Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശ്വാസം മുട്ട് പതിവാണോ? വസ്ത്രം ഉണക്കുന്നതിലെ ഈ തെറ്റാകാം കാരണം
ഇന്ന് കുട്ടികള്‍ മുതല്‍ പലരിലും ശ്വാസം മുട്ട് പതിവായി കണ്ടുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം മുതല്‍ ശ്വാസകോശത്തിലുണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ വരെ ശ്വാസം മുട്ടലിന് കാരണമാകുന്നുണ്ട്. കൂടാതെ, ചില ആഹാരങ്ങള്‍, അലര്‍ജി പ്രശ്നങ്ങളും ശ്വാസം മുട്ട് വര്‍ദ്ധിപ്പിക്കുന്നു. ഇവ മാത്രമല്ല, നമ്മള് വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ ഇടുന്നതിലെ ചില പാളിച്ചകളും ശ്വാസം മുട്ടിന് കാരണമായേക്കാം. അത്തരം കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ആസ്മ മുതല്‍ രോഗങ്ങള്‍ അനവധി
രാത്രിയില്‍ വസ്ത്രങ്ങള്‍ അലക്കി ഇടുന്നവര്‍, അല്ലെങ്കില്‍, മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണങ്ങിയില്ലെങ്കില്‍ എല്ലാം, പലരും നനഞ്ഞ വസ്ത്രങ്ങള്‍ വീടിനകത്ത് ഉണങ്ങാന്‍ ഇടുന്നത് കാണാം. എന്നാല്‍, നനഞ്ഞ വസ്ത്രങ്ങള്‍ വീടിനകത്ത് കിടക്കുന്നത് ആസ്മ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരമാകുന്നുണ്ട്. പഠനങ്ങള്‍ പ്രകാരം, വീടിനകത്തെ അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത് ഫംഗസ്, ബാക്ടീരിയകള്‍ എന്നിവ പെരുകുന്നതിന് കാരണമാകുന്നു. ഇവ ശ്വാസകോശത്തിനകത്ത് എത്തുന്നതിനും, ആസ്മ രോഗം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
അന്തരീക്ഷത്തില്‍ തണുപ്പ്
നനഞ്ഞ വസ്ത്രങ്ങള്‍ വീടിനകത്ത് ഉണങ്ങാന്‍ ഇടുന്നത് തണുപ്പ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് കഫക്കെട്ട് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്കും നയിച്ചേക്കാം. ചിലര്‍ക്ക് നീരിറക്കം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാണ്.
മറ്റു ആരോഗ്യ പ്രശ്നങ്ങള്‍
വസ്ത്രങ്ങള്‍ കൃത്യമായി സൂര്യപ്രകാശം തട്ടാത്ത വിധത്തില്‍ ഉണക്കിയെടുക്കുന്നത്, വസ്ത്രങ്ങളില്‍ അണുക്കള്‍ പെരുകുന്നതിന് കാരണമാണ്. പ്രത്യേകിച്ച്, അടിവസ്ത്രങ്ങള്‍ നല്ല ചൂടുള്ള സമയത്ത് വെയിലത്ത് ഇട്ട് വേണം ഉണക്കിയെടുക്കാന്‍. എന്നാല്‍ മിക്കവരും, പുറത്ത് ഇടാനുള്ള മടി മൂലം വീടിനകത്ത്, അല്ലെങ്കില്‍ ബാത്ത്റൂമില്‍ അടിവസ്ത്രങ്ങള്‍ ഉണങ്ങാന്‍ ഇടുന്നൂ. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. പ്രത്യേകിച്ച്, സ്വകാര്യഭാഗത്തെ ചൊറിച്ചില്‍, അല്ലെങ്കില്‍ അലര്‍ജി പ്രശ്നങ്ങള്‍ എന്നിവ വരുന്നതിന് കാരണമാണ്. അതിനാല്‍, വസ്ത്രങ്ങള്‍ വീടിനകത്ത് ഇടുന്നതിന് പകരം, പുറത്ത് ഉണങ്ങാന്‍ ഇടുന്നത് നല്ലതാണ്.
വീടിനുണ്ടാകുന്ന പ്രശ്നങ്ങള്‍
ഈര്‍പ്പമുള്ള വസ്ത്രങ്ങള്‍ വീടിനകത്ത് ഉണങ്ങാന്‍ ഇടുന്നത് വീടിന്റെ ചുമരില്‍ അമിതമായി ഈര്‍പ്പം തളംകെട്ടി നില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്. വീടിനകത്ത് അമിതമായി ഈര്‍പ്പം നിലനില്‍ക്കുന്നത് പെയിന്റ് ഇളകി പോകുന്നതിനും, വീടിനകത്ത് പൂപ്പല്‍ പിടിക്കുന്നതിനും കാരണമാകുന്നു. ഇത്തരം കേടുപാടുകള്‍ നന്നാക്കി എടുക്കുന്നതിനും വലിയൊരു തുക ചിലവാക്കേണ്ടതായി വന്നേക്കാം.
വസ്ത്രങ്ങള്‍ ഉണക്കേണ്ട ശരിയായ രീതി
വസ്ത്രങ്ങള്‍ ഉണക്കുന്നതിനും ചില ശരിയായ രീതികളുണ്ട്. നല്ല കട്ടിയുള്ള വസ്ത്രങ്ങളാണെങ്കില്‍ വെയിലത്ത് ഇട്ട് ഉണക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വസ്ത്രങ്ങളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത്, ആരോഗ്യത്തിനും അതുപോലെ വസ്ത്രങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
