മൂത്രാശയ അണുബാധയുള്ളവര്‍ ഗുരുതരാവസ്ഥയിലെത്താതിരിക്കാന്‍

മൂത്രാശയ അണുബാധ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ദശലക്ഷക്കണക്കിന് പേരെയാണ് ഇത്തരം അപകടം പ്രതിസന്ധിയില്‍ ആക്കുന്നത്. പലപ്പോഴും രോഗാവസ്ഥയെ തിരിച്ചറിയാതിരിക്കുന്നതാണ് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് ഓരോരുത്തരേയും എത്തിക്കുന്നത്. അസുഖകരമായ ഇത്തരം അസ്വസ്ഥതകളെ പലപ്പോഴും പലരും തിരിച്ചറിയുന്നില്ല. മൂത്രനാളിയില്‍ ബാക്ടീരിയകള്‍ പ്രവേശിക്കുമ്പോള്‍ ആണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

ചികിത്സ എളുപ്പമാണെങ്കിലും രോഗപ്രതിരോധം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത്തരത്തിലുള്ള അണുബാധകള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മൂത്രനാളിയിലെ ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നതിന് നല്ല ശുചിത്വ രീതികള്‍ പാലിക്കുക, ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുക, പതിവായി മൂത്രമൊഴിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

UTI infection in women

UTI പ്രതിരോധത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍
രോഗപ്രതിരോധ ശേഷിക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ആണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. ഇത് കൂടാതെ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക ധാരാളം വെള്ളം കുടിക്കുന്നത് മൂത്രനാളിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാനും മൂത്രത്തെ നേര്‍പ്പിക്കാനും അണുബാധയെ കുറക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇടക്കിടക്ക് ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കാം.

നല്ല ശുചിത്വം പാലിക്കുക
വ്യക്തി ശുചിത്വം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. പൊതുശുചിമുറി ഉപയോഗിക്കുമ്പോള്‍ വളരെയധകം ശ്രദ്ധ വേണം. എപ്പോഴും ടോയ്‌ലറ്റില്‍ പോയതിന് ശേഷം മുന്നില്‍ നിന്ന് പുറകിലേക്ക് തുടക്കുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും പുറകില്‍ നിന്ന് മുന്നിലേക്ക് തുടക്കരുത്. ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ സ്വകാര്യഭാഗം എപ്പോഴും വൃത്തിയോടെ സംരക്ഷിക്കുക.

kidney issues

ഇടക്കിടെ മൂത്രമൊഴിക്കുക
ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടുതല്‍ നേരം മൂത്രം പിടിച്ച് വെച്ചാല്‍ അത് പലപ്പോഴും ഇത്തരം അണുബാധകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ബാക്ടീരിയകള്‍ പെരുകുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. മൂത്രമൊഴിക്കാന്‍ തോന്നനുന്ന സമയം മൂത്രമൊഴിക്കണം. ഒരിക്കലും ഇത് പിടിച്ച് വെക്കരുത്. ഓരോ തവണയും മൂത്രസഞ്ചി പൂര്‍ണമായും ശൂന്യമാക്കുന്നതിന് ശ്രദ്ധിക്കണം.

ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുക
ലൈംഗിക ബന്ധത്തിന് ശേഷം കൃത്യമായ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടവും അണുബാധയും നിങ്ങളില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ലൈംഗിക ബന്ധത്തിന്റെ സമയത്ത് മൂത്രനാളിയില്‍ പ്രവേശിച്ച ബാക്ടീരിയകളെ ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നതിലൂടെ പുറന്തള്ളുന്നതിന് സാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇതെല്ലാം അണുബാധയെ കുറക്കുന്നതിന് സഹായിക്കുന്നു.

urinary tract infection

യുടിഐ പ്രതിരോധത്തിന് ചെയ്യരുതാത്തത്
എന്നാല്‍ മൂത്രനാളി അണുബാധയുണ്ടെങ്കില്‍ അതില്‍ ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലതിനെക്കുറിച്ചാണ് പറയുന്നത്. മൂത്രം കൂടുതല്‍ സമയം പിടിച്ച് വെക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് തകരാറുണ്ടാക്കുന്നു. കൂടാതെ ബാക്ടീരിയ അണുബാധ പെരുകുന്നതിനും പ്രശ്‌നങ്ങളും വേദനകളും വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ശുചിത്വ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്
സ്വകാര്യ ഭാഗം വൃത്തിയാക്കാന്‍ സുഗന്ധ പൂരിതമായ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളും അണുബാധക്ക് അനുകൂലമായ സാഹചര്യവും ഒരുക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. നല്ല ബാക്ടീരിയയുടെ സന്തുലിതാവസ്ഥയെ ഇത് തടസ്സപ്പെടുത്തുന്നു. അതിന്റെ ഫലമായി അണുബാധക്കുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

UTI infection treatment

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ബീജനാശിനി അല്ലെങ്കില്‍ ഡയഫ്രം പോലെയുള്ള ചില ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ളവ മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

ആന്റിബയോട്ടിക് ഉപയോഗം അമിതമാക്കരുത്
ആന്റിബയോട്ടിക് ഉപയോഗിക്കുന്നവരെങ്കില്‍ ഒരിക്കലും അവയുടെ ഉപയോഗം അമിതമാക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അമിതമായും അനാവശ്യമായും ആന്റിബയോട്ടിക് ഉപയോഗിക്കുന്നവരെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. സ്വയം മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക എപ്പോഴും ഡോക്ടറെ കാണുന്നതിനും അപ്രകാരം ഉള്ള മരുന്നുകള്‍ മാത്രം കഴിക്കുന്നതിനും ശ്രദ്ധിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, July 17, 2023, 18:59 [IST]
X
Desktop Bottom Promotion