Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
ഒരേ ഇരുത്തത്തില്‍ കഴുത്ത് വേദന കൂടുതലോ? വീട്ടിലുണ്ട് പരിഹാരം നിമിഷ നേരത്തില്‍
പലപ്പോഴും കഴുത്തിലെ വേദന പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കും. ഇത് നിങ്ങളുടെ മുന്നോട്ടുള്ള ഓരോ ദിവസവും പ്രശ്നത്തിലാക്കുന്നു എന്നതാണ് സത്യം. പലപ്പോഴും കഴുത്തിലെ പേശികളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് പിന്നീട് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നത്. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. പലപ്പോഴും കഴുത്തിന് അസ്വസ്ഥതയും വേദനയും വര്‍ദ്ധിക്കുമ്പോള്‍ അത് തലവേദന, തലക്കും കഴുത്തിനും മരവിപ്പ്, കഴുത്ത് അനക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഫലം വരുന്നു.
ഇതില്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം മൂലവും അല്ലെങ്കില്‍ ശരീരത്തിന്റെ ഇരുത്തത്തില്‍ വരുന്ന മാറ്റവും എല്ലാമാവാം. എന്നാല്‍ ഈ വേദന കുറയ്ക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആരേയും ആശ്രയിക്കാതെ നമുക്ക് ഇക്കാര്യത്തിന് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. എപ്രകാരം കഴുത്തിന്റെ ഈ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

കഴുത്ത് വ്യായാമം ചെയ്യുക
ഇത്തരം വേദനകള്‍ നിങ്ങളുടെ ആരോഗ്യത്തേയും മാനസികാരോഗ്യത്തേയും പ്രശ്നത്തിലാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സാവധാനം തല ഒരു വശത്തേക്ക് ചെരിച്ച് ചെവി തോളിലേക്ക് തട്ടുന്ന രീതിയില്‍ മുപ്പത് സെക്കന്റ് നേരം പിടിക്കുക. ഇത് തന്നെ മറുവശത്തേക്കും ചെയ്യാവുന്നതാണ്. ഇത് കഴുത്തിലെ പേശികള്‍ക്ക് അയവ് നല്‍കുകയും വേദനയെ കുറയ്ക്കുകയും ചെയ്യുന്നു. ഇടക്കിടെ ഇത്തരത്തില്‍ ചെയ്യുന്നത് വഴി നിങ്ങളെ അലട്ടുന്ന കഴുത്ത് വേദനക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ കഴുത്തിന്റെ അസ്വസ്ഥതകളെ പാടേ ഇല്ലാതാക്കുന്നു.
ചൂട് പിടിക്കുക
കഴുത്ത് വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിനവും ഇളം ചുടുവെള്ളത്തില്‍ ചൂട് പിടിക്കേണ്ടതാണ്. അധികം ചൂടില്ലാതെ വേണം ഇത് ചെയ്യുന്നതിന്. ചൂടുള്ള തുണി കഴുത്തില്‍ ചുരുങ്ങിയത് 15 മിനിറ്റ് നേരമെങ്കിലും വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ കഴുത്തിലെ പേശികള്്ക്ക് ആശ്വാസം നല്‍കുകയും അത് വഴി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് ഏറ്റവും മികച്ചത് തന്നെയാണ് എപ്പോഴും ചൂടുവെള്ളം കൊള്ളുന്നത്. ഇത് കഴുത്തിലെ കാഠിന്യം കുറയ്ക്കാനും സഹായിക്കുന്നു എന്നതാണ് സത്യം.

ചൂടുവെള്ളത്തില്‍ കുളിക്കുക
പേശികള്‍ക്ക് എപ്പോഴും അയവും ആശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് എപ്പോഴും ചൂടുവെള്ളത്തില്‍ കുളിക്കണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് ആശ്വാസവും അതോടൊപ്പം തന്നെ സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് എപ്സം സാള്‍ട്ട് ഇട്ട വെള്ളത്തില്‍ കുളിക്കാവുന്നതാണ്. ഇത് മികച്ച ആശ്വാസമാണ് കഴുത്തിലെ പേശികള്‍ക്ക് നല്‍കുന്നത്. അല്ലാത്ത പക്ഷം ഇഷ്ടമുള്ള എണ്ണകള്‍ ഉപയോഗിച്ച് ചെറിയ രീതിയില്‍ മസ്സാജ് ചെയ്യാവുന്നതുമാണ്. ഇതും നിങ്ങളുടെ ആരോഗ്യത്തിന് മാറ്റങ്ങള്‍ നല്കുന്നു.
അവശ്യ എണ്ണകള്‍ കൊണ്ട് മസാജ് ചെയ്യുക
ലാവെന്‍ഡര്‍, യൂക്കാലിപ്റ്റസ് തുടങ്ങിയ അവശ്യ എണ്ണകള്‍ ഏതെങ്കിലും കാരിയര്‍ ഓയിലുമായി ചേര്‍ത്ത് കഴുത്തില്‍ നല്ലതുപോലെ മസാജ് ചെയ്യുക. ഇത് നിങ്ങളുടെ പേശികളിലെ സമ്മര്‍ദ്ദത്തെ കുറയ്ക്കുകയും അത് കൂടാതെ നല്ല ആശ്വാസം നല്‍കുകയും ചെയ്യുന്നു. സ്ഥിരമായി ഇത് കൊണ്ട് മസ്സാജ് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. കൂടാതെ ഈ സമയം മസ്സാജ് ചെയ്യുന്നത് വഴി നിങ്ങളുടെ കഴുത്ത് വേദനയും പേശി വേദനയും എല്ലാം മാറുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് വഴി അത് പലപ്പോഴും നിങ്ങളുടെ കഴുത്ത് വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിനായി ഒരു ചെറിയ തുണി എടുത്ത് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുക്കി കഴുത്തില്‍ വെക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ചെറിയ ബാന്‍ഡേജ് കൊണ്ട് പൊതിയാവുന്നതാണ്. ഇത് കഴുത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും പേശികള്‍ക്ക് അയവ് വരുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇത് സ്ഥിരമായി ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് കഴുത്ത് വേദനയും അസ്വസ്ഥതകളും പൂര്‍ണമായും ഇല്ലാതാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications