Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ക്ഷീണവും വലച്ചിലും നിസ്സാരമല്ല: പുരുഷന്മാരിലെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പൊതുവേ ക്ഷീണവും വലച്ചിലും അസ്വസ്ഥതയും കൂടുതല്‍ എന്നാണ് ധാരണ. എന്നാല്‍ പലപ്പോഴും സ്ത്രീകളേക്കാള്‍ ചില അവസരങ്ങളില്‍ പുരുഷന്മാരില് ക്ഷീണവും വലച്ചിലും അസ്വസ്ഥതകളും ഉണ്ടാവുന്നു. അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അതില്‍ ഒന്നാണ് പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പുരുഷന്മാരിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പ്രത്യേകിച്ച് ടെസ്റ്റോസ്റ്റിറോണിന്റെ കുറവ് എല്ലാമാണ് നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇന്നത്തെ കാലത്ത് ഇത് സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്.
പലപ്പോഴും സ്ത്രീകളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പോലെ പുരുഷന്മാരിലെ ഇത്തരം പ്രശ്നങ്ങളെ പലരും ഗൗരവത്തോടെ കണക്കാക്കുന്നില്ല. ഇത് പല ലക്ഷണങ്ങളേയും കാണിക്കുന്നു. പ്രത്യേകിച്ച് യുവാക്കളിലാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. പലരിലും ലൈംഗികാരോഗ്യത്തേയും ശാരീരികോര്ജ്ജത്തേയും ഇത് ബാധിക്കും. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ലൈംഗികാസക്തി കുറവ്:
പുരുഷന്മാരുടെ ലൈംഗിക താല്പര്യത്തില് ടെസ്റ്റോസ്റ്റിറോണ്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് പലപ്പോഴും ഏറ്റക്കുറച്ചിലുണ്ടാവുന്നത് ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. അത് കൂടാതെ ഉദ്ദാരണ പ്രശ്നങ്ങള്‍ പോലുള്ളവ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കാണരുത്.
ക്ഷീണവും ഊര്‍ജ്ജക്കുറവും:
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മൂലം പലപ്പോഴും നിങ്ങളില്‍ ക്ഷീണവും ഊര്‍ജ്ജക്കുറവും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. മതിയായ ഉറക്കത്തിനും വ്യായാമത്തിനും ശേഷം ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നെങ്കില്‍ അത് കൂടുതല്‍ ശ്രദ്ധിക്കണം.
പേശി നഷ്ടവും ശക്തിക്കുറവും:
നിങ്ങളുടെ മസിലിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. കാരണം ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ കുറയുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ ഇംബാലന്സിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പേശികളുടെ അളവ് കുറയുകയും ശക്തിക്ഷയിക്കുകയും ചെയ്യാവുന്നതാണ്.
മാനസികാവസ്ഥാ മാറ്റങ്ങള്‍:
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഓരോ ഘട്ടവും. എന്നാല്‍ പലപ്പോഴും ടെസ്റ്റോസ്റ്റിറോണ്‍ പുരുഷന്മാരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് കൂടാതെ ഹോര്‍മോണ്‍ കുറയുന്നത് മൂലം നിങ്ങളില്‍ മൂഡ് സ്വിംഗ്സ്, ക്ഷോഭം, വിഷാദം എന്നിവപോലുള്ള മാറ്റങ്ങളിലേക്ക് തുടക്കം കുറിയ്ക്കുന്നു.

ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കും
ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നത് അല്പം ശ്രദ്ധിക്കണം. കാരണം ശരീരത്തിലെ കൊഴുപ്പ് വിതരണത്തിന് പലപ്പോഴും ടെസ്റ്റോസ്റ്റിറോണ്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ അളവ് കുറയുമ്പോഴാണ് അത് വയറിന് ചുറ്റും കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നത്. ഇതിന്റെ ഫലമായി ആരോഗ്യകരമായ ദിനചര്യകള്‍ പാലിക്കേണ്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഒന്നും തന്നെ നിസ്സാരമാക്കരുത്, കാരണം അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. അതുകൊണ്ട് തന്നെ സ്വയം ചികിത്സക്ക് മുന്നോടിയായി ഡോക്ടറെ കണ്ട് കൃത്യമായ കാരണം മനസ്സിലാക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ എപ്രകാരം പരിഹരിക്കാം എന്ന് നമുക്ക് നോക്കാം.
ജീവിതശൈലി മാറ്റങ്ങള്‍:
ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങള്‍ വഴി നിങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. അത് വഴി പലപ്പോഴും പതിവായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, സമ്മര്‍ദ്ദം നിയന്ത്രിക്കല്‍, മതിയായ ഉറക്കം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ നിങ്ങള്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൃത്യമാക്കാവുന്നതാണ്. അത് കൂടാതെ ഡോക്ടറെ കാണുന്നതിനും കൃത്യമായി മരുന്ന് നല്‍കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അത് കുടാതെ ആവശ്യമെങ്കില്‍ മാത്രം ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി (HRT) ചെയ്യാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ കേസുകളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications