Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
പ്രമേഹം നിയന്ത്രണവിധേയമാക്കും രാത്രി ശീലങ്ങള്‍: ദിനവും ചെയ്യാം പെട്ടെന്ന് കുറക്കാം
പ്രമേഹം എന്നത് ഓരാ സമയവും ആധി പിടിപ്പിക്കുന്ന ഒരു അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ നിയന്ത്രിക്കണം എന്നുള്ളതാണ് പലരുടേയും ചോദ്യം. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ആരോഗ്യശീലങ്ങളും തന്നെയാണ് പലപ്പോഴും രോഗാവസ്ഥയെ വഷളാക്കുന്നത്. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതും പലപ്പോഴും പ്രമേഹത്തിന്റെ അളവ് വഷളാക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ചില ശീലങ്ങള്‍ ശീലിക്കാം.
പ്രമേഹം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഉറക്കവും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നല്ല ഉറക്കത്തിന് വേണ്ടിയും ഉള്ള മാര്‍ഗ്ഗങ്ങളാണ് നാം സ്വീകരിക്കേണ്ടത്. ദിവസവും ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത് കൂടാതെ എ്തൊക്കെ കാര്യങ്ങളില്‍ രാത്രിയില്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

കഫീന്‍ ഒഴിവാക്കുക
നിങ്ങള്‍ നിര്‍ബന്ധമായും കഫീന്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഉറങ്ങാന്‍ പോവുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരു കാരണവശാലും കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കരുത്. കാപ്പി, ചായ, ചോക്ലേറ്റ്, സോഡ എന്നിവയാണ് പൂര്‍ണമായും ഒഴിവാക്കേണ്ടത്. ഇത് മാത്രമല്ല മദ്യപിക്കുന്നതും ഒഴിവാക്കണം. ഇത് നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുകയും പ്രമേഹത്തെ നിയന്ത്രണവിധേയമല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്.
ഉറക്കത്തിന് മുന്‍പ് ഒരു നടത്തം
ഉറക്കത്തിന് മുന്‍പ് ഒരു നടത്തം എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. അത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് മുന്‍പ് ഒരു ചെറിയ നടത്തം നല്ലതാണ്. ഉറക്കം അടുത്തതിന് ശേഷം നടക്കുന്നതാണ് നല്ലത്.

എത്ര ഉറങ്ങണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വേണ്ടി ഉറങ്ങേണ്ട സമയം വളരെ പ്രധാനമാണ്. ദിവസവും എട്ട് മണിക്കൂറെങ്കിലും ചുരുങ്ങിയത് ഉറങ്ങുന്നതിന് വേണ്ടി ശ്രമിക്കണം. എന്നാല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചുരുങ്ങിയത് 6 മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുക
അത്താഴത്തിന് ശേഷം ഉള്ള ലഘുഭക്ഷണം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്കും പ്രമേഹത്തെ നിയന്ത്രണാതീതമാക്കുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, അധിക കലോറികള്‍, കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളുടെ ഉറക്കത്തെ നശിപ്പിക്കുന്നു. അതിന് ഇത്തരം ഭക്ഷണങ്ങളും കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിന് രാത്രി ഏറ്റവും അനുയോജ്യമായ സമയമാണ്. പതിവായി രക്ത പരിശോധനകള്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം രക്തപരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം.
പല്ലു തേക്കുക
പ്രമേഹ രോഗികളില്‍ പലപ്പോഴും ദന്തസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രണ്ട് നേരവും പല്ല് തേക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കാരണം പ്രമേഹ രോഗികളില്‍ വായയിലും മോണയിലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല്ല് തേക്കുന്നതോടൊപ്പം ഫ്ളോസ് ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications