Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഒഴിവാക്കാന്‍ ശ്രമിച്ചാലും ദീപാവലിയില്‍ ഇവ കഴിച്ചാല്‍ പണി കിട്ടും, പക്ഷേ ഇനി പേടിക്കേണ്ട, തടി പ്രശ്നമല്ല
ദീപാവലി വരുമ്പോള്‍ അല്പം തടിയുള്ളവരെങ്കില് അവരുടെ കാര്യം കട്ടപ്പൊക എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ വിളക്കുകളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഭക്ഷണത്തിന്റെ കാര്യത്തിലെ ചില നിയന്ത്രണങ്ങളാണ്. പലപ്പോഴും രുചികരമായ ഭക്ഷണങ്ങളും മധുര പലഹാരങ്ങളും കൊണ്ട് സമൃദ്ധമായിരിക്കും ദീപാവലി. എന്നാല്‍ പലരും അമിതവണ്ണത്തെ പേടിച്ച് പലതിനേയും ഒഴിവാക്കി വിടുന്നു. പക്ഷേ ആരോഗ്യത്തിന് വിട്ടുവീഴ്ചയില്ലാതെ തന്നെ ഇനി നമുക്ക് ദീപാവലി ആഘോഷിക്കാം. അതും ആരോഗ്യകരമായ വഴിയില്‍.
ദീപാവലി സമയത്തെ പ്രധാന വെല്ലുവിളികളില്‍ ഒന്ന് പ്രലോഭിപ്പിക്കുന്ന ഭക്ഷണം തന്നെയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനായി എപ്പോഴും ചില കാര്യങ്ങള്‍ ആദ്യമേ മനസ്സില്‍ കുറിച്ചിടുക. അമിതവണ്ണം എന്നതല്ല ആരോഗ്യം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിന് വേണ്ടി വേണം നാം കരുതലോടെ നീങ്ങേണ്ടതും. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ സമയം നമുക്ക് ആരോഗ്യത്തോടെ മുന്നോട്ട് പോവാം എന്ന് നോക്കാം.

ആദ്യത്തെ ഭക്ഷണം
അമിതവണ്ണത്തെ കുറക്കുന്നതിനായി എപ്പോഴും ആരോഗ്യകരവും വയറ് പൂര്‍ണമായും നിറക്കുന്നതുമായ ബ്രേക്ക്ഫാസ്റ്റ് തിരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ വിശപ്പിന്റെ അളവ് കുറയ്ക്കുകയും പിന്നീട് വരുന്നസമയങ്ങളില്‍ മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല രാവിലെ കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനുകളും നാരുകളും ഉള്‍പ്പെടുത്തുന്നത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതിരിക്കുന്നതിന് സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
അതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം, ധാരാളം വെള്ളം കുടിക്കുക എന്നത് നിര്‍ബന്ധമായും പാലിച്ചിരിക്കണം. നമ്മുടെ ശരീരം ദാഹത്തെ വിശപ്പുമായി ആശയക്കുഴപ്പത്തിലാക്കുന്ന അവസ്ഥകള്‍ നിരവധിയുണ്ടാവാറുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം ദ്രാവകങ്ങള്‍ കുടിക്കുന്നത്, പ്രത്യേകിച്ച് വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുന്നു. കൂടാതെ, അനാവശ്യമായി നാം കഴിക്കുന്നേ ലഘുഭക്ഷണം തടയാന്‍ സഹായിക്കും. കൂടാതെ, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.
അല്പാല്പം കഴിക്കുക
എപ്പോഴും ഇത്തരം മധുരപലഹാരങ്ങള്‍ അല്പാല്പം മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും കൂടി അനിവാര്യമായതാണ്. അതുകൊണ്ട് തന്നെ അതിരു കടക്കാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെപ്ലേറ്റിന്റെ ഭൂരിഭാഗവും പഴങ്ങളും പച്ചക്കറികളും പോലുള്ള ആരോഗ്യകരമായ ഓപ്ഷന് തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ഒരു പരിധി വരെ അമിതവണ്ണത്തെ കുറക്കുന്നതിന് സഹായിക്കുന്നു.
വ്യായാമം മറക്കേണ്ട
പലപ്പോഴും ദീപാവലിയാണ് ആഘോഷമാണ് എന്ന് കരുതി പലരും വ്യായാമത്തെ മറക്കുന്നു. എന്നാല്‍ അധിക കലോറിയെ ഇല്ലാതാക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിന് അവധിയെടുക്കേണ്ടതില്ല. അതിനായി വേഗത്തിലുള്ള നടത്തം, യോഗ സെഷന് അല്ലെങ്കില്‍ പെട്ടെന്നുള്ള ഹോം വര്‍ക്ക്ഔട്ട് എന്നിവയില്‍ ഏതെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ വീണ്ടും പ്രതിസന്ധിയിലേക്ക് എത്തിക്കും. ഇത് ഭാരം നിയന്ത്രിക്കാന്‍ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം?
എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നത് കൃത്യമായി ആസൂത്രണം ചെയ്യുന്നത് നല്ലതാണ്. ഇത് അമിതമായി കഴിക്കുന്നതില്‍ നിന്ന് ഒരു കടിഞ്ഞാണിടുന്നതിന് നിങ്ങളെ സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ പിന്നീട് ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കാതെ ദീപാവലിയെന്ന ഉത്സവം ആഘോഷമാക്കി മാറ്റുന്നതിന് ശ്രദ്ധിക്കുക കൂടി ചെയ്യാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
