Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പാത്രങ്ങള്‍ കഴുകാതെ സിങ്കില്‍ കൂട്ടിയിടാറുണ്ടോ? ഈ രോഗലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിക്കൂ
ചില വീടുകളില്‍ ആഹാരം പാചകം ചെയ്തതിനുശേഷവും പാത്രങ്ങള്‍ അടുക്കളയിലെ സിങ്കില്‍ കുമിഞ്ഞുകൂടി കിടക്കുന്നത് കാണാം. ചിലര്‍ രാത്രിയില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ കഴുകാതെ, പിറ്റേ ദിവസം കഴുകാന്‍ സിങ്കില്‍ കൂട്ടിയിടാറുണ്ട്. ആരോഗ്യപരമായി നോക്കിയാല്‍ ഈ ശീലം നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

അണുക്കളുടെ കേന്ദ്രം
ഭക്ഷണസ സാധനങ്ങളുടെ അവശിഷ്ടത്തോടുകൂടിയാണ് ഈ പാത്രങ്ങള്‍ പലരും സിങ്കില്‍ തള്ളിയിടുന്നത്. രാത്രിയില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ അടുക്കളയില്‍ കൂട്ടിയിട്ടാല്‍ ഇതില്‍ പാറ്റകള്‍ വരാനും, കൂടാതെ, ഈര്‍പ്പവും, ഭക്ഷണാവശ്ഷ്ടങ്ങളും ചേര്‍ന്ന് ബാക്ടീരിയ പെരുകാനും സാധ്യത വളരെ കൂടുതലാണ്. പാറ്റ നക്കിയതും, ബാക്ടീരിയ നിറഞ്ഞതുമായ പാത്രങ്ങള്‍ പിറ്റേ ദിവസം രാവിലെയായിരിക്കും മിക്കവരും കഴുകാന്‍ എടുക്കുന്നത്. ഈ പാത്രങ്ങളില്‍ നിന്നും ബാക്ടീരിയകള്‍ പത്രം കഴുകാനെടുക്കുന്ന സ്ക്രബില്‍ പറ്റിപ്പിടിക്കുന്നു. ഈ സ്ക്രബ് ഉപയോഗിച്ച് ഏടുത്ത പാത്രം കഴുകുമ്പോള്‍ അതിലേയ്ക്ക് ഈ അണുക്കള്‍ വ്യാപിക്കുന്നു. ഒറ്റനോട്ടത്തില്‍ പാത്രം വൃത്തിയായി തോന്നുമെങ്കിലും ഇതില്‍ അണുക്കള്‍ ധാരാളമായിരിക്കും.
ഏറ്റവും അപകടകാരികള്‍
ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലാക്കുന്നതുമായ ബാക്ടീരിയകളാണ് പാത്രങ്ങളില്‍ പറ്റിപ്പിടിക്കുക. സാല്മോണെല്ല, ലിസ്റ്റേറിയ, ഈ കോലി എന്നീ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.
കൂടെ കൂടുന്ന രോഗങ്ങള്‍
ഈ ബാക്ടീരിയകള്‍ അടങ്ങിയ പാത്രത്തില്‍ വീണ്ടും ആഹാരം കഴിക്കുമ്പോള്‍ ഇവ മനുഷ്യ ശരീരത്തില്‍ എത്തുന്നു. മനുഷ്യ ശരീരത്തില്‍ എത്തിയാല്‍, ഇവ രോഗപ്രതിരോധശേഷിയെ ബാധിക്കുന്നു. അമിതമായിട്ടുള്ള അടിവയര്‍ വേദന, വയറിളക്കം, ഓക്കാനം, ദഹന പ്രശ്നങ്ങള്‍ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. ഇവ കൂടാതെ, ശരീരത്തില്‍ നിന്നും പ്രോട്ടീന്‍ നഷ്ടമാകാനും, വൃക്കയുടെ ആരോഗ്യം നശിക്കാനും, ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കാനും, ക്രിയാറ്റിന്റെ അളവ് വര്‍ദ്ധിക്കാനും, മൂത്രാശയ അണുബാധ ഉണ്ടാകാനും, പോളിസിസ്റ്റിക് കിഡ്നി രോഗം വരാനുമുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആഹാരം കഴിച്ചു കഴിഞ്ഞാല്‍, അതുപോലെ, പാചകം ചെയ്തുകഴിഞ്ഞാല്‍ പാത്രങ്ങള്‍ കൃത്യമായി കഴുകി വെയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പാത്രങ്ങള്‍ ചെറു ചൂടുവെള്ളത്തില്‍ മുക്കി വെച്ചതിനു ശേഷം ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയ സോപ്പ് അല്ലെങ്കില്‍ ലിക്വിഡ് ഉപയോഗിച്ച് പാത്രം കഴുകി എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പാത്രങ്ങള്‍ കഴുകിയതിന് ശേഷം തുടച്ച് വൃത്തിയാക്കി സൂക്ഷിക്കാനും മറക്കരുത്. പാത്രങ്ങളില്‍ ഈര്‍പ്പം കെട്ടി നില്ക്കുന്നതും അണുബാധയ്ക്ക് കാരണമാണ്. നല്ല വൃത്തിയുള്ള വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകാന്‍ ശ്രദ്ധിക്കുക. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബ് മാസത്തില്‍ ഒരിക്കലെങ്കിലും മാറ്റാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സ്ക്രബ്ബും ചൂടുവെള്ളത്തില്‍ കഴുകി എടുത്തതിന് ശേഷം മാത്രം പാത്രങ്ങള്‍ കഴുകാന്‍ ശ്രദ്ധിക്കുക. പാത്രം കഴുകാനെടുക്കുന്ന സോപ്പ്, സ്ക്രബ് എന്നിവ വായു സഞ്ചാരം ലഭിക്കുന്ന ഭാഗത്ത് വെയ്ക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
