Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മെറ്റബോളിസം വര്‍ദ്ധിപ്പിക്കും ആയുര്‍വ്വേദം: വിഷാംശത്തെ പാടേ പുറന്തള്ളും
ആരോഗ്യത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അനാരോഗ്യം നമ്മളെ പിടികൂടുന്നു. പലപ്പോഴും അതിന് കാരണം നമ്മുടെ തന്നെ ചില മോശം ശീലങ്ങള്‍ ആയേക്കാം. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആയുര്‍വ്വേദം ഇത്തരത്തില്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നതാണ്. നല്ല ആരോഗ്യം നിലനിര്‍ത്തുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിന് നിങ്ങളെ സഹായിക്കുന്നതാണ് ആയുര്‍വ്വേദം. ആയുര്‍വ്വേദം അനുസരിച്ച് പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് പരിഹാരം കാണാം.

ആയുര്‍വ്വേദം അത്രയധികം ആരോഗ്യത്തിന് ഗുണകരമാണ് എന്നതില്‍ സംശയം വേണ്ട. എന്ത് തന്നെയായാലും ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും നമ്മളെ സഹായിക്കുന്നു. ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിന് ഉപയോഗിക്കാനാകുന്ന ഊര്‍ജ്ജമാക്കി മാറ്റുന്നതും, ശരീരത്തിന്റെ വികസനത്തിനും പുതിയ തന്മാത്രകളുടെ സമന്വയം, ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളല്‍ എന്നിവക്കെല്ലാം തന്നെ മെറ്റബോളിസം അത്യാവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ചില ആയുര്‍വ്വേദ പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും പ്രകൃതിദത്തമായി ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ഹെര്‍ബല്‍ ടീ തയ്യാറാക്കുമ്പോള്‍ അതില്‍ ഇഞ്ചി, കറുവപ്പട്ട, ഏലം തുടങ്ങിയ ഔഷധസസ്യങ്ങള്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അത് മാത്രമല്ല അതോടൊപ്പം നമ്മുടെ ശരീരത്തില്‍ നിന്ന് ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദിനവും ഒരു ഗ്ലാസ്സ് കുടിക്കാന്‍ സാധിച്ചാല്‍ അത് ഏറ്റവും നല്ലതാണ് എന്നതില്‍ സംശയം വേണ്ട.
തേന്‍

പല ആയുര്‍വ്വേദ ഉത്പ്പന്നങ്ങളിലും തേന്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനെ പൂര്‍ണമായും പുറന്തള്ളുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ദിവസവും തേന്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കുക.
ആയുര്‍വ്വേദ ഉത്പ്പന്നങ്ങള്‍

ആയുര്‍വ്വേദത്തില്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്ന നിരവധി ഉത്പ്പന്നങ്ങള്‍ ഉണ്ട്. അതില്‍ തന്നെ പെരുംജീരകം, ഉലുവ, അശ്വഗന്ധ, ത്രിഫല തുടങ്ങിയ ദഹന ഔഷധങ്ങള്‍ ദഹനത്തെ ഉത്തേജിപ്പിക്കാനും പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇതെല്ലാം സ്ഥിരമാക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. പെരുംജീരകമെങ്കില്‍ അത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂണ്‍ പെരുംജീരകം ചവയ്ക്കുക.
ഉലുവ

ഉലുവയും ഒട്ടും മോശമല്ല എന്നതാണ്. അമിതവണ്ണത്തില്‍ നിന്നും പരിഹാരം കാണുന്നതിന് ഉലുവ വളരെയധികം സഹായിക്കുന്നു. ഇത് കുതിര്‍ത്ത് അതിരാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. അത് മാത്രമല്ല പ്രമേഹം വളരെ കുറവുള്ളവര്‍ ഇത് കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിനും ഉലുവ സഹായിക്കുന്നു. പല വിധ ഗുണങ്ങള്‍ ഉണ്ടെങ്കിലും പ്രമേഹത്തിന്റെ കാര്യത്തില്‍ മാത്രം അല്‍പം ശ്രദ്ധിക്കണം.
അയമോദകം

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് അയമോദകം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ച അവസ്ഥയില്‍ എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്കുണ്ടാവുന്ന അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അയമോദകം സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് കലോറി എരിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ത്രിഫല

ആയുര്‍വ്വേദത്തില്‍ ഏത് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ത്രിഫല. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് ടോക്‌സിന്‍ പുറന്തള്ളുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. നെല്ലിക്ക ഉള്‍പ്പടെയുള്ള മൂന്ന് വസ്തുക്കള്‍ ത്രിഫലയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിന്റെ മെറ്റബോളിസം ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ത്രിഫല ശീലമാക്കാം.
യോഗ ചെയ്യുന്നത്

യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് യോഗ പ്രാക്ടീസ് ചെയ്യാം. ഇത്ത അമിതവണ്ണത്തെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശ്വസന വ്യായാമങ്ങളും ധ്യാനവും ചെയ്യുന്നതിലൂടെ ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിക്കുകയും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












