Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഗുണങ്ങള്‍ ലഭിക്കാന്‍ കശുവണ്ടി കഴിക്കേണ്ടത് ഇപ്രകാരം
കശുവണ്ടി കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ വിരളമാണ്. ഒട്ടനവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു നട്സാണ് കശുവണ്ടി. നമ്മള് ആഹാരത്തില്‍ അരച്ചും, അല്ലാതെയും ചേര്‍ക്കുന്ന കശുവണ്ടി, ആരോഗ്യകരമായ രീതിയില്‍ കഴിക്കാന്‍ ചില രീതികളുണ്ട്. ശരിയായ വിധത്തില്‍ കഴിച്ചാല്‍ മാത്രമാണ് ശരീരത്തിലേയ്ക്ക് പോഷകങ്ങളും കൃത്യമായി ലഭിക്കുക. ഇത്തരത്തില്‍ പോഷകങ്ങള്‍ ലഭിക്കാന്‍ കശുവണ്ടി എത്രകാരം കഴിക്കണം എന്ന് നോക്കാം.

പോഷകങ്ങള്‍
കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ എണ്ണിയാല്‍ തീരാത്തവയാണ്. ധാരാളം ഹെല്‍ത്തി ഫാറ്റ് കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ എന്നിവയാല്‍ സമ്പന്നമാണ് കശുവണ്ടി. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ആരോഗ്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും കശുവണ്ടി നല്ലൊരു ആഹാരമാണ്.
കശുവണ്ടി കഴിക്കേണ്ട വിധം
സാധാരണ രീതിയില്‍ പലരും കശുവണ്ടി വറുത്ത് കഴിക്കുകയാണ്പതിവ്. എന്നാല്‍, കശുവണ്ടി കുതിര്‍ത്ത് കഴിച്ചാല്‍ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, തലേദിവസം രാത്രിയില്‍ 5 കശുവണ്ടി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഈ കശുവണ്ടി കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ കശുവണ്ടി വളരെ ഉചിതമാണ്. കാരണം, കശുവണ്ടിയില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലേയ്ക്ക് എത്താന്‍, കശുവണ്ടി കുതിര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. പതിവായി എന്നും രാവിലെ വെറും വയറ്റില്‍ ഇത്തരത്തില്‍ കശുഴണ്ടി കഴിച്ചാല്‍ ശരീരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുകയില്ല. കൂടാതെ, വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
കാഴ്ച ശക്തി
കണ്ണിന്റെ ആരോഗ്യത്തിന് കശുവണ്ടി ഉത്തമമാണ്. കാരണം, കശുവണ്ടിയില്‍ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. കശുവണ്ടി കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഈ വിറ്റമിന്‍ എ ശരീരത്തില്‍ എത്തുന്നു. ഇത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ദഹനവും ശരീരഭാരവും
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കശുവണ്ടി കുതിര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ശരീരത്തിലേയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ് എത്തുന്നതിനാല്‍, ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ, കശുവണ്ടിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വിശപ്പ് കുറയ്ക്കുന്നു. പ്രത്യേകിച്ച്, രാവിലെ ഈ കശുവണ്ടി കഴിക്കുമ്പോള്‍ വയറ്റിലേയ്ക്ക് നാരുകള്‍ എത്തുന്നതിനാല്‍ വിശപ്പ് കുറയുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നതില്‍ നിന്നും ഒരു വ്യക്തിയെ തടയുന്നു. അതിനാല്‍ ശരീരഭാരം വളരെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
മുടിയുടെ ആരോഗ്യം
കശുവണ്ടിയില്‍ പ്രോട്ടീന്‍, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ഇവ ഗുണകരമാണ്. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, മുടി കൊഴിച്ചില്‍ കുറയ്ക്കാനും കശുവണ്ടി സഹായിക്കുന്നു. അതിനാല്‍, മുടിയുടെ ആരോഗ്യത്തിനും കശുവണ്ടി സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
