Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ജീവന് ഭീഷണിയാവും പ്രമേഹം: ആയുര്‍വ്വേദ പ്രകാരം ഈ പാനീയങ്ങള്‍ വേരോടെ പിഴുതെറിയും
പ്രമേഹം എന്നത് നമ്മുടെ ആരോഗ്യത്തെ പലപ്പോഴും പ്രതിസന്ധിയില്‍ ആക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പലരിലും ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടി ശ്രദ്ധിക്കേണ്ട ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്നത് നിസ്സംശയം പറയാം.
ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ പോലെ തന്നെ അപകടകാരിയാണ് പ്രമേഹവും. ആയുര്‍വ്വേദത്തില്‍ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചില പാനീയങ്ങളിലൂടെ നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആയുര്‍വ്വേദത്തില്‍ അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കറുവപ്പട്ട ചായ
കറുവപ്പട്ട ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ എപ്പോഴും അല്പം മുന്നില്‍ തന്നെയാണ്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. അത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആയുര്‍വ്വേദ പ്രകാരം നിങ്ങള്‍ക്ക് കറുവപ്പട്ട വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്.
കയ്പക്ക ജ്യൂസ്
പണ്ടു മുതല്‍ തന്നെ എല്ലാവരും പ്രമേഹത്തിന് ആദ്യ പരിഹാരം എന്ന നിലക്ക് ഉപയോഗിക്കുന്നതാണ് കയ്പ്പക്ക. ഇതിലുള്ള കരേല ആണ് പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നത്. ദിവസവും രാത്രി കിടക്കാന്‍ നേരം കയ്പ്പക്ക ജ്യൂസ് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
ഉലുവ വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉലുവ വെള്ളം വളരെ മികച്ചതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് ചേര്‍ക്കാവുന്ന ഒന്നാണ് ഉലുവ വെള്ളം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതോടൊപ്പം തന്നെ കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലി രോഗത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
മഞ്ഞള്‍ പാല്
മഞ്ഞളില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട് എന്ന് നമുക്കെല്ലാം അറിയാം. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ കഴിയുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തമാണ് എന്നത് തന്നെയാണ് പ്രത്യേകതയുംയ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് കുരുമുളകും ഒരു കപ്പ് പാലില്‍ മിക്സ് ചെയ്ത് ഉറങ്ങുന്നതിന് മുന്‍പ് കുടിക്കാവുന്നതാണ്. ഇത് പ്രമേഹം കുറക്കുന്നതിനും നല്ല ഉറക്കത്തിനും സഹായിക്കുന്നു.
നെല്ലിക്ക ജ്യൂസ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് നെല്ലിക്ക. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി നെല്ലിക്ക ജ്യൂസ് കുടിക്കാവുന്നതാണ്. എല്ലാ ദിവസവും രാത്രി നെല്ലിക്ക ജ്യൂസ് സ്ഥിരമായി കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ പ്രമേഹത്തെ അത് നിയന്ത്രണ വിധേയമാക്കുന്നു.
തുളസി ചായ
തുളസി ചായ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. അത്ഭുത ഗുണങ്ങള്‍ പലതും ഉള്ളതാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള അത്ഭുതകരമായ ഔഷധ ഗുണങ്ങളുള്ള തുളസി ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിന് മാത്രമല്ല ആരോഗ്യത്തിന് മറ്റ് പല ഗുണങ്ങള്‍ നല്‍കുന്നതിനും തുളസി ചായ മികച്ചത് തന്നെയാണ്.
ആര്യവേപ്പില
ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ആര്യവേപ്പില സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് ഒരേ ഒരു ഒറ്റമൂലിയാണ് ആര്യവേപ്പില. ഇത് അരച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. അതിലൂടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ദിനവും ഇത് ശീലമാക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications