Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
പേരയ്ക്ക്, ആപ്പിള്‍, പപ്പായ ഇനിയുമുണ്ട് ഏറെ: രാവിലെ കഴിച്ചാല്‍ ദിവസം മുഴുവന്‍ ഉഷാറാവാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് രാവിലെ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി തുടങ്ങി പലതും പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇതെല്ലാം കഴിക്കുന്നതിനോടൊപ്പം ശരീരത്തിന് അല്പം ഊര്‍ജ്ജം കൂടി നല്കുന്ന പഴങ്ങളായാലോ? ശരിയാണ്, ഇനി ഇത്തരം ബ്രേക്ക്ഫാസ്റ്റുകള്ക്കൊപ്പം ചില പഴങ്ങള്‍ കൂടി കഴിച്ചാല്‍ അത് ആരോഗ്യത്തോടൊപ്പം മികച്ച ശാരീരിക മാനസിക ഊര്‍ജ്ജം കൂടി ദിവസം മുഴുവന്‍ നിലനില്‍ക്കുന്നതിന് സഹായിക്കുന്നു.
ശരീരം എപ്പോഴും ആരോഗ്യത്തോടെ ഇരിക്കണം എന്ന് ചിന്തിക്കുന്നവരാണ് നമ്മള്, അതിനായി പ്രോട്ടീനുകളും, വിറ്റാമിനും, ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം നമ്മള് ശീലമാക്കുന്നു. എന്നാല്‍ ഇതെല്ലാം ശരിയായ അളവില്‍ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നതാണ് അറിഞ്ഞിരിക്കേണ്ടക്. പലപ്പോഴും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ശരീരത്തിന് ലഭിക്കുന്നത് നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ്. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധാതുക്കളും വിറ്റാമിനുകളും ലഭിക്കുന്നതിനും ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്ത്തുന്നിനും വേണ്ടി ചില പച്ചക്കറികളും പഴങ്ങളും നമ്മുടെ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായി വരുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

പേരക്ക
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു പ്രശ്നവും ഇല്ലാതെ ഉപയോഗിക്കാന്‍ പറ്റുന്നതാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹ രോഗികള്‍ക്ക് വരെ സ്ഥിരമായി പേരക്ക കഴിക്കാവുന്നതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത് ഓറഞ്ചിനേക്കാള്‍ അധികമാണ് പേരക്കയിലുള്ള വിറ്റാമിന്‍ സി എന്ന് അറിയുമ്പോഴാണ്. പലപ്പോഴും ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. ബ്രേക്ക്ഫാസ്റ്റിനൊപ്പം അല്പം പേരക്ക കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന കാര്യം അനുഭവത്തില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. കാരണം പേരക്കയില് വിറ്റാമിനുകളായ എ, ബി, ഇ, ബി 6, കേ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ശരീരത്തിന് അത്യന്താപേക്ഷിതമായ മഗ്നീഷ്യം, പൊട്ടാസ്യം, ഫൊളേറ്റ് തുടങ്ങിയവയുടെ ഒരു കലവറ തന്നെ ഇതിലുണ്ട്.
ആപ്പിള്‍
എല്ലാ ദിവസവും ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങളെ അകറ്റുന്നു എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. എന്നാല്‍ അങ്ങനെ പറയുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? ആപ്പിളില്‍ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി1, ബി 2. ബി 3, ബി 6, വിറ്റാമിന്‍ സി, ഇ എന്നിവയെല്ലാം ധാരാളമുണ്ട്. അത് മാത്രമല്ല നാരുകളുടെ കലവറയാണ് ആപ്പിള്‍, കൂടാതെ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ വളരെ കൂടുതലാണ്. ആന്റി ഓക്സിഡന്റിന്റെ കാര്യത്തിലും ആപ്പിള്‍ മുന്നിലാണ്. രാവിലെ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അല്പം ആപ്പിള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിന പോഷക ആവശ്യങ്ങള്‍ നിറവേറ്റുകയും അതോടൊപ്പം ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പപ്പായ
ഏത് കാലാവസ്ഥയിലും സുലഭമായി ലഭ്യമാവുന്ന ഒന്നാണ് പപ്പായ. ഇത് ആരോഗ്യത്തെ വളരെയധികം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും പ്രഭാത ഭക്ഷണത്തിന് വേണ്ടി പപ്പായ ശീലമാക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പപ്പായയില്‍ വിറ്റാമിനുകളായ എ , ബി2, ബി 5, ബി 9, വിറ്റാമിന്‍ സി, കെ, ഇ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ ധാരാളം പൊട്ടാസ്യംസ മഗ്നീഷ്യം, കാല്‍സ്യം, അയേണ്‍, സിങ്ക്, കോപ്പര്‍ എന്നീ ധാതുക്കളും ധാരാളമുണ്ട്. ഇതെല്ലാം തന്നെ ദിവസം മുഴുവന്‍ ഉള്ള ഊര്‍ജ്ജം നിലനില്‍ക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം പപ്പെയ്ന് പോലുള്ള എന്‍സൈമുകളും കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു. ആന്റി ഓക്സിഡന്റായ ലൈക്കോപ്പൈന് അടങ്ങിയിട്ടുള്ളതിനാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങളും ലഭ്യമാവുന്നു.
കിവി
ആരോഗ്യ സംരക്ഷണത്തിന് കിവി വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ സി നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള വിറ്റാമിന്‍ സിയോടൊപ്പം തന്നെ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിനം മുഴുവന്‍ ഊര്‍ജ്ജത്തോടേയും ഉത്സാഹത്തോടേയും ഇരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. എല്ലാ തരത്തിലും ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് കിവി. രാവിലെ തന്നെ അല്പം കിവി കഴിക്കുന്നത് ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. സ്ഥിരമായി ബ്രേക്ക്ഫാസ്റ്റിനൊപ്പം അല്പം കിവി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുന്നതിന് നിങ്ങളെ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications