Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
പരിശോധിച്ചപ്പോള്‍ യൂറിക് ആസിഡ് കൂടുതലോ? സന്ധിവാതം പുറകേയുണ്ട്
സന്ധിവാതം എന്നത് വളരെയധികം വേദനാജനകമായ ഒരു അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അതിന് മുന്നോടിയായി ശരീരം ചില ലക്ഷണങ്ങളെ സൂചിപ്പിക്കുന്നു. അത് എന്തൊക്കെയാണ് എന്നത് പലപ്പോഴും പലര്‍ക്കും ആശയക്കുഴപ്പം സംഭവിക്കുന്നു. യൂറിക് ആസിഡ് ശരീരത്തില്‍ അടിഞ്ഞ് കൂടാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. പലപ്പോഴും ഇത് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു അമിതമാവുമ്പോള്‍. ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നതിന്റെ ഈ അവസ്ഥയെ പൊതുവേ ഹൈപ്പര്‍ യൂറിസെമിയ എന്നാണ് പറയുന്നത്.
യൂറിക് ആസിഡ് രക്തത്തില്‍ അധികമായി അടിഞ്ഞുകൂടുമ്പോള്‍, അത് സന്ധികളിലോ വൃക്കകളിലോ ക്രിസ്റ്റലുകളായി മാറുന്നു. അതിന്റെ ഫലമായി പലപ്പോഴും ശരീരത്തില്‍ അതികഠിനമായ വേദന, നീര്, അല്ലെങ്കില്‍ വൃക്കയിലെ കല്ലുകള്‍ എന്നിവയുണ്ടാവുന്നു. എന്നാല്‍ ഇത് വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് പലപ്പോഴും സന്ധിവാതം പോലുള്ള പ്രശ്നങ്ങളിലേക്കാണ് എത്തുന്നത്. ഇത് വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു് അനിവാര്യമായ ഒന്നാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശരീരത്തില്‍ പ്രകടം ഈ ലക്ഷണങ്ങള്‍
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നു. പലപ്പോഴും ഇതിന്റെ ഫലമായി പെട്ടന്നുള്ള കാല്‍മുട്ട് വേദന, ശരീരത്തില്‍ ജലാംശം വര്‍ധിക്കുക, സന്ധികളില്‍ അതികഠിനമായ വേദന, വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുക, കാല്‍മുട്ടുകളില്‍ വേദന കൂടുന്നത് മൂലം നടക്കാന്‍ സാധിക്കാതെ വരുക എന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യത്തെ ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.
സന്ധിവാതത്തിന്റെ പ്രശ്നങ്ങള്‍
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലാണെങ്കില്‍ സന്ധിവാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥയില്‍ യൂറിക് ആസിഡിന്റെ ആദ്യ ലക്ഷണം എന്നത് കാല്‍വിരലുകളില്‍ ഉണ്ടാവുന്ന അതികഠിനമായ വേദനയാണ്. പലപ്പോഴും രാത്രിയില്‍ ഈ വേദന വര്‍ദ്ധിക്കുന്നു. ഇത് കുത്തി വേദനയെടുക്കുന്നത് പോലെ തോന്നുന്നു. ഇത്തരം അവസ്ഥയില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടാവസ്ഥ വര്‍ദ്ധിക്കുന്നു.
വേദനയുടെ കാരണം
പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുമ്പോള്‍ അത് ക്രിസ്റ്റലുകളായി പലപ്പോഴും സന്ധികളില്‍ അടിഞ്ഞ് കൂടുകയും വീക്കം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കുന്നത്. അതിന്റെഫലമായി കണങ്കാല്, കാല്‍മുട്ട്, കൈവിരലുകള്എന്നിവിടങ്ങളിലും അതികഠിനമായ വേദന അനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ചിലരില്‍ സന്ധികളില്‍ വീക്കവും വര്‍ദ്ധിക്കാം.

ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ വേദനയുള്ള ഭാഗത്ത് തൊടുമ്പോള്‍ പലപ്പോഴും ഈ സമയം ആ ഭാഗത്ത് ചൂട് അനുഭവപ്പെടുന്നു. അത് മാത്രമല്ല പലപ്പോഴും ഈ ഭാഗത്തെ സന്ധികള്‍ നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല അതികഠിനമായ വേജനയും അനുഭവപ്പെടുന്നു. ഇവരില്‍ ചിലപ്പോള്‍ ചര്‍മ്മം വളരെ വലിഞ്ഞുമുറുകുകയും ചെറിയ സ്പര്‍ശനം പോലും വേദനയിലക്ക് എത്തിക്കുകയും ചെയ്യുന്നു. കൂടാതെ സന്ധിവേദനക്ക് മുന്‍പായാണ് പലപ്പോഴും ഈ ലക്ഷണം കാണപ്പെടുന്നത്. നിരവധി പഠനങ്ങള്‍ അനുസരിച്ച് ഈ ഭാഗത്തെ ചലനശേഷി കുറയുന്നതും അല്പം ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
പലപ്പോഴും ശരീരത്തില്‍ യൂറിക് ആസിഡ് അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് മൂത്രത്തിന്റെ നിറത്തില്‍ മാറ്റം വരുത്തുന്നു. കൂടാതെ ചിലരില്‍ അതിദുര്ഗന്ധത്തോടെയുള്ള മൂത്രവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന യൂറിക് ആസിഡ് വൃക്കയിലെ കല്ലുകള്‍ വര്‍ദ്ധിപ്പിക്കും. ഇത് നടുവേദന പോലുള്ള പ്രശ്നങ്ങളും അതോടൊപ്പം തന്നെ ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് തോന്നുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്. കൂടാതെ പെരുവിരലിന്റെ ഭാഗം വീര്‍ത്തതായി കാണപ്പെടുന്നു. കൂടാതെ കാല്‍വിരലില്‍ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ കണങ്കാലില്‍ അതിഭീകരമായ വേദനയും അനുഭവപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
