Latest Updates
-
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത്
വീട്ടില്‍ തൈര് സൂക്ഷിക്കുന്നത് ഈ പാത്രങ്ങളിലോ? പതിയേ പതിയേ ആരോഗ്യം ക്ഷയിക്കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരായത് കൊണ്ട് തന്നെ പലപ്പോഴും ഒരു ചെറിയ മാറ്റം പോലും പലരേയും കൂടുതല്‍ ആശങ്കയിലാക്കുന്നു. നമ്മള്‍ ചെയ്യുന്ന പല ദൈനംദിന ശീലങ്ങള്‍ പലപ്പോഴും നമ്മളെ നിത്യരോഗിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതില്‍ തൈര് ഇത്തരത്തില്‍ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം തൈര് സൂക്ഷിക്കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എന്നന്നേക്കുമായി നശിപ്പിക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ശരീരത്തെ പതിയെ പതിയെ പ്രശ്‌നത്തിലേക്ക് തള്ളി വിടുന്നു.
ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് എപ്പോഴും തൈര്. ഇത ദഹനാരോഗ്യത്തിനും മറ്റ് പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തില്‍ തൈര് ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ പൂര്‍ണമായും മാറ്റങ്ങളിലേക്കും ആരോഗ്യത്തിലേക്കും എത്തിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നതാണ് തൈര്. എന്നാല്‍ തൈര് സൂക്ഷിക്കുന്ന പാത്രം തെറ്റായ തരത്തിലുള്ളതാണെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും അനാരോഗ്യകരമായ അപകടസാധ്യതകള്‍ക്കും ഇത് കാരണമാകും. തൈര് സൂക്ഷിക്കാന്‍ ഏതൊക്കെ പാത്രങ്ങള്‍ ഉപയോഗിക്കരുത് എന്ന് നമുക്ക് നോക്കാം.

പ്ലാസ്റ്റിക് പാത്രം
നിങ്ങള്‍ തൈര് സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് പാത്രത്തില്‍ ആണെങ്കില്‍ അത് അത്ര നല്ല ശീലമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. പ്ലാസ്റ്റിക്കില്‍ BPA (ബിസ്‌ഫെനോള്‍ എ) പോലുള്ള ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം നല്‍കുന്നു. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല തൈര് പെട്ടെന്ന് അഴുകുന്നതിനും ദുര്‍ഗന്ധം വമിക്കുന്നതിനും കാരണമാകുന്നു. കൂടാതെ തൈരിന്റെ രുചി പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
അലുമിനിയും ഉള്‍പ്പടെയുള്ള ലോഹപാത്രങ്ങള്‍
പലപ്പോഴും ലോഹപാത്രങ്ങളില്‍ പ്രത്യേകിച്ച് അലുമിനിയം പാത്രങ്ങളില്‍ തൈര് സൂക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. കാരണം അലുമിനിയം റിയാക്റ്റീവ് ആണ്. അതുകൊണ്ട് തന്നെ ഇത് തൈരുമായി ചേരുമ്പോള്‍ അത് ദോഷകരമായ മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. ഇത് ദഹനാരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും. മാത്രമല്ല പലപ്പോഴും ഇത് ലോഹരുചി തൈരില്‍ ഉണ്ടാക്കുന്നതിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ തൈര് ലോഹപാത്രങ്ങളില്‍ സൂക്ഷിക്കുന്നത് ശ്രദ്ധിച്ച് വേണം.
പൊട്ടിയ ഗ്ലാസ് പാത്രങ്ങള്‍
തൈര് സൂക്ഷിക്കാന്‍ ഏറ്റവും മികച്ചത് ഗ്ലാസ്സ് പാത്രമാണ്. എന്നാല്‍ അത് പൊട്ടിയ ഗ്ലാസ്സ് പാത്രമാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരത്തില്‍ സൂക്ഷിക്കുന്ന തൈരില്‍ ബാക്ടീരിയകള്‍ വര്‍ദ്ധിക്കും. എല്ലായ്‌പ്പോഴും പൊട്ടാത്തതും പോറലില്ലാത്തതുമായ ഗ്ലാസ്സ് പാത്രത്തില്‍ വേണം തൈര് സൂക്ഷിക്കുന്നതിന്. അല്ലാത്ത പക്ഷം അത് ദുര്‍ഗന്ധമോ അല്ലെങ്കില്‍ അപകടകരമായ ആരോഗ്യാവസ്ഥകളോ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
മണ്‍പാത്രങ്ങള്‍
മണ്‍പാത്രത്തില്‍ തൈര് സൂക്ഷിക്കുന്നത് വളരെയധികം നല്ലതാണ്. ഇത്തരത്തിലാണ് പരമ്പരാഗതമായി പലരും തൈര് സൂക്ഷിച്ചിരുന്നത്. ഇത് തൈരിനെ പെട്ടെന്ന് പുളിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും സുഷിരങ്ങളുള്ള മണ്‍പാത്രമാണെങ്കില്‍ ഈര്‍പ്പവും ബാക്ടീരിയയും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് രോഗാവസ്ഥകളും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. മാത്രമല്ല തൈരിന്റെ ഗുണനിലവാരത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് മണ്‍പാത്രം വൃത്തിയുള്ളതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
തടി പാത്രങ്ങള്‍
ഒരു കാരണവശാലും തടി കൊണ്ടുള്ള പാത്രങ്ങളില്‍ തൈര് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് തൈരിനെ ദഹന പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള സൂക്ഷ്മാണുക്കള്‍ തൈരില്‍ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു. അതുകൊണ്ട് ഒരു കാരണവശാലും തൈരിനെ മരം കൊണ്ടുള്ള പാത്രത്തില്‍ സൂക്ഷിക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുകയും ചെയ്യാം.
ശരിയായ രീതിയില്‍ സൂക്ഷിക്കാന്‍
ശരിയായ രീതിയില്‍ തൈര് സൂക്ഷിക്കുന്നതിനായി ഏത് പാത്രമാണ് അനുയോജ്യം എന്ന് നോക്കാം. സെറാമിക് പാത്രങ്ങളില്‍ തൈര് സൂക്ഷിക്കാം. കൂടാതെ ഗ്ലാസ്സ് പാത്രങ്ങള്‍ പൊട്ടലും പോറലും ഇല്ലാത്തതാണ് എന്ന് ഉറപ്പ് വരുത്തി അതില്‍ സൂക്ഷിക്കാവുന്നതാണ്. കൂടാതെ സ്റ്റെയിലസ് സ്റ്റീല്‍ ആയ പാത്രങ്ങളും കൂടാതെ പ്രതിപ്രവര്‍ത്തനക്ഷമമല്ലാത്തതുമായവയെങ്കില്‍ അതിലും നിങ്ങള്‍ക്ക് തൈര് സൂക്ഷിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











