Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഗുണങ്ങളിൽ കേമൻ, ഒന്ന് കഴിച്ചാൽ മതി ഹൃദ്രോഗം പോലും മാറി നിൽക്കും
ഒട്ടനവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ദിവസേന നേന്ത്രപ്പഴം കഴിക്കുന്ന വ്യക്തികളിൽ ഒട്ടനവധി ഗുണങ്ങളും ഉണ്ടായിരിക്കുന്നതാണ്. അവ എന്തെല്ലാമെന്നും, ഈ ഗുണങ്ങൾ ശരീരത്തിലേയ്ക്ക് ലഭിക്കാൻ ഏതെല്ലാം സമയത്ത് നേന്ത്രപ്പഴം കഴിക്കാം എന്നും നോക്കാം.

നേന്ത്രപ്പഴത്തിന്റെ ഗുണങ്ങൾ
നേ്ന്ത്രപ്പഴത്തിന് ഒട്ടനവധി ഗുണങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ് പൊട്ടാസ്യത്തിന്റെ അളവ്. നേന്ത്രപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം ബാലൻസ് ചെയ്ത് നിലനിർത്താനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, പേശികളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു. ഇവ കൂടാതെ, നാരുകളാൽ സമ്പുഷ്ടമാണ് പഴം. അതിനാൽ തന്നെ മലബന്ധ പ്രശ്നങ്ങൾ വരാതിരിക്കാനും, ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പിന്തുണയ്ക്കാനും, ദഹന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, നേന്ത്രപ്പഴത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ തടയാനും, ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും സഹായിക്കുന്നു. ഇവ കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, ഫിനോളിക് സംയുക്തങ്ങളും നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. വാഴപ്പഴത്തിലെ പൊട്ടാസ്യം, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവ ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വാഴപ്പഴത്തിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.ഇവ കൂടാതെ, എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി ധാതുക്കളുടെ നല്ല ഉറവിടം കൂടിയാണ് നേന്ത്രപ്പഴം. വിറ്റാമിൻ ബി 6 ന്റെ നല്ല ഉറവിടമായതിനാൽ തന്നെ മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ (പിഎംഎസ്) ലക്ഷണങ്ങൾ ലഘൂകരിക്കാനും സഹായിക്കും.
കഴിക്കേണ്ട ശരിയായ സമയം
ദിവസത്തിൽ ഏത് സമയത്തും എപ്പോൾ വേണമെങ്കിലും വാഴപ്പഴം കഴിക്കാമെങ്കിലും, ചില സമയങ്ങളിൽ അവ കഴിക്കുന്നത് അധിക ഗുണങ്ങൾ നൽകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. രാവിലെ ഒരു വാഴപ്പഴം കഴിക്കുന്നത് അന്നത്തെ ദിവസത്തിൽ ആവശ്യമായ ഊർജ്ജം നൽകാനും ദിവസം മുഴുവൻ ദഹന പ്രശ്നങ്ങൾ ഇല്ലാതിരിക്കാനും സഹായിക്കുന്നു. അതുപോലെ, വ്യായാമത്തിന് 30-60 മിനിറ്റ് മുമ്പ് ഒരു നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഈർജം വർദ്ധിപ്പിക്കാനും, പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കും.വ്യായാമത്തിന് മുൻപ് കഴിക്കാം എന്നതുപോലെ തന്നെ, വ്യായാമത്തിന് ശേഷം, ഏകദേശം 30-60 മിനിറ്റിനുള്ളിൽ ഒരു നേന്ത്രപ്പഴം കഴിക്കുന്നതും നല്ലതാണ്. പേശികളുടെ വീണ്ടെടുക്കലിനും, ശരീരത്തിൽ നിന്നും നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ഒരു നേന്ത്രപ്പഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നേന്ത്രപ്പഴം സ്മൂത്തിയാക്കി കഴിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത്, അത് അതേ രീതിയിൽ കഴിക്കുന്നതാണ്. സ്മൂത്തിയാക്കുമ്പോൾ നേന്ത്രപ്പഴത്തിലെ പോഷകങ്ങൾ നഷ്ടപ്പെടുന്നു. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഇല്ലാതാവുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാണ്. അതിനാൽ ശരിയായ വിധത്തിൽ മാത്രം നേന്ത്രപ്പഴം കഴിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
