Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വായ വരണ്ടിരിക്കുന്നോ? ഭയക്കേണ്ട കാരണങ്ങള്‍ നിരവധിയുണ്ട്
വരണ്ട വായ എന്നത് പലപ്പോഴും പലരും വളരെ സാധാരണമായി കണക്കാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഒരു വ്യക്തി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍. വരണ്ട വായ സീറോസ്‌റ്റോമിയ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ പലരും ഇതിനെ നിസ്സാരമായി കണക്കാക്കി വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. പലപ്പോഴും ഒരു വ്യക്തിക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധയില്ലെങ്കില്‍ ആദ്യം സംഭവിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് വരണ്ട വായ എന്നത്. വായില്‍ ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ ഉമിനീരിന് സാധിക്കാതെ വരുന്നു.
ഇത്തരം അവസ്ഥയില്‍ ഫംഗസ്, അണുബാധ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവുന്നു. എന്നാല്‍ പലര്‍ക്കും ഇതിന്റെ ഗൗരവത്തെക്കുറിച്ച് അറിയില്ല. അതുകൊണ്ട് തന്നെ പല്ല് നശിക്കുകയോ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുകയോ ചെയ്യുമ്പോഴാണ് കാര്യങ്ങള്‍ ഗുരുതരമായി മാറുന്നതും ശ്രദ്ധിക്കുന്നതും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ വരണ്ട വായയോടെ എഴുന്നേല്‍ക്കുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ചിലതിനെക്കുറിച്ചാണ് ഈ ലേഖനം.

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍
പലപ്പോഴും നിങ്ങളില്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ നിങ്ങളില്‍ വരണ്ട വായക്ക് കാരണമാകുന്നു. പല മരുന്നുകളും രാത്രിയില്‍ കഴിച്ച് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത് വരണ്ട വായക്ക് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിക്കാതെ വിടുന്നു. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് കഴിക്കുന്ന മരുന്നുകള്‍ ആണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. ഇതിന്റെ ഫലമായി നിങ്ങളില്‍ വായ വരണ്ടതായി മാറുന്നു. കാരണം സ്ലീപ് അപ്നിയ-ഹൈപ്പോപ്നിയ സിന്‍ഡ്രോം ഉള്ള ഒരു വ്യക്തി ഉറങ്ങുമ്പോള്‍ പലപ്പോഴും അവരുടെ ശ്വാസനാളം പകുതിയും തടസ്സപ്പെടുന്നു. ഇത് പലപ്പോഴും കൂര്‍ക്കം വലിയിലേക്കും വായയിലൂടെ ശ്വസിക്കുന്നതിനും കാരണമാകുന്നു. പലപ്പോഴും ഇതാണ് ഇവരില്‍ വരണ്ട വായയിലേക്ക് നയിക്കുന്നത്.
കാന്‍സര്‍ ചികിത്സകള്‍
തലയിലും കഴുത്തിലും റേഡിയേഷന്‍ തെറാപ്പി ചെയ്യുന്നവരില്‍ ഈ ഒരു പ്രശ്‌നം ഉണ്ടാവാറുണ്ട്. പലപ്പോഴും ഇത് വരണ്ട വായയിലേക്ക് എത്തിക്കാം. ഇത് നിങ്ങളുടെ ഉമിനീര്‍ ഗ്രന്ഥികള്‍ക്കും വായ അറയ്ക്കും കേടുവരുത്തും. അവരുടെ സലൈവ പലപ്പോഴും സാധാരണയുള്ളതിനേക്കാള്‍ കട്ടിയുള്ളതായി മാറുന്നു. ഇത് കാരണം വായയില്‍ വരള്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം.
സ്വയം രോഗപ്രതിരോധ രോഗങ്ങള്‍
പലപ്പോഴും സ്വയം രോഗപ്രതിരോധ രോഗങ്ങളുള്ള വായ വരണ്ടിരിക്കുന്നു. ഇത് നിങ്ങളുടെ ഉമിനീര്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ മൂലം അനുഭവപ്പെടുന്നതാണ്. പലപ്പോഴും ഇത്തരം രോഗാവസ്ഥയുള്ളവരില്‍ കണ്ണുകള്‍ പോലം വരണ്ടതായി അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
നിര്‍ജ്ജലീകരണം
യു.കെ.യിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) പ്രകാരം, നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വായ വരണ്ടിരിക്കുന്നതിന് പിന്നില്‍ പലപ്പോഴും നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം എന്നതാണ്. കാരണം ശരീരത്തിന് ജലാം ശം കുറയുന്നതിന്റെ ഫലമായാണ് പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഛര്‍ദ്ദി, വയറിളക്കം പോലുള്ള അസുഖങ്ങള്‍ ഉള്ളവരും അല്ലെങ്കില്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തവരും ആണെങ്കില്‍ അവരില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും അത് പലപ്പോഴും വരണ്ട വായക്ക് കാരണമാകുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











