Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പിസിഓഎസ്: സ്ത്രീകള്‍ കരുതിയിരിക്കേണ്ട ലക്ഷണങ്ങള്‍ ഇതാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് പിസിഓഎസ്. പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ് ഇത്. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. ഹോര്‍മോണ്‍ തകരാറായ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് (പിസിഒഎസ്) ചികിത്സയില്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തല്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രോഗനിര്‍ണയത്തിന്റെ കാര്യത്തില്‍ വൈകുന്നതാണ് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്.
പല സ്ത്രീകളും പിസിഒഎസിന്റെ ആദ്യകാല ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും പലപ്പോഴും പിന്നീട് മുഖക്കുരു, ക്രമരഹിതമായ ആര്‍ത്തവം, അമിതശരീരഭാരം എന്നിവ വര്‍ദ്ധിക്കുന്നതും ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ മെഡിക്കല്‍ ചരിത്രവും രക്തപരിശോധനയും ശാരീരിക പരിശോധനയും എല്ലാം വളരെയധികം സഹായിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് PCOS?
പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു സാധാരണ എന്‍ഡോക്രൈന്‍ ഡിസോര്‍ഡറാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) എന്ന് പറയുന്നത്. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളാണ് ആദ്യലക്ഷണമായി കണക്കാക്കുന്നത്. ഇത് പലപ്പോഴും വന്ധ്യത, ഉയര്‍ന്ന ആന്‍ഡ്രോജന്റെ അളവ്, ഉപാപചയ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ വേണം.
പിസിഓഎസ്
പിസിഒഎസ് സ്റ്റെയിന്‍-ലെവന്‍താല്‍ സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത് സ്ത്രീകളില്‍ സാധാരണ ഹോര്‍മോണ്‍ തകരാറിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും രോഗാവസ്ഥ വളരെ പ്തിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഈ അവസ്ഥ പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകളില്‍ 8-13% പേരെ ബാധിക്കുന്നു. ഇത് വന്ധ്യത, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. തെറ്റായ ജീവിതശൈലിയും ഭക്ഷണവും കാരണം ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളും ഇതിന്റെ ഭാഗമായുണ്ട്.
PCOS ന്റെ ആദ്യ ലക്ഷണങ്ങള്‍
പിസിഓഎസിന്റെ ആദ്യ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഗുരുതരമായ അവസ്ഥകളാണ് നിങ്ങളില്‍ ആദ്യം പ്രകടമാവുന്നത്. ക്രമരഹിതമായ ആര്‍ത്തവ ചക്രങ്ങളും അതികഠിനമായ ഹോര്‍മോണ്‍ മാറ്റങ്ങളുമാണ് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. പലപ്പോഴും ഈ ക്രമക്കേട് ഒരു വര്‍ഷത്തില്‍ ഒമ്പതില്‍ താഴെ ആര്‍ത്തവം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള നീണ്ട ഇടവേളകളും വളരെയധികം പ്രതിസന്ധികളും രോഗാവസ്ഥകളും ഉണ്ടാക്കുന്നതാണ്.
ഉയര്‍ന്ന ആന്‍ഡ്രോജന്‍ അളവ്
സ്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ വളരെയധികം കൂടുന്ന അവസ്ഥയുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. പലപ്പോഴും ഉയര്‍ന്ന ആന്‍ഡ്രോജന്റെ അളവാണ് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇതിന്റെ ഫലമായി പലപ്പോഴും 'എലവേറ്റഡ് ആന്‍ഡ്രോജന്‍സ് ഹിര്‍സ്യൂട്ടിസം പോലുള്ള ശാരീരിക പ്രതിസന്ധികളും ഉണ്ടാവും. അമിത രോമവളര്‍ച്ചയാണ് ഇതിന്റെ ആ്ദ്യ ലക്ഷണം. കൂടാതെ അമിത അളവിലെ എണ്ണ ഉത്പാദനവും ലക്ഷണങ്ങളില്‍ ഒന്നാണ്. മുഖക്കുരുവും എണ്ണമയമുള്ള ചര്‍മ്മവും സാധാരണമാണ്.
ശരീരഭാരം കൂടുന്നു
പലപ്പോഴും ശരീരഭാരം കൂടുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നു. എന്നാല്‍ അതിന് പിന്നില്‍ പലപ്പോഴും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. ഇന്‍സുലിന്‍ പ്രശ്‌നങ്ങള്‍ പലരിലും പ്രതിരോധവുമായി ബന്ധപ്പെട്ടതാണ് ഇത്. ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിനോട് ഫലപ്രദമായി പ്രതികരിക്കാത്ത അവസ്ഥ, രക്തത്തില്‍ ഇന്‍സുലിന്‍, ഗ്ലൂക്കോസ് എന്നിവയുടെ ഉയര്‍ന്ന അളവിലേക്ക് നയിക്കുന്നു. പിസിഓഎസ് പോലുള്ള അവസ്ഥകളില്‍ സ്ത്രീകളില്‍ ശരീരഭാരവും കൂടുതലായിരിക്കും. പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍
ചില സ്ത്രീകള്‍ക്ക് കഴുത്ത്, കക്ഷം, ഞരമ്പ് തുടങ്ങിയ ശരീര മടക്കുകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന അകാന്തോസിസ് നിഗ്രാന്‍സ് എന്നറിയപ്പെടുന്ന കറുത്ത നിറവും പിസിഓഎസ് ലക്ഷണങ്ങളില്‍ പെടുന്നതാണ്. ഇത് കൂടാതെ അമിത ക്ഷീണവും നിങ്ങളില്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ നിങ്ങളില്‍ അതികഠിനമായ വിഷാദവും പ്രശ്‌നങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. പിസിഒഎസ് ക്ഷീണം എങ്ങനെ കൈകാര്യം ചെയ്യാമെന്നും കൃത്യമായി വിശകലനം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications








