Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഭക്ഷണങ്ങള്‍ മാത്രമല്ല, ഈ ശീലങ്ങളും വണ്ണം വയ്ക്കുന്നതിന് കാരണമാണ്
പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. വളരെ മെലിഞ്ഞിരുന്ന വ്യക്തികള്‍ വേഗത്തില്‍ വണ്ണം വെയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അമിതമായിട്ടുള്ള ആഹാരം കഴിക്കുന്നത് മാത്രമല്ല, നമ്മള് പോലും ശ്രദ്ധിക്കാതെ ചെയ്ത് പോകുന്നതും, ചിലര്‍ നല്ലതാണെന്ന് കരുതി ചെയ്യുന്നതുമായ പല കാര്യങ്ങളും അമിതമായിട്ടുള്ള വണ്ണത്തിലേയ്ക്ക് നയിക്കുന്നുണ്ട്. അത്തരം ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ആഹാരം ഒഴിവാക്കുന്നത്
ശരീരഭാരം കുറയ്ക്കാന്‍ ആഹാരം കഴിക്കാതിരിക്കുന്നത് നല്ലതാണ് എന്ന് കരുതുന്ന നിരവധി സുഹൃത്തുക്കള്‍ നമുക്ക് ചുറ്റിലും ഉണ്ടായിരിക്കാം. എന്നാല്‍, സത്യത്തില്‍ ആഹാരം ഒഴിവാക്കുന്നതും അമിതവണ്ണത്തിന് കാരണമാണ്. നമ്മള് ആഹാരം കൃത്യസമയതത് കഴിക്കാതിരിക്കുമ്പോള്‍ ശരീരത്തിന് വേണ്ടത്ര കാലറി ലഭിക്കാതെ വരുന്നു. ഈ കാലറിയുടെ കുറവ് നികത്തുന്നതിനായി കൊഴുപ്പ് ശേഖരിച്ച് വെയ്ക്കാന്‍ ആരംഭിക്കും. ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കും. കൂടാതെ, മെറ്റബോളിസം കുറയുന്നതിനും ഇത് കാരണമാകുന്നു. മെറ്റബോളിസം കുറയുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
നിര്ജീലകരണം
നമ്മുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ആഹാരം മാത്രം പോര, നല്ലപോലെ വെള്ളവും കുടിക്കണം. നല്ലപോലെ വെള്ളം കുടിച്ചാല്‍ മാത്രമാണ് ശരീരത്തില്‍ നിന്നും വേയ്സ്റ്റ് പുറംതള്ളുകയുള്ളൂ. കൂടാതെ, ശരീരത്തില്‍ കൃത്യമായി വെള്ളം ലഭിച്ചില്ലെങ്കില്‍ അത് അമിതവണ്ണത്തിനും കാരണമാകുന്നുണ്ട്. നിര്‍ജലീകരണം, വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നതിലേയ്ക്കും, ശരീരഭാരം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.
സോഷ്യല്‍ മീഡിയ
രാവിലെ എഴുന്നേറ്റാല്‍ നമ്മള് പോലും അറിയാതെ ആദ്യം എടുത്ത് നോക്കുന്നത് സോഷ്യല്‍ മീഡിയ ആണ്. ഈ സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിക്കുന്നതും അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. കാരണം, അനാവശ്യ ടെന്‍ഷന്‍, സ്ട്രെസ്സ് എന്നിവ നല്‍കുന്നതിന് പ്രധാന കാരണമാണ് സോഷ്യല്‍ മീഡിയ. അതില്‍ കാണുന്ന ഓരോ കാര്യങ്ങളും വ്യക്തികളെ സ്വാധീനിക്കുന്നു. ഇത് ടെന്‍ഷനും സ്ട്രെസ്സും വര്‍ദ്ധിപ്പിക്കുന്നു. സ്ട്രെസ്സ് വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിന് കാരണമാണ്.
വേഗത്തില്‍ കഴിക്കുന്നത്
ആഹാരം കഴിക്കുമ്പോള്‍ സാവധാനത്തില്‍ നല്ലപോലെ ചവച്ചരച്ച് കഴിക്കണം എന്നാണ് പറയാറ്. എന്നാല്‍, ചിലര്‍ വളരെ വേഗത്തില്‍ ആഹാരം കഴിക്കും. എന്നാല്‍, ഇത്തരത്തില്‍ വേഗത്തില്‍ ആഹാരം കഴിക്കുന്നവരില്‍ അമിതവണ്ണം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം, തലച്ചോറിന് വയര്‍ നിറഞ്ഞോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ വരികയും, അതിനാല്‍, അമിതമായി ആഹാരം കഴിക്കുന്ന അവസ്ഥയിലേയ്ക്ക് ഇത് നയിക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
