ഹൃദയം സ്മാര്‍ട്ടാക്കും, ആരോഗ്യത്തിനായി ദിനവും 5 ഭക്ഷണം ശീലമാക്കാം

ഇന്നത്തെ കാലത്ത് ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും കുഴഞ്ഞ് വീണ് മരണങ്ങളും ഹൃദയാഘാതം മൂലമുണ്ടാവുന്ന മരണങ്ങളും സ്ഥിരമാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ തന്നെ ആരോഗ്യകരമായ മാറ്റങ്ങള്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം.

രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇതെല്ലാം മരുന്ന് കഴിച്ച് നിര്‍ത്തുന്നവരും നിയന്ത്രിക്കുന്നവരും നിസ്സാരമല്ല. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

heart healthy foods

പച്ചക്കറികള്‍
പച്ചക്കറികള്‍ എപ്പോഴും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. സീസണല്‍ പച്ചക്കറികള്‍ മുതല്‍ എല്ലാ തരം പച്ചക്കറികളും നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. കാരണം ഭക്ഷണത്തിലെ പച്ചക്കറികള്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ നാരുകള്‍, മഗ്‌നീഷ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ നല്‍കുന്നു. ഇവ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബീറ്റ്‌റൂട്ട്, മത്തങ്ങ, ചീര തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.

പഴങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ വളരെയധികം മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സീസണല്‍ പഴങ്ങള്‍ എല്ലാം തന്നെ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പഴങ്ങളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും പ്രതിരോധിക്കുന്ന കാര്യത്തില്‍ മികച്ചതാണ് പഴങ്ങള്‍. സ്ഥിരമായി ഉണക്കമുന്തിരി, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ വിവിധ പഴങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

heart healthy foods

നെല്ലിക്ക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ വീക്കം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം പനി, ജലദോഷം തുടങ്ങിയ അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.

നട്‌സ്, വിത്തുകള്‍
ബദാം, വാല്‍നട്ട്, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയവ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് മാത്രമല്ല നട്‌സ്, വിത്തുകള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. ഈ നട്‌സുകളിലും വിത്തുകളിലും വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം എന്നിവ ധാരാളം ഉണ്ട്. ഇത് നിങ്ങളില്‍ സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല വാല്‍നട്ടിലും ചിയ വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം ഉണ്ട്. ഇതെല്ലാം തന്നെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ആരോഗ്യമുള്ള ഹൃദയത്തിനും സഹായിക്കുന്നു.

കമോമൈല്‍ ചായ
പതിവായി ചായ കുടിക്കുന്നതിനുപകരം ഇന്ന് മുതല്‍ നിങ്ങള്‍ക്ക് കമോമൈല്‍ ടീ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. ഈ ഹെര്‍ബല്‍ ടീ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ ശരീരത്തില്‍ നിന്ന ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞ ഇത്രയും കാര്യങ്ങള്‍ സ്ഥിരമായി ചെയ്യുന്നവര്‍ക്ക് ഹൃദയാരോഗ്യം ഉറപ്പ് വരുത്താവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Sunday, August 3, 2025, 21:31 [IST]
X
Desktop Bottom Promotion