Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
സ്‌പൈനല്‍ അനസ്‌തേഷ്യ നടുവേദനയ്ക്ക് കാരണമാകുന്നില്ല, ഇതെല്ലാം തെറ്റിധാരണകള്‍- ഡോ. ആഷ്‌ന മനോജ്
പ്രസവശേഷം ഉണ്ടാകുന്ന നടുവേദനയ്ക്ക് പ്രധാന കാരണമായി മിക്കവരും കുറ്റപ്പെടുത്തുന്നത് സിസേറിയന്‍ ചെയ്യുന്നതിന് മുന്‍പ് നല്‍കിയ സ്‌പൈനല്‍ അനസ്‌തേഷ്യയെ ആണ്. നടുവിന് ഇഞ്ചക്ഷന്‍ നല്‍കിയതിനാലാണ് നടുവേദന വന്നത് എന്നാണ് പലരുടെയും വാദം. എന്നാല്‍, ഇതെല്ലാം തെറ്റിധാരകള്‍ മാത്രമാണെന്നാണ് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ അനസ്‌ത്യേഷ്യോളജിസ്റ്റ് ആഷ്‌ന മനോജ് പറയുന്നത്. ഡോക്ടറിന്റെ വാക്കുകളിലേയ്ക്ക് കടക്കാം.

അനസ്‌തേഷ്യ എത്ര തരം ഉണ്ട്?
അനസ്‌തേഷ്യ മൂന്ന് തരത്തിലുണ്ട്. ഇതില്‍ ലേബര്‍ അനസ്‌തേഷ്യ പ്രധാനമായും രണ്ട് വിധമാണ് ഉള്ളത്. അതില്‍ ആദ്യത്തേത് general anesthesia. രണ്ടാമത്തേതാണ് Central neuraxial blockade. ഈ രണ്ട് അനസ്‌തേഷ്യയാണ് പ്രധാനമായും ലേബര്‍ സമയത്ത് നല്‍കുന്നത്. ഇവ കൂടാതെയുള്ള മറ്റൊരു അനസ്‌തേഷ്യയാണ്. Regional anesthesia. ജനറല്‍ അനസ്‌തേഷ്യ എന്ന് പറയുമ്പോള്‍ രോഗിയെ മുഴുവനായും പാരലൈസ് ചെയ്ത് വെന്റിലേറ്ററില്‍ ഇട്ട് ചെയ്യുന്നതാണ് ജനറല്‍ അനസ്‌തേഷ്യ. രണ്ടാമത്തെ Central neuraxial blockade അനസ്‌തേഷ്യയില്‍ വരുന്നതാണ് Subarachanoid block അനസ്‌തേഷ്യ. അതായത് സ്‌പൈനല്‍ അനസ്‌തേഷ്യയുടെ ശാസ്ത്രീയ നാമമാണിത്. അതുപോലെ, Epidural Anesthesia യും ഈ രണ്ടാമത്തെ കാറ്റഗറിയില്‍ വരുന്നതാണ്. Epidural Anesthesia വേദന അനുഭവിക്കാതെ പ്രസവിക്കാന്‍ സഹായിക്കുന്നതിനാണ് എപിഡ്യൂറല്‍ അനസ്‌തേഷ്യ (Epidural Anesthesia) നല്‍കുന്നത്. നെര്‍വിലുണ്ടാകുന്ന ബ്ലോക്കിന് നല്‍കുന്നതാണ് Regional Anesthesia.
എന്തുകൊണ്ടാണ് സിസേറിയന്‍ സമയത്ത് ജനറല്‍ അനസ്‌തേഷ്യ തരിഞ്ഞെടുക്കാത്തത്?
സിസേറിയന്‍ നടത്തുന്നതിന് മുന്‍പ് പ്രധാനമായും രണ്ട് കാര്യങ്ങളാണ് നോക്കുക. അനസ്‌തേഷ്യ നല്‍കുന്നത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമായിരിക്കുമോ? അതുപോലെ, കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതായിരിക്കുമോ? എന്ന് തീര്‍ച്ചയായും പരിശോധിക്കും. അതിനുശേഷം, അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും സുരക്ഷിതമായിരിക്കും എന്ന് തോന്നുന്ന അനസ്‌തേഷ്യയാണ് അവസാനം തിരഞ്ഞെടുക്കുക.
ഇതില്‍ ജനറല്‍ അനസ്‌തേഷ്യ എന്ന് പറയുമ്പോള്‍ അമ്മയെ പൂര്‍ണ്ണമായും മയക്കാന്‍ ഉപയോഗിക്കുന്ന അനസ്‌തേഷ്യയാണിത്. ഇതിനായി പേഷ്യന്റിന് ഉറങ്ങുന്നതിനായി ഐവി നല്‍കും. പലതരം മരുന്നുകള്‍ രക്തത്തിലേയ്ക്ക് കയറ്റിവിട്ട് മയക്കി, വെന്റിലേറ്ററില്‍ കണക്ട് ചെയ്താണ് ഇത് ചെയ്യുന്നത്. പൊതുവില്‍ വളരെ ക്രിട്ടിക്കല്‍ സ്റ്റേജിലുള്ള ഗര്‍ഭിണികള്‍ക്ക് മാത്രമാണ് ജനറല്‍ അനസ്‌തേഷ്യ നല്‍കുന്നത്. അല്ലാതെ ഒരിക്കലും ജനല്‍ അനസ്‌തേഷ്യ നല്‍കുന്നത് നല്ലതല്ല. നിരവധി ദോഷവശങ്ങള്‍ ഇതിനുണ്ട്. ഏറ്റവും ക്രിട്ടിക്കല്‍ സ്‌റ്റേജില്‍ അമ്മയേയും കുഞ്ഞിനെയും രക്ഷിച്ചെടുക്കാന്‍ മാത്രമേ ജനറല്‍ അനസ്‌തേഷ്യ നല്‍കൂ.
വളരെ റിസ് കൂടിയ അനസ്‌തേഷ്യ കൂടിയാണ് ജനറല്‍ അനസ്‌തേഷ്യ. കാരണം, അമ്മയെ ഉറക്കാന്‍ വേണ്ടിയുള്ള പലതരം മരുന്നുകളാണ് രക്തത്തിലേയ്ക്ക് കയറ്റിവിടുന്നത്. ഈ കയറ്റിവിടുന്ന മരുന്ന് കുഞ്ഞിലേയ്ക്കും കലരാന്‍ സാധ്യത കൂടുതലാണ്. ഇത് കുഞ്ഞിനെ ദേഷകരമായി ബാധിക്കാം. പ്രത്യേകിച്ച്, കുഞ്ഞിനെ പുറത്തേയ്ക്ക് എടുക്കുമ്പോള്‍ കുട്ടി കരയാതെ വരാം. കുട്ടിയുടെ നിറം നീല നിറമാകാം. കുട്ടിയ്ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചേക്കാം. കുട്ടിയെ വെന്റിലേറ്ററില്‍ ഇന്റ്യൂബേറ്റ് ഇടേണ്ടി വന്നേക്കാം. അതിനാല്‍ ജനറല്‍ അനസ്‌തേഷ്യ പരമാവധി തിരഞ്ഞെടുക്കാറില്ല.
സ്‌പൈനല്‍ അനസ്‌തേഷ്യ
വളരെ സുരക്ഷിതമായിട്ടുള്ളൊരു മെത്തേഡാണ് സ്‌പൈനല്‍ അനസ്‌തേഷ്യ. നമ്മുടെ സ്‌പൈനലില്‍ കൂടി തലച്ചോറിലേയ്ക്ക് ഒരു ഫ്‌ലൂയിഡ് ഒഴുകുന്നുണ്ട്. ഈ ഫ്‌ലൂയിഡിലേയ്ക്ക് വെറും 2 സിസി ഡ്രഗ് കുത്തിവെയ്ക്കും. സാധാരണ ഒരു ടിടി എടുക്കുന്നതുപോലെ ഒരു ഇഞ്ചക്ഷന്‍. ഈ ഡ്രഗ് കുത്തി വെച്ച് കഴിയുമ്പോള്‍ അരയ്ക്ക് കീഴ്‌പ്പോട്ട് മരവിക്കും. ഏകദേശം 5 മണിക്കൂറോളം വരെ ഈ തരിപ്പും മരവിപ്പും രോഗിയില്‍ നിലനില്‍ക്കും.
ഈ സ്‌പൈനല്‍ അനസ്‌തേഷ്യയുടെ ഗുണം എന്താണെന്ന് വെച്ചാല്‍, ഇതില്‍ ഉപയോഗിക്കുന്ന മരുന്ന് കുഞ്ഞിലേയ്ക്ക് എത്തുകയില്ല. അതിനാല്‍ തന്നെ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും ജീവനും സുരക്ഷിതമാക്കാന്‍ സാധിക്കും.
സ്‌പൈനല്‍ അനസ്‌തേഷ്യ നടുവേദനയ്ക്ക് കാരണമാകുന്നുണ്ടോ?
വെറും തെറ്റിധാരണ മാത്രമാണിത്. നമ്മള്‍ ഒരു ടിടി എടുത്താല്‍ എത്ര ദിവസം വേദനിക്കും? ചിലര്‍ക്ക് ടിടി എടുത്ത ഭാഗത്ത് ഒരു ദിവസം വേദന നില്‍ക്കും. ചിലര്‍ക്ക് ഒരാഴ്ച നില്‍ക്കും. കൂടിപ്പോയാല്‍ ഒരു മാസം വരെ വേദന നിലനില്‍ക്കാം. അതുപോലെയാണ് സ്‌പൈനല്‍ അനസ്‌തേഷ്യയുടെ വേദനയും. ഈ ഇഞ്ചക്ഷന്റെ വേദന ചിലര്‍ക്ക് ഒരാഴ്ച നിലനില്‍ക്കും. മാക്‌സിമം ഒരു മാസം, ആ ഇഞ്ചക്ഷന്‍ എടുത്ത ഭാഗത്ത് ഒരു വേദന ഉണ്ടായിരിക്കാം. പക്ഷേ, ഈ വേദന ഒരിക്കലും നടുവേദനയുമായി ബന്ധിപ്പിക്കരുത്. സ്‌പൈനല്‍ അനസ്‌തേഷ്യ ഒരിക്കലും നട്ടെല്ലില്‍ അല്ല നല്‍കുന്നത്. എല്ലും ഇഞ്ചക്ഷന്‍ നല്‍കുന്ന ഭാഗവും തമ്മില്‍ നല്ലൊരു അകലം തന്നെയുണ്ട്. പ്രസവത്തിന് ശേഷം നടുവേദന വരുന്നതിന് പിന്നിലെ കാരണം വേറെയാണ്.
സിസേറിയന്‍ അല്ലാതെ നോര്‍മല്‍ ഡെലിവറി കഴിഞ്ഞവരിലും ഇന്ന് നടുവേദന കണ്ടുവരുന്നുണ്ട്. കാരണം, ഗര്‍ഭിണിയാകുമ്പോള്‍ ഗര്‍ഭാശയം വികസിക്കും. ഗര്‍ഭാശയം വികസിക്കുമ്പോള്‍ അതിനു ചുറ്റുമുള്ള അവയവങ്ങളും സ്‌ട്രെച്ച് ആവുകയാണ്. മൊത്തത്തില്‍ ഒന്ന് ഞെരുങ്ങി പോകും. ഇത്തരത്തില്‍ ഗര്‍ഭാശയത്തിന്റെ വികസനം സ്‌പൈനല്‍ കോഡിനെയും ബാധിക്കുന്നുണ്ട്. ഡിസ്‌ക് ബള്‍ജാകുന്നതിനും ഇത് കാരണാകുന്നുണ്ട്. അതുകൊണ്ടാണ് പ്രസവശേഷം പല സ്ത്രീകള്‍ക്കും നടുവേദന ഉണ്ടാകുന്നത്. ഇത്തരത്തില്‍ നടുവേദന വരാതിരിക്കണമെങ്കില്‍ പ്രസവശേഷം വ്യായാമം ചെയ്യണം. നടു ഭാഗത്തെ പേശികള്‍ ബലപ്പെടുത്താന്‍ ഫിസിയോതെറാപ്പി,അതുപോലെ, വ്യായാമങ്ങള്‍, നല്ല പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ പ്രസവശേഷമുള്ള നടുവേദന ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











