Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ശരീരത്തില്‍ അണുബാധയുണ്ടോ? ഈ സൂചനകള്‍ അവഗണിക്കരുത്
നിങ്ങള്‍ക്ക് ഇടക്കിടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ച് ആധി പിടിക്കാറുണ്ടോ? അതുമാത്രമല്ല പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഒന്നൊഴിയാതെ അലട്ടുന്നുണ്ടോ? എന്നാല്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളില്‍ അണുബാധയുണ്ട് എന്നതാണ്. എന്നാല്‍ അതിനെ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. പലപ്പോഴും നിങ്ങള്‍ അറിയാതെ തന്നെ ശരീരത്തില്‍ അണുബാധകള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇത്തരം കാര്യങ്ങളെ അവഗണിക്കുമ്പോള്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സാധാരണയായി അവഗണിക്കപ്പെടുന്ന ലക്ഷണങ്ങള്‍ പലതും നിസ്സാരമാണ് എന്ന് മനസ്സിലാക്കി അതിനെ ഗൗരവത്തോടെയല്ലാതെ കാണുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കമാണ്. ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

അസാധാരണമായ ക്ഷീണം
നിങ്ങളില്‍ വിശദീകരിക്കാനാവാത്ത അവസ്ഥയില്‍ ക്ഷീണം ഉണ്ടാവുമ്പോള്‍ അത് അല്പം ശ്രദ്ധിക്കണം. പെട്ടെന്ന് ഊര്‍ജ്ജം നഷ്ടപ്പെട്ടതായി തോന്നുകയും അതോടൊപ്പം തന്നെ അതിശക്തമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നിങ്ങളില്‍ അണുബാധയുണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ അണുബാധയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായാണ് ഈ ക്ഷീണത്തെ കണക്കാക്കുന്നത്.
ചെറിയ പനി
നിങ്ങള്‍ക്ക് ഇടക്കിടെ ചെറിയ പനിയും അതോടൊപ്പം തന്നെ തലയില്‍ ചെറിയ ചൂട് തോന്നുകയും ചെയ്യുന്ന അവസ്ഥയില്‍ പലപ്പോഴും ശരീരത്തില്‍ അണുബാധയുണ്ട് എന്നതാണ് പറയുന്നത്. അത് മാത്രമല്ല ശരീരം ചില രോഗാണുക്കളോട് പൊരുതുന്നു എന്നതാണ് ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. പനിയുടെ ആദ്യഘട്ടത്തില്‍ പലപ്പോഴും ഇത് നിങ്ങളെ ബാധിക്കുന്നു.
ശരീര വേദനയും സന്ധിവേദനയും
പലപ്പോഴും ശരീര വേദനയും സന്ധിവേദനയും വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ശരീരത്തില്‍ അണുബാധയുണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്. കൈയ്യും കാലും ഭാരം തോന്നുകയും അത് കൂടാതെ അതി ഭീകരമായ വേദന തോന്നുകയും ചെയ്യുന്നു. ഇത് ശരീരം അണുബാധയിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല അണുബാധക്കെതിരേ ശരീരം പോരാടുന്നതിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്.

തൊണ്ടയിലെ ഇറിറ്റേഷന്‍ അല്ലെങ്കില്‍ ചുമ
നിങ്ങള്‍ക്ക് തൊണ്ടയില്‍ ഇടക്കിടെ അസ്വസ്ഥതയും ചുമയും ഉണ്ടാവുന്നതും അല്പം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നത് വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയല്‍ അണുബാധയ്ക്കുള്ള സാധ്യതയെയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇടക്കിടെയുള്ള ചുമ ശരീരത്തില്‍ അണുബാധ സംഭവിക്കുന്നു എന്നതിന്റെ സൂചനകളില്‍ ചിലതാണ്.
ഭക്ഷണം കഴിക്കാന്‍ താല്പ്പര്യമില്ലാത്തത്
ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്ത അവസ്ഥയാണോ നിങ്ങള്‍ക്കുള്ളത്? എന്നാല്‍ അതിന് അര്‍ത്ഥം നിങ്ങള്‍ക്ക് ശരീരത്തിന് അസ്വസ്ഥതയുണ്ട് എന്നതാണ്. ഭക്ഷണത്തിനോട് ഉള്ള താല്‍പ്പര്യം നഷ്ടപ്പെടുകയും ഛര്‍ദ്ദി പോലുള്ള വികാരം ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിന്റെ അണുബാധയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഇത്തരം അവസ്ഥകളെ വളരെയധികം ശ്രദ്ധിക്കണം.
ഉറക്കത്തിലെ മാറ്റങ്ങള്‍
നിങ്ങള്‍ക്ക് സ്ഥിരമായി ഉറക്കം വരാതിരിക്കുക, അല്ലെങ്കില്‍ കിടന്ന ഉടനേ ഉറങ്ങുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. കാരണം ഇതെല്ലാം ശരീരത്തില്‍ അണുബാധയുണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇതിനെ ശരീരം ചെറുക്കുന്ന സമയത്താണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
തലവേദനയും അസ്വസ്ഥതകളും
പലപ്പോഴും തലവേദനയും അസ്വസ്ഥതകളും ഉണ്ടാവുന്ന അവസ്ഥയില്‍ അല്പം ശ്രദ്ധിക്കണം. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ വൈറല്‍ അണുബാധകള്‍ ശരീരത്തില്‍ വെല്ലുവിളിയായി മാറുന്നു. അത് മാത്രമല്ല ശരീരത്തിന്റെ ഇന്‍ഫ്ലമേറ്ററി റെസ്പോണ്‍സ് മൂലം തലയില്‍ ഭാരവും പലപ്പോഴും വേദനയും അതിഭീകരമായ രീതിയില്‍ അനുഭവപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി കാണപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications