Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പ്രമേഹം ഉള്ളവരില്‍ സ്ട്രോക്ക് വരാന്‍ സാധ്യതയുണ്ടോ? എന്തുകൊണ്ട്?
Diabetes and stroke: ഇന്ന് ലോകജനസംഖ്യ എടുത്താല്‍ അതില്‍ ബഹഭൂരിപക്ഷം ആളുകളിലും കണ്ടുവരുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം ശരിയായ വിധത്തില്‍ നടക്കാതെ വരുമ്പോഴാണ് പ്രമേഹം എന്ന അവസ്ഥയിലേയ്ക്ക് ഒരു വ്യക്തി പോകുന്നത്. ഒരിക്കല്‍ പ്രമേഹം വന്നാല്‍, മറ്റു രോഗങ്ങള്‍ പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കുന്നതുപോലെ, പ്രമേഹം മാറ്റാന്‍ സാധിക്കുകയില്ല. നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമാണ് സാധിക്കുക. അതിനാല്‍, പ്രമേഹം വരുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് പ്രമേഹം വരാതെ സൂക്ഷിക്കുന്നത്.

ഒരിക്കല്‍ പ്രമേഹം വന്നാല്‍, പലതരത്തിലുള്ള അസുഖങ്ങളിലേയ്ക്കും ഇവ നമ്മളെ നയിക്കാം. അത്തരത്തില്‍ പ്രമേഹം മൂലം പലരിലും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. എന്തുകൊണ്ടാണെന്ന് നോക്കാം.
എന്താണ് സ്ട്രോക്ക്
തലച്ചോറിലേയ്ക്കുള്ള രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പൊട്ടലുകള്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിലേയ്ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാകാതിരിക്കുന്നു. തന്മൂലം തലച്ചോറിന്റെ പാളികളില്‍ കേടുപാടുകള്‍ സംഭവിക്കുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്.
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍
ഒരു വ്യക്തിയ്ക്ക് സ്ട്രോക്ക് വന്നാല്‍, ആ വ്യക്തിയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്. ഓര്‍മ്മക്കുറവ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ചിലരില്‍ മുടന്ത്, അല്ലെങ്കില്‍ തളര്‍ച്ച എന്നിവ ഉണ്ടായേക്കാം. അമിതമായിട്ടുള്ള വേദന, വായ ഒരുവശത്തേയ്ക്ക കോടി പോവുക, ഡിപ്രഷന്, ഇമോഷന് എന്നിവ പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട്, ചിന്തിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഉണ്ടാകാം. കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
പ്രമേഹവും സ്ട്രോക്കും
പ്രമേഹം ഇല്ലാത്ത ഒരു വ്യക്തിയ്ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യതയേക്കാള്‍ 1.5 മടങ്ങ് സാധ്യതയിരിക്കുന്നത് പ്രമേഹം ഉള്ളവരിലാണ്. കാരണം, പ്രമേഹം ഉള്ള വ്യക്തികളില്‍ ആഹാരം ശരിയായ വിധത്തില്‍ പ്രോസസ്സിംഗ് നടക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഇതുമൂലം ഇന്‍സുലില്‍ ഉല്പാദനം കുറയുന്നു. ശരീരത്തില്‍ ഇന്‍സുലിന്‍ കുറയുന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ അമിതമായിട്ടുള്ള ഗ്ലൂക്കോസ് രക്തധമനികളില്‍ അടിഞ്ഞുകൂടിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തധമനികളില്‍ കേടുപാടുകള്‍ സംഭവിക്കുകയും, ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇത്തരം സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ ഇവ
സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, തളര്‍ച്ച, നടക്കാനുള്ള ബുദ്ധിമുട്ട്, പെട്ടെന്ന് അനുഭവപ്പെടുന്ന അമിതമായിട്ടുള്ള തലവേദന, പെട്ടെന്ന് പല കാര്യങ്ങളിലും ആശയക്കുഴപ്പം അനുഭവപ്പെടുക, കാഴ്ചയ്ക്കുണ്ടാകുന്ന ബുദ്ധഇമുട്ട്, ശരീരത്തിന്റെ ഏതെങ്കിലും ഒരു വശത്ത് അനുഭവപ്പെടുന്ന മുടന്ത്, അല്ലെങ്കില്‍ തളര്‍ച്ച എന്നിവയെല്ലാം പ്രമേഹം മൂലം ഉണ്ടാകുന്ന സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്ട്രോക്ക് വരാതിരിക്കാനും, പ്രമേഹം നിയന്ത്രിക്കാനും, പ്രമേഹം വരാതിരിക്കാനും ശരിയായ വിധത്തില്‍ ജീവിതം മുന്നോട്ട് നയിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ആഹാരം ശീലിക്കുക. വ്യായാമം ചെയ്യുക. കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുക. കാര്‍ബോഹൈഡ്രേറ്റ്, മധുരം എന്നിവ അടങ്ങിയ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. പ്രമേഹം ഉള്ളവര്‍ ഇടയ്ക്കിടയ്ക്ക് പ്രമേഹം പരിശോധിക്കുക. അതിനനുസരിച്ച് മരുന്നിന്റെ ഡോസില്‍ വ്യത്യാസം വരുത്തുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
