Latest Updates
-
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം -
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍ -
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും -
ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍ -
മീനത്തിലെ കേന്ദ്രത്രികോണ രാജയോഗം: ധനമഴ പെയ്യും രാശിക്കാര്‍, ലോട്ടറി വെറുതെയെടുത്താലും അടിക്കും -
മാര്‍ച്ച് 2, ഇന്ന് ശുക്രന് മീനത്തിലേക്ക്: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം, ധനം, കരിയര്‍ എപ്രകാരം -
Rashiphalam: മാര്‍ച്ച് 2-ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം -
ഗരുഡ പുരാണം പറയും ജീവിതവിജയത്തിന് ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ -
ചന്ദ്രഗ്രഹണം 2026: ഗ്രഹണ ദിനത്തില്‍ അശ്വതി - രേവതി വരെ 27 നാളിനും ഫലങ്ങളിപ്രകാരം
നാല്‍പ്പതിന് ശേഷം സ്ത്രീകളുടെ എല്ലിന് കരുത്ത് നല്‍കാം സ്‌ട്രോംങ് ആക്കാം
സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ അടിസ്ഥാന ഘടന തന്നെ അസ്ഥികളുടെ ബലത്തിലാണ് നില്‍ക്കുന്നത്. എന്നാല്‍ പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം പ്രയാസം ഉണ്ടാവുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍ പ്രായം കൂടുന്തോറും അവരുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കാല്‍സ്യത്തിന്റെ കുറവും മറ്റും നാല്‍പ്പതിന് ശേഷം സ്ത്രീകളുടെ എല്ലുകളുടെ ആരോഗ്യത്തില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. അസ്ഥികളുടെ സാന്ദ്രത കുറയുന്നത് മറ്റ് പല രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുകയും ചെയ്യുന്നു. അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നത് കൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോഴാണ് സ്ത്രീകളില്‍ ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കണം. അത് കൂടാതെ തന്നെ ഇവരില്‍ ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തെ പൂര്‍ണമായു തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അത് കൂടാതെ പെട്ടെന്ന് ഒടിവും ചതവും സംഭവിക്കുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നു. ഈസ്ട്രജന്റെ അളവിലുണ്ടാവുന്ന കുറവും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് നാല്‍പ്പതിലേക്ക് അടുക്കുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അസ്ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. സ്വാഭാവികമായും ഇത്തരം അവസ്ഥകളെ നേരിടുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പച്ചക്കറികള്‍ ശീലമാക്കുക

ഭക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും പച്ചക്കറികള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കേണ്ടാണ്. പ്രത്യേകിച്ച്, ചീര, മുരിങ്ങ, കാബേജ്, ബ്രോക്കോളി എന്നിവയെല്ലാം ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കാവുന്നതാണ്. ഇത് കൂടാതെ വിറ്റാമിന്‍ സി, പച്ചക്കറികള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ സ്ഥിരമാക്കുക. ഇത് അസ്ഥികളുടെ ധാതുക്കളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് ഇതിലൂടെ സാധിക്കുന്നു. എപ്പോഴും പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
വെയ്റ്റ് ലിഫ്റ്റിംഗ് നല്ലതാണ്

നമ്മുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള വെയ്റ്റ് ലിഫ്റ്റിംഗ് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ എല്ലുകളുടെ ആരോഗ്യവും കരുത്തും നിലനിര്‍ത്തുന്നതിന് ഭാരോദ്വഹനം നല്ല ഫലം നല്‍കുന്നു. ഇത് കൂടാതെ നടക്കുന്നത്, ജോഗിംഗ്, എയറോബിക്‌സ്, സ്‌റ്റെപ് കയറുന്നതും ഇറങ്ങുന്നതും എല്ലാം അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത അവസ്ഥയില്‍ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയും അസ്ഥികളുടെ സാന്ദ്രത നാല്‍പ്പതിന് ശേഷവും കരുത്തോടെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഇത്തരം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശീലമാക്കാവുന്നതാണ്.
കാല്‍സ്യം അടങ്ങിയ ഭക്ഷണം

എല്ലുകളുടെ ആരോഗ്യത്തിന് എപ്പോഴും കാല്‍സ്യം വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. എല്ലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് തന്നെ കാല്‍സ്യം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഏറ്റവും കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഡയറ്റ് എടുക്കുന്നവരാണെങ്കില്‍ അതിലും കൂടുതല്‍ കാല്‍സ്യം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇത് കൂടാതെ ആരോഗ്യകരമായ കോശങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ഒരു പ്രധാന പോഷകം കൂടിയാണ് കാല്‍സ്യം എന്നത് ഓര്‍ക്കേണ്ടതാണ്. ഇത് എല്ലിന്റെ ആരോഗ്യത്തെ മാത്രമല്ല പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം, ഹോര്‍മോണുകളുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനും കോശങ്ങള്‍ തമ്മിലുള്ള ആരോഗ്യം സുഗമമാക്കുന്നതിനും എല്ലാം സഹായിക്കുന്നു. ദിനവും ഭക്ഷണത്തില്‍ കാല്‍സ്യം ഉള്‍പ്പെടുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്മ്മയില്‍ വെക്കേണ്ടതാണ്. നാല്‍പ്പതിന് മുന്‍പ് തന്നെ സ്ത്രീകള്‍ നിര്‍ബന്ധമായും പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സസ്യാഹാരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനും മാംസാഹാരങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീനും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ് എന്നത് തന്നെയാണ് സത്യം. ഇത് കൂടാതെ പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നത് അസ്ഥികള്‍ പെട്ടെന്ന ഒടിയുന്നതും ചതയുന്നതും എല്ലാം പ്രതിരോധിക്കുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുക.
ദു:ശീലങ്ങള്‍ ഉപേക്ഷിക്കുക

ദു:ശീലങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത് സ്ത്രീകളായാലും പുരുഷന്‍മാരായലും ഹാനീകരമായ ഫലങ്ങള്‍ ശരീരത്തിന് നല്‍കുന്നു. അതിന്റെ ഫലമായി ഇത്തരം വസ്തുക്കളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കുക. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ ഇവയെല്ലാം ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പോഷകസമൃദ്ധമായ ഭക്ഷണം ആരോഗ്യത്തിന് സഹായിക്കും എന്ന് നമുക്കറിയാം. അതുപോലെ തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ സ്ത്രീകളില്‍ നാല്‍പ്പതിന് ശേഷം ഉണ്ടാവുന്ന അസ്ഥികളുടെ അനാരോഗ്യത്തെ ചെറുക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












