാക്കുന്നത്. ഇതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും ജിഞ്ചറോള്‍ എന്ന സംയുക്തവും നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ പുതിന നമ്മുടെ അടഞ്ഞ് കിടക്കുന്ന മൂക്കിനെ തുറക്കുന്നതിന് സഹായിക്കുന്നു.
ചായ തയ്യാറാക്കാന്‍
പുതിനയും ഇഞ്ചിയും ചേര്‍ന്ന ചായ തയ്യാറാക്കുമ്പോള്‍ അത് എപ്രകാരം തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം. ആദ്യമായി ഇഞ്ചി എടുത്ത് തൊലി കളഞ്ഞ് നല്ലതുപോലെ അരക്കുക. ശേഷം ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഇഞ്ചി ചേര്‍ക്കുക. പിന്നീട് ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം ആവശ്യമെങ്കില്‍ ഒരു കഷ്ണം ചെറിയ ശര്‍ക്കര ചേര്‍ക്കാവുന്നതാണ്. പിന്നീട് അല്പം പുതിനയിലയും കൂടി ചേര്‍ത്ത് കുടിക്കാവുന്നതാണ്. ശര്‍ക്കര വേണ്ടാത്തവര്‍ക്ക് അല്പം തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് കുടിക്കുന്നതിലൂടെ സൈനസ് അണുബാധ പ്രതിരോധിക്കുകയും മൂക്കിലെ അസ്വസ്ഥതയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












