Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
നെല്ലിക്ക തേനില്‍ മുക്കി കഴിച്ചാലുള്ള ഗുണങ്ങള്‍
നൂറ്റാണ്ടുകളായി ആയുര്‍വേദ പരമായി തേനില്‍ നെല്ലിക്ക മുക്കി കഴിക്കുന്ന ശീലം ഇന്ത്യയില്‍ നലനില്‍ക്കുന്നുണ്ട്. ചലര്‍ നെല്ലിക്ക തേനില്‍ ഇട്ടു വെയ്ക്കും. മറ്റു ചിലര്‍ നെല്ലിക്ക തേനില്‍ മുക്കി കഴിക്കുകയും ചെയ്യും. തേനും നെല്ലിക്കയും ഒരുമിച്ച് കഴിച്ചാല്‍ ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് ഒരു വ്യക്തയ്ക്ക് ലഭിക്കുന്നത്. കാരണം, നെല്ലിക്കയിലും തേനിലും ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇവ ഒരുമിച്ച് കഴിക്കുമ്പോള്‍ ആരോഗ്യത്തിനും ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

രോഗപ്രതിരോധശേഷി
നെല്ലിക്കയില്‍ ധാരാളം വിറ്റമില്‍ സി അടങ്ങിയിരിക്കുന്നു. കൂടാതെ, തേനില്‍ ധാരാളം ആന്റിഓക്സിഡന്റ്സും അടങ്ങിയിരിക്കുന്നു.അ തിനാല്‍, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ തേനും നെല്ലിക്കയും ഒരുമിച്ച് കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്. കൂടാതെ, തേനിന് ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളും അടങ്ങിയരിിക്കുന്നു. ഇത് ശരീരത്തെ രോഗങ്ങളില്‍ നന്നും സംരക്ഷിക്കുന്നു.
ദഹനം
നെല്ലിക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദഹനക്കേട് പോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്ക നല്ലതാണ്. ആഹാരം കഴിച്ച് കഴിയുമ്പോള്‍ ഉണ്ടാകുന്ന അസിഡിറ്റി, പുളിച്ച് തേട്ടല്‍, വയര്‍ ചീര്‍ക്കല്‍ എന്നീ പ്രശ്നങ്ങള്‍ ശമിപ്പിക്കാന്‍ നെല്ലിക്ക സഹായക്കുന്നതാണ്. കൂടാതെ, നെഞ്ചെരിച്ചല്‍ പോലെയുള്ള പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം നല്കാന് തേനും സഹായിക്കുന്നതാണ്. കൂടാതെ, തേനില്‍ അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഗുണങ്ങള്‍ കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
ശ്വാസകോശ ആരോഗ്യം
ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നെല്ലിക്ക തേനല്‍ മുക്കി കഴിക്കുന്നത് വളരെ നല്ലതാണ്. നെല്ലിക്കയിലും തേനിലും ആന്റിഫംഗല്‍, ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ചുമ, തൊണ്ടവേദന, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയല്‍ നന്നും ആശ്വാസം നല്കാന് ഇവ സഹായിക്കുന്നതാണ്.
മറ്റു ഗുണങ്ങള്‍
തേനും നെല്ലിക്കയും ഒരുമിച്ച് കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നെല്ലിക്കയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വിശപ്പ് കുറയ്ക്കുന്നു. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പിനെ നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കുന്നതാണ്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. തേനിലും നെല്ലിക്കയിലും ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീര വീക്കം കുറയ്ക്കാനും സന്ധിവാതം പോലെയുള്ള അവസ്ഥകളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നതാണ്.
കഴിക്കേണ്ട വിധം
നാടന്‍ നെല്ലിക്ക ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ, ചെറുതേന്‍ ഉപയോഗിക്കുന്നതും നല്ലതാണ്. നാടന്‍ നെല്ലിക്ക തേനില്‍ മുക്കികഴിക്കുക. ദിവസത്തില്‍ മൂന്ന് നെല്ലിക്ക ഇത്തരത്തില്‍ കഴിച്ചാല്‍ മതിയാകും. അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായാല്‍ പ്രമേഹം വര്‍ദ്ധിക്കാം. അതുപോലെ, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും അമിതമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
