Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വേനല്‍ക്കാലമാണ്, ഈ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍; ശ്രദ്ധിക്കേണ്ടത് ഇവ
Summer diseases: മഴക്കാലം പോലെ തന്നെ വേനല്‍ക്കാലത്തും രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പലരും മഴക്കാലത്ത് ആരോഗ്യം പരിപാലിക്കുമെങ്കിലും, വേനല്‍ക്കാലത്ത് രോഗങ്ങള്‍ വരില്ല എന്ന ചിന്തയില്‍ ജീവിക്കുന്നവരാണ്. എന്നാല്‍, സത്യാവസ്ഥ ഇതല്ല. വേനല്‍ക്കാലത്തും ഭീകരമായ അനവധി അസുഖങ്ങള്‍ നിങ്ങളില്‍ വരാം. ഇവ വരാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ചൂട് വരുത്തുന്ന രോഗങ്ങള്‍
ചൂട് വര്‍ദ്ധിക്കുന്നത് അനവധി രോഗാവസ്ഥയിലേയ്ക്കാണ് ഒരു വ്യക്തിയെ നയിക്കുന്നത്. അമിതമായിട്ടുള്ള ചൂട് ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, നിര്‍ജലീകരണം വര്ദ്ധീകരിക്കും. പ്രത്യേകിച്ച് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉച്ച സമയത്ത് വെയില് കൊള്ളുന്നതും, ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നതുമെല്ലാം തന്നെ, സൂര്യതാപം ഏല്ക്കുന്നതിന് കാരണമാകുന്നുണ്ട്. ഇവ കൂടാതെ, വയറിളക്കം, ഫുഡ് പോയ്സണ്‍, ടൈഫോയ്ഡ്, ചിക്കന്‍പോക്സ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, ഡെങ്കിപ്പനി, മലേറിയ എന്നിവ വാരനുള്ള സാധ്യതയും കൂടുതലാണ്. വേനല്‍ക്കാലത്തും വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇവ കൂടാതെ, വേനല്‍ക്കാലത്ത് ചര്‍മ്മ രോഗങ്ങളും വരാം. അതിനാല്‍, ഈ രോഗങ്ങളില്‍ നിന്നെല്ലാം സംരക്ഷണം നല്കാന് ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വേനല്‍ക്കാലത്ത് ആരോഗ്യം നിലനിര്‍ത്താനും നിര്‍ജലീകരണം തടയാനും നല്ലതുപോലെ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അമിതമായി മധുരം ചേര്‍ത്തതും, ശീതികരിച്ചതുമായ പാനീയങ്ങള്‍ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം പാനീയങ്ങള്‍ ശരീരം കൂടുതല്‍ വരണ്ടതാക്കുന്നതിന് കാരണമാകുന്നു. ശരീരം വരണ്ട് പോകുന്നത് അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതിനാല്‍ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുക. പകരം, ശരീരം തണുപ്പിക്കുന്ന ഉലുവ വെള്ളം, കരിക്കിന് വെള്ളം, സാധാ പച്ചവെള്ളം എന്നിവ കുടിക്കാവുന്നതാണ്.
മഴക്കാലത്തും അതുപോലെ, വേനല്‍ക്കാലത്തും വൃത്തി പരിപാലിക്കേണ്ടത് അനിവാര്യമാണ്. ആഹാരം വൃത്തിയുള്ള അന്തരീക്ഷത്തില്‍ പാചകം ചെയ്യാന്‍ ശ്രദ്ധിക്കുക. അതുപോലെ, പുറത്ത് നിന്നും ആഹാരങ്ങള്‍ കഴിക്കുന്നത് പരമാവധി കുറയ്ക്കുന്നതും നല്ലതാണ്. അതുപോലെ, വെയിലുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ ശരിയായ വിധത്തില്‍ ചര്‍മ്മ സംരക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പ്രത്യേകിച്ച്, സണ്‍സ്ക്രീന്‍ പുരട്ടേണ്ടത് അനിവാര്യമാണ്. അതുപോലെ, കുട ചൂടാന്‍ മറക്കരുത്. വേനല്‍ക്കാലത്ത് കോട്ടന്റെ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ദീര്‍ഘനേരം വെയില് കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ആഹാരത്തില്‍ വേണം ഈ ശ്രദ്ധ
ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക. പഴം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. ഇവ ശരീരം തണുപ്പിക്കാന്‍ സഹായിക്കും. ഒപ്പം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
