Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
ബ്രേക്ക്ഫാസ്റ്റ് സ്ഥിരം വൈകിയാണോ കഴിക്കുന്നത്? കാത്തിരിക്കുന്നത് അത്യന്തം അപകടം
ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്, എന്നാല്‍ അത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ടാണ് പലരും സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് വൈകി കഴിക്കുന്നതും. എന്നാല്‍ ഇത് ആരോഗ്യത്തിനും ആയുസ്സിനും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നതാണ് സത്യം. പലപ്പോഴും ഇത് ആരോഗ്യത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്നതാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്ത് കഴിക്കുന്നു എന്നതിനേക്കാള്‍ എപ്പോള്‍ കഴിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പലരും ജീവിത ചര്യയിലെ മാറ്റങ്ങള്‍ രാത്രി വൈകിയുള്ള ഉറക്കം, വിശപ്പില്ലായ്മ എല്ലാം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിനുള്ള കാരണങ്ങളില്‍ ചിലതാവാ.
എന്നാല്‍ പുതിയ പഠനമനുസരിച്ച് പ്രഭാത ഭക്ഷണം വൈകി കഴിക്കുന്നവരില്‍ അകാല മരണത്തിനുള്ള സാധ്യത വരെ ഉണ്ട് എന്നാണ് പറയുന്നത്. ഈ ശീലം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ദോഷഫലങ്ങള്‍ ആണ് ശരീരത്തിന് നല്‍കുന്നത്. എന്തൊക്കെയാണ് ഇതുണ്ടാക്കുന്ന അപകടാവസ്ഥകള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പഠനങ്ങള്‍ ഇപ്രകാരം
മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലിലെയും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. അതില്‍ 42നും 94നും ഇടയില്‍ പ്രായമുള്ള ഏകദേശം 3,000 പേരിലെ പ്രഭാതഭക്ഷണ ശീലങ്ങള്‍ 22 വര്‍ഷത്തോളം എടുത്ത് നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമത്തില്‍ എത്തിയത്. ഇതില്‍ സമയത്തിന് ഭക്ഷണം കഴിച്ചവരുടെ അതിജീവന നിരക്ക് കഴിക്കാത്തവരേക്കാള്‍ കൂടുതലാണ് എന്നായിരന്നു പഠനഫലം.
എന്തുകൊണ്ട് ഇത്ര പ്രാധാന്യം?
എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യം ബ്രേക്ക്ഫാസ്റ്റിന് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ശരീരത്തിന്റെ ആന്തരിക ഘടികാരമായ സര്‍ക്കാഡിയന്‍ റിഥം ആണ് ഇത്തരത്തില്‍ സമയത്തേയും ശരീരത്തേയും നിയന്ത്രിക്കുന്നത്. ഇത് ഉറക്കം, ഹോര്‍മോണ്‍ ഉത്പാദനം അതോടൊപ്പം തന്നെ ശരീരത്തിന്റെ മെറ്റബോളിസം എന്നിവയെ നിയന്ത്രിക്കുന്നത്. എന്നാല്‍ രാവിലെ വൈകി കഴിക്കുന്നത് പലപ്പോഴും ശരീരത്തിന്റെ താളം തെറ്റിക്കുകയും ഊര്‍ജ്ജത്തേയും ആരോഗ്യത്തേയും പ്രശ്നമാക്കുകയും ചെയ്യുന്നു.

ശരീരത്തില്‍ ആശയക്കുഴപ്പം
ഇത്തരത്തില്‍ ഭക്ഷണത്തിന്റെ സമയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ അത് ശരീരത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നു. അതിന്റെ ഫലമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന ശരീരത്തിന്റെ കാര്യക്ഷമത കുറയുകയും പ്രമേഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത് കൂടാതെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്കും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.
ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
പലപ്പോഴും ആരൊക്കെയാണ് പ്രഭാത ഭക്ഷണം കഴിക്കാന്‍ വൈകുന്നവര്‍ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും വിഷാദരോഗം, ഉറക്കക്കുറവ്, ക്ഷീണം, ഉത്കണ്ഠ എന്നിവയുള്ളവരെങ്കില് ഇവര്‍ രാവിലെ സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ മടി കാണിക്കുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്ന കാര്യവും ഓര്‍ക്കണം. അപകടകരമായ അവസ്ഥ വിളിച്ച് വരുത്തുന്നതിന് തുല്യമാണ് ഇത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ദീര്‍ഘകാല ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി സമീകൃതവും സ്ഥിരമായതുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ പല അവസ്ഥകളും ഉണ്ടാക്കും.
അത് മാത്രമല്ല തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുന്നു. എന്നാല്‍ അത് ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥ എത്രത്തോളം ഗുരുതരമാണ് എന്നത് പിന്നീടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളിലൂടെ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് അപകടാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications