Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തേന്‍ ഒരിക്കലും ഈ ആഹാരങ്ങളില്‍ ചേര്‍ക്കരുത്
പഞ്ചസ്സാര ആരോഗ്യത്തിന് നല്ലതല്ല എന്നതിനാല്‍, പഞ്ചസ്സാരയ്ക്ക് പകരം എല്ലാത്തിലും തേന്‍ ചേര്‍ക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റിലും ഉണ്ട്. നല്ല ശുദ്ധമായ തേന്‍ കഴിക്കുകയാണെങ്കില്‍ അത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. എന്നാല്‍, പലപ്പോഴും, പലരും കൃത്യമായ രീതിയിലല്ല തേന്‍ ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിന് വിപരീത ഫലം നല്‍കുന്നതിന് കാരണമായേക്കാം. അത്തരത്തില്‍ തേന്‍ ഒരിക്കലും ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങളും, അതിന്റെ കാരണങ്ങളും എന്തെല്ലാമെന്ന് നോക്കാം.

ചൂടുവെള്ളം
ചിലര്‍ നല്ല തൊണ്ട വേദന, കഫക്കെട്ട് എന്നിവ ഉള്ളപ്പോള്‍, ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് കാണാം. അതുപോലെ, ചായയില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരും ഉണ്ട്. എന്നാല്‍, ചൂടുള്ള പദാര്‍ത്ഥങ്ങളില്‍ തേന്‍ ചേര്‍ക്കുന്നത് നല്ലതല്ല. തേന്‍ വിഷമായി മാറുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. അതിനാല്‍, ചൂടുവെള്ളത്തില്‍, അതുപോലെ, ചൂടുള്ള മറ്റു പദാര്‍ത്ഥങ്ങളില്‍ തേന്‍ ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
തേന്‍- വെളുത്തുള്ളി
ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി, തേനില്‍ വെളുത്തുള്ളി ഇട്ട് വെയ്ക്കുന്നവരുണ്ട്. അതുപോലെ, തേനും വെളുത്തുള്ളിയും ചേര്‍ത്ത് കഴിക്കുന്നവരും ഉണ്ട്. എന്നാല്‍, സത്യത്തില്‍ തേനും വെളുത്തുള്ളിയും ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. ഇവ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിലേയ്ക്ക് വിഷം എത്തുന്നതിന് കാരണമാകുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. അതിനാല്‍, തേനും വെളുത്തുള്ളിയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക.
തേന്‍- വെള്ളരിക്ക
സാലഡ് തയ്യാറാക്കുമ്പോള്‍ അതില്‍ സാലഡ് വെള്ളരി ചേര്‍ക്കുന്ന നിരവധി ആളുകളുണ്ട്. അതുപോലെ, കുറച്ച് മധുരത്തിനായി തേനും ചേര്‍ക്കാറുണ്ട്. എന്നാല്‍, തേനും, വെള്ളരിക്കയും ഒരിക്കലും നല്ല കോമ്പിനേഷനല്ല. ഇത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ വര്‍ദ്ധിക്കുന്നതിലേയ്ക്ക് ഇവ നയിച്ചേക്കാം.
തേനും- ഇറച്ചിയും
ഇറച്ചി പൊരിച്ചതിന് ശേഷം അതില്‍ തേനും ചേര്‍ത്ത് ഡ്രെസ്സിംഗ് തയ്യാറാക്കി കഴിക്കാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? ആരോഗ്യപരമായി നോക്കിയാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. കാരണം, ഇറച്ചി വിഭവങ്ങളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഈ പ്രോട്ടീന്‍ ദഹിക്കാതിരിക്കുന്നതിന് തേന്‍ ഒരു കാരണമാകുന്നു. അതിനാല്‍, തേനും ഇറച്ചിയും ഒരുമിച്ച് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
പാലും-തേനും
ചിലര്‍ പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കാറുണ്ട്. എന്നാല്‍, പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതല്ല. ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്ത് കുടിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കാരണം, രണ്ടിലും കാലറി കൂടുതലാണ്. ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
