Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
വായിലെ അസാധാരണ രുചി നിസ്സാരമാക്കല്ലേ: നിങ്ങളറിയാതെ ആരോഗ്യം നശിക്കുകയാണ്
ഭക്ഷണത്തിന്റെ രുചി എപ്പോഴും കഴിച്ച് കഴിഞ്ഞാലും അല്‍പ സമയം നമ്മുടെ വായില്‍ നില്‍ക്കുന്നു. എന്നാല്‍ ചില സമയം ഭക്ഷണം കഴിക്കാതെ തന്നെ പലപ്പോഴും നമ്മുടെ വായില്‍ ചില രുചികള്‍ വരുന്നു. അത് ശുചിത്വമില്ലായ്മ മൂലം സംഭവിക്കുന്നതല്ല. ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ഇതിന് പിന്നിലുണ്ട് എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഉള്ളിയോ വെളുത്തുള്ളിയോ കഴിച്ച് കഴിഞ്ഞാല്‍ പലര്‍ക്കും വായില്‍ ദുര്‍ഗന്ധവും അസാധാരണമായ രുചിയും അനുഭവപ്പെടുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പല്ല് തേക്കുകയോ വൃത്തിയാക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ ഇതല്ലാതെ ഉണ്ടാവുന്ന ദുര്‍ഗന്ധത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വായില്‍ ഉപ്പും കയ്പും മധുരവും തുടര്‍ച്ചയായി അനുഭവപ്പെടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല എന്നതാണ് സത്യം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുന്നോട്ടുള്ള ജീവിതത്തിനും വളരെ അത്യാവശ്യമുള്ളതാണ്.

കയ്പ്പുരസം
പലപ്പോഴും പനി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ വായില്‍ കയ്പ്പ് രസം തോന്നുന്നു. എന്നാല്‍ ചിലത് ദോഷകരമല്ലാത്തതും ചിലത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതും ആയിരിക്കും. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കും വായിലേക്കും തിരിച്ച് ഒഴുകുന്നതിന്റെ ഫലമായാണ് പലപ്പോഴും കയ്പ്പ് കൂടുന്നത്. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വിട്ടുമാറാത്ത സൈനസൈറ്റിസ് അല്ലെങ്കില്‍ മൂക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയും ഇത്തരം രുചിവ്യത്യാസത്തിന് കാരണമാകുന്നു. ഇത് കൂടാതെ ചില മരുന്നുകള്‍, മോശം ദന്തശുചിത്വം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, സമ്മര്‍ദ്ദം, ആര്‍ത്തവവിരാമം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്നതാണ്.
പുളിച്ച രുചി
വായില്‍ പലപ്പോഴും പുളിച്ച രുചി ഉണ്ടാവുന്നതാണ്. ഇതിന് പിന്നിലെ കാരണം എന്നത് പലപ്പോഴും ആസിഡ് റിഫ്‌ളക്‌സ് മൂലമാണ്. വയറ്റില്‍ ആസിഡ് ഉണ്ടാവുന്നതാണ് പലപ്പോഴും പുളിച്ച രുചി വായില്‍ അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് കൂടാതെ ശുചിത്വമില്ലായ്മയും ദന്തസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ നിങ്ങളില്‍ ഇത്തരം രുചി അനുഭവപ്പെടുന്നതാണ്. പലപ്പോഴും ബാക്ടീരിയകള്‍ രുചി മുകുളങ്ങളെ ബാധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് കൂടാതെ, ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ചില സ്ത്രീകളില്‍ ഈ രുചി വ്യതിയാനത്തിലേക്ക് എത്തിക്കും.

ഉപ്പ് രുചി
ഉപ്പ് രുചിയും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. സാധാരണ അവസ്ഥയില്‍ ഉപ്പ് രുചി നിങ്ങളുടെ നാവിലെ രുചിമുകുളങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണെങ്കിലും ഏത് അവസ്ഥയിലും വായില്‍ ഉപ്പ് രസം അനുഭവപ്പെടുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങളില്‍ ആശങ്കാജനകമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഉമിനീര്‍ ഉത്പാദനം കുറയുന്നത് പലപ്പോഴും വായിലെ സോഡിയത്തിന്റെ അളവിനെ പ്രശ്‌നത്തിലാക്കുന്നു. ഇതിന് പ്രധാന കാരണം പലപ്പോഴും നിര്‍ജ്ജലീകരണമാണ്. ഇത്തരം അവസ്ഥയില്‍നാം വളരെയധികം ശ്രദ്ധിക്കണം. കൂടാതെ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരിലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങളേയും ഈ രുചിയിലൂടെ കരുതിയിരിക്കണം.
ലോഹ രുചി
പലര്‍ക്കും വായില്‍ ലോഹരുചി അഥവാ മെറ്റാലിക് ടേസ്റ്റ് അനുഭവപ്പെടാം. എന്നാല്‍ ഇത് എന്തുകൊണ്ടാണെന്ന് പലര്‍ക്കും അറിയില്ല. നല്ലൊരു ശതമാനം ആളുകളും ഇതിനെ നിസ്സാരവത്കരിക്കുകയും അത് കൂടാതെ രോഗാവസ്ഥ ഗുരുതരമാവുമ്പോള്‍ മാത്രം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുന്നു. മോണരോഗം മൂര്‍ച്ഛിച്ചവരില്‍ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ നിങ്ങളില്‍ കരള്‍ സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടെങ്കിലും ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. വിറ്റാമിന്‍ കുറവുകളുടെ ഫലമായും ഇത്തരത്തില്‍ വായില്‍ ലോഹരുചി വര്‍ദ്ധിപ്പിക്കുന്നു.

മധുരം
മധുരം എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണ്, എന്നാല്‍ മധുരം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരില്‍ പോലും ചില സമയങ്ങളില്‍ മധുര രുചി അനുഭവപ്പെടുന്നു. അതിന്റെ കാരണമായി പറയുന്നത് പലപ്പോഴും പ്രമേഹത്തിന്റെ അളവ് കൂടുന്നതാണ്. പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ പലപ്പോഴും വായില്‍ മധുരരുചി അനുഭവപ്പെടുന്നു. രക്തപ്രവാഹത്തില്‍ അധിക ഗ്ലൂക്കോസിന്റെ സാന്നിധ്യം മൂലമാണ് ഈ രുചി ഉണ്ടാകുന്നത്. ഇത് ഉമിനീര്‍ പോലുള്ളവ വഴിയാണ് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത്. ഇതിന്റെ ഫലമായി വര്‍ദ്ധിച്ചുവരുന്ന ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍ എന്നിവയും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












